ഓസിയും ആര്‍സിയും ഇടഞ്ഞ് തന്നെ; രാഹുല്‍ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ നിന്നും വിട്ട് നിന്നു; ഡി.സി.സി അധ്യക്ഷ പട്ടികയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തി മറച്ചുവെക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

ഓസിയും ആര്‍സിയും ഇടഞ്ഞ് തന്നെ; രാഹുല്‍ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ നിന്നും വിട്ട് നിന്നു; ഡി.സി.സി അധ്യക്ഷ പട്ടികയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തി മറച്ചുവെക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഡി.സി.സി അധ്യക്ഷ പട്ടികയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ തങ്ങള്‍ക്കുള്ള അതൃപ്തി മറച്ചുവെക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനചടങ്ങിലാണ് ഇരുവരും പങ്കെടുക്കാതിരുന്നത്. ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് രണ്ടുപേരും അറിയിച്ചതെങ്കിലും ഇരുവരും എത്തിയില്ല. ഇന്നു രാവിലെയാണ് കണ്ണൂര്‍ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്.

പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. പുതിയ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ ഓര്‍മ്മപ്പെടുത്തി. പരസ്യമായി അഭിപ്രായം പറയുന്നവര്‍ സ്വയം നിയന്ത്രിക്കണമെന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവണമെന്നും ഭിന്നതകള്‍ ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റഅ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.