മുട്ടിൽ മരംമുറിക്കേസ്; ആരോപണവിധോയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല; ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്താൽ ഇളവ് ലഭിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

മുട്ടിൽ മരംമുറിക്കേസ്; ആരോപണവിധോയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല; ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്താൽ ഇളവ് ലഭിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ ആരോപണവിധോയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മരം മുറിക്കേസിൽ ധർമ്മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാൽ നടപടി എടുക്കും. പക്ഷേ, അത് മറ്റേതെങ്കിലും തരത്തിൽ ചാർത്തിക്കൊടുത്ത് കുറ്റം ഉണ്ടാക്കാൻ പറ്റില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയാൾ ആ ദിവസം വീട്ടിൽ വന്നു എന്നത് ശരിയാണ്. ഒരു കൂട്ടർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണം എന്ന് പറഞ്ഞ് അയാൾ ഫോട്ടോ എടുത്തു എന്നതും വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുട്ടിൽ മരംമുറി ചർച്ചയായിട്ട് രണ്ടു മാസമായി. അന്നു തന്നെ പ്രതിസ്ഥാനത്തായിരുന്നു 24 ന്യൂസിലെ മാധ്യമ പ്രവർത്തകനായ ദീപക്ക് ധർമ്മടം. എന്നിട്ടും തിരുവോണത്തിന് മുഖ്യമന്ത്രിയുടെ വീട്ടിൽ ദീപക് എത്തി.

സെൽഫി എടുത്ത് ഫെയ്സ് ബുക്കിൽ ഇട്ടു. ഇതോടെ ബന്ധം ദൃഢമാണെന്നും വ്യക്തമായി. ആരോപണ നിഴലിലുള്ള വ്യക്തി മുഖ്യമന്ത്രിയെ കാണാനെത്തിയതായിരുന്നു വിവാദത്തിന് ഇടയാക്കിയത്.