നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേസ്: ചെന്നിത്തലയുടെ ഹർജിയിൽ വ്യാ​ഴാ​ഴ്ച വി​ധി

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്ന മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​ർ​ജി​യി​ൽ വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. കോ​ട​തി ഇ​ന്ന് സി​റ്റിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്. കേ​സി​ൽ നി​ന്ന് കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ വി​ടു​ത​ൽ ഹ​ർ​ജി​ക​ളി​ൽ ത​ട​സ ഹ​ർ​ജി​യു​മാ​യാ​ണ് ചെ​ന്നി​ത്ത​ല​യും അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്തും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബാ​ർ കോ​ഴ വി​വാ​ദം നി​റ​ഞ്ഞ് നി​ൽ​ക്കെ 2015 മാ​ർ​ച്ച് 13നാ​ണ് നി​യ​മ​സ​ഭ​യി​ൽ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. അ​ന്ന​ത്തെ ധ​ന​മ​ന്ത്രി […]

‘സ്വാമി അയ്യപ്പന്റെ’ പേരു പറഞ്ഞ് വോട്ട് തേടി; തൃപ്പൂണിത്തുറ മണ്ഡലത്തില്‍ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്ന് വ്യാപക പ്രചരണം നടത്തി; ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി വിജയിയായി പ്രഖ്യാപിക്കണം; എം. സ്വരാജിന്റെ ഹര്‍ജിയില്‍ കെ. ബാബുവിന് ഹൈക്കോടതി നോട്ടീസ്

സ്വന്തം ലേഖകന്‍ കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തില്‍ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവ് എം. സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്. ‘സ്വാമി അയ്യപ്പന്റെ’ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണ്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും […]

പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കണം; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നു; ഇരുവര്‍ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി. പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. ഇരുവരുടേയും പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗം ഹൈക്കമാന്‍ഡിനെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃമാറ്റം അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടിയാലോചനകള്‍ നടത്താതെയാണ് ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാവുകയായിരുന്നു. അതേസമയം, വിഡി സതീശന്‍ ഇന്ന് രാവിലെ പുതുപ്പള്ളിയിലെത്തി […]

പൊട്ടിത്തെറികൾ ഒത്തുതീർപ്പിലേക്ക്; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ വന്ന്കണ്ട് വി.ഡി സതീശൻ; പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം വേദനയുണ്ടാക്കിയെന്ന് ഉമ്മൻചാണ്ടി; അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വി.ഡി സതീശൻ

സ്വന്തം ലേഖകൻ കോട്ടയം: പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതോടു കൂടി കോൺ​ഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികൾ ഒത്തുതീർപ്പിലെത്തിക്കുന്നതിന്റെ ഭാഗമെന്നോണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുമായി കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുതിർന്ന നേതാക്കൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ […]

മുട്ടിൽ മരംമുറിക്കേസ്; ആരോപണവിധോയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല; ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്താൽ ഇളവ് ലഭിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ ആരോപണവിധോയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മരം മുറിക്കേസിൽ ധർമ്മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാൽ നടപടി എടുക്കും. പക്ഷേ, അത് മറ്റേതെങ്കിലും തരത്തിൽ ചാർത്തിക്കൊടുത്ത് കുറ്റം ഉണ്ടാക്കാൻ പറ്റില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നു എന്നത് ശരിയാണ്. […]

‘തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി അത് ആളിക്കത്തിക്കരുത്; നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തത്, പരസ്യ പ്രതികരണത്തിന് പരിധിയുണ്ട്; ഉമ്മൻചാണ്ടിയെ മറയാക്കി ചെന്നിത്തല പിന്നിൽ ഒളിക്കരുത്’; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

സ്വന്തം ലേഖകൻ കോട്ടയം: കോൺ​ഗ്രസ് ഭിന്നത തുടരുന്നതിനിടെ രമേശ് ചെന്നിത്തയ്‌ക്കെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയെ മറയാക്കി ചെന്നിത്തല പിന്നിൽ ഒളിക്കരുതെന്നും പറ‌ഞ്ഞതിൽ ചെന്നിത്തല പശ്ചാത്തപിക്കുമെന്ന് കരുതുന്നു. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി അത് ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തതെന്നും പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു. ചെന്നിത്തല പ്രസംഗിച്ചത് ഉമ്മൻചാണ്ടി അറിഞ്ഞാണ് എന്ന് കരുതുന്നില്ല. പാർട്ടിയിലെ പുതിയ നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാൻ അവസരം ഒരുക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേദിയിൽ […]

മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു; ശബരിമല ഗുണം ചെയ്തില്ല; സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ സുരേന്ദ്രന് രൂക്ഷവിമര്‍ശനം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബിജെപി സമിതി റിപ്പോര്‍ട്ടില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശം. 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്‌തെന്നും സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജഗോപാലിന് നല്ല ജനകീയ എംഎല്‍എ ആകാനായില്ല. അത് നേമം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴക്കൂട്ടത്ത് ശബരിമല മാത്രം ചര്‍ച്ചയാക്കിയത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാര്‍ട്ടിയും സ്ഥാനാര്‍ഥിയും രണ്ട് വഴിക്ക് പ്രചാരണം നടത്തിയതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭഗത് സിംഗും വാരിയന്‍കുന്നനും ഒരു പോലെ എന്ന് പറയുന്ന […]

ആനി രാജയെ തള്ളി കാനം; ‘കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല, നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളുമില്ല; കോൺ​ഗ്രസിലെ തർക്കങ്ങൾ ചായക്കോപ്പിലെ കൊടുങ്കാറ്റു പോലെ അവസാനിക്കും’

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനി രാജ കേരള പോലീസിനെതിരേ നടത്തിയ വിമർശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്നും, സംസ്ഥാന സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു. കേരളത്തിലെ നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തിൽ കേരളത്തിലെ പാർട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാർട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു. അതേസമയം, സംസ്ഥാന നേതൃത്വത്തോട് ആലോചിക്കുക പോലും […]

പുകച്ചിലിനും പൊട്ടിത്തെറികള്‍ക്കുമൊടുവില്‍ വെടിനിര്‍ത്തല്‍; ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിച്ച് വി.ഡി സതീശന്‍; സമ്പൂര്‍ണ്ണ മുന്നണിയോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുമെന്ന് സൂചന; ഘടക കക്ഷികളുമായുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കും; കലങ്ങിത്തെളിഞ്ഞ് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ കോട്ടയം: ഡിസിസി അദ്ധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പുകച്ചിലിനും പൊട്ടിത്തെറികള്‍ക്കുമൊടുവില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആശയവിനിമയം നടത്തി. പുതിയ നേതൃത്വം അധികാരമേറ്റ ശേഷമുള്ള സമ്പൂര്‍ണ്ണ യോഗം തിങ്കളാഴ്ച നടക്കും. യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുവരെയും സതീശന്‍ നേരിട്ട് വിളിച്ച് പറഞ്ഞു. അനുനയശ്രമത്തിനാണ് പ്രതിപക്ഷനേതാവ് മുന്‍കൈ എടുത്തിരിക്കുന്നത്. യോഗത്തില്‍ സമവായശ്രമം കണ്ടെത്തുകയാണ് ലക്ഷ്യം. ഘടക കക്ഷികളുമായുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കും. ഘടകകക്ഷികളായ ആര്‍എസ്പി, മുസ്ലീം ലീഗ് എന്നിവര്‍ക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ അതൃപ്തിയുണ്ട്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് […]

ഓസിയും ആര്‍സിയും ഇടഞ്ഞ് തന്നെ; രാഹുല്‍ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ നിന്നും വിട്ട് നിന്നു; ഡി.സി.സി അധ്യക്ഷ പട്ടികയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തി മറച്ചുവെക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ഡി.സി.സി അധ്യക്ഷ പട്ടികയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തി മറച്ചുവെക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനചടങ്ങിലാണ് ഇരുവരും പങ്കെടുക്കാതിരുന്നത്. ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് രണ്ടുപേരും അറിയിച്ചതെങ്കിലും ഇരുവരും എത്തിയില്ല. ഇന്നു രാവിലെയാണ് കണ്ണൂര്‍ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും […]