Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തില്‍ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവ് എം. സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ്.

‘സ്വാമി അയ്യപ്പന്റെ’ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണ്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നു. ‘അയ്യനെ കെട്ടിക്കാന്‍ വന്നവനെ അയ്യന്റെ നാട്ടില്‍ നിന്ന് കെട്ടിക്കെട്ടിക്കാന്‍ കെ. ബാബുവിന് വോട്ട് ചെയ്യൂ’ എന്നായിരുന്നു ചുവരെഴുത്തുകള്‍- ഹര്‍ജിയില്‍ സ്വരാജ് ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തില്‍ കെ. ബാബു, തെരഞ്ഞെടുപ്പ് കമീഷന്‍ അടക്കമുള്ളവര്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഒക്ടോബര്‍ നാലിന് പരിഗണിക്കാനായി ഹര്‍ജി മാറ്റി. ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയിലുണ്ട്. വിജയിച്ച കെ. ബാബു എം.എല്‍.എ, സ്ഥാനാര്‍ഥികളായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ.പി. അയ്യപ്പന്‍, പി.സി. അരുണ്‍ ബാബു, രാജേഷ് പൈറോഡ്, സി.ബി. അശോകന്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍.