പ്രധാനമന്ത്രിയെ നാടുകടത്താൻ വിമാനം പറപ്പിച്ച് യൂത്ത് ഫ്രണ്ട്

സ്വന്തം ലേഖകൻ കോട്ടയം: നോട്ടു നിരോധനം രാജ്യത്തിന്റെ സമ്പദ് ഘടനയെയും വികസനത്തെയും പിന്നോട്ട് നയിച്ചെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അഭിപ്രായപ്പെട്ടു. റാഫേൽ യുദ്ധവിമാന ഇടപാടിലൂടെ കോടികളുടെ അഴിമതി നടത്തി വൻകിട കോർപ്പറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിച്ച് രാഷ്ടീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്നും സജി മഞ്ഞ കടമ്പിൽ കൂട്ടിചേർത്തു.നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചും റാഫേൽ അഴിമതിയിലും പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന […]

ശബരിമല തീർത്ഥാടന ക്രമീകരണത്തിൽ കടുത്ത വീഴ്ച: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 10 ദിവസം മാത്രം ശേഷിക്കെ തീർത്ഥാടന ക്രമീകരണം ഒരുക്കുന്നതിൽ കടുത്ത വീഴ്ചയാണ് സർക്കാരും ദേവസ്വം ബോർഡും വരുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഇ.എസ് ബിജു ആരോപിച്ചു. പ്രളയം നാശം വിതച്ച പമ്പയിലും, തീർത്ഥാടന ബേസ് ക്യാമ്പായ നിലയ്ക്കലിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. കുടിവെള്ളം, പ്രാഥമിക കാര്യനിർവ്വഹണത്തിനുള്ള ശൗചാലയങ്ങൾ, വി രി വ യ്ക്കാനുള്ള സൗകര്യങ്ങൾ, പമ്പാ സ്നാനം, ബലി എന്നിവയ്ക്കുള്ള സൗകര്യങ്ങൾ, അന്നദാനം എന്നിവ സജ്ജമാക്കണം. വറ്റി വരണ്ട പമ്പയിൽ ഡാമുകൾ തുറന്നു വിട്ട് […]

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം യൂത്ത് ഫ്രണ്ട് എം കരിദിനമായി ആചരിക്കും

സ്വന്തം ലേഖകൻ കോട്ടയം: റാഫേൽ യുദ്ധ വിമാന അഴിമതിയിലൂടെ രാജ്യത്തെ വഞ്ചിച്ച നരേന്ദ്ര മോദി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നതിനും, നോട്ട്നിരോധനത്തിലൂടെ ഇന്ത്യയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ സാമ്പത്തിക രംഗം തകർത്ത് , ഇന്ത്യയിലെ പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളി വിട്ടു കൊണ്ട് കോർപ്പറേറ്റ് ഭീമൻമാർക്ക് വേണ്ടി മാത്രം ഭരിക്കുന്ന മോദി സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടും, പെട്രോൾ, ഡീസൽ, പാചകവാതകവിലനിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും, പരിപാവനമായ ശബരിമലയെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയആയുധമാക്കുന്നതിൽ പ്രധിഷേധിച്ചും, യൂത്ത്ഫ്രണ്ട് എം സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമായ നവംബർ […]

എന്‍.എസ്‌.എസിന്‌ എതിരായ അതിക്രമം : സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന്‌ കെ.എം മാണി

സ്വന്തം ലേഖകൻ കോട്ടയം : എന്‍.എസ്‌.എസ്‌ കരയോഗമന്ദിരങ്ങള്‍ക്കെതിരായി ആവര്‍ത്തിക്കുന്ന അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പോലീസ്‌ ടീമിനെ നിയോഗിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു. എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിക്ക്‌ റീത്ത്‌ സമര്‍പ്പിക്കുന്നത്‌പോലെയുള്ള അതിനികൃഷ്‌ഠമായ പ്രവര്‍ത്തികള്‍ക്ക്‌ പിന്നിലെ അരാജകവാദികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌. കേരളീയ സമൂഹത്തിന്‌ മഹത്തായ സംഭാവനകള്‍ നല്‍കിയ എന്‍.എസ്‌.എസിന്‌ എതിരായി നടത്തുന്ന ഇത്തരം അതിക്രമങ്ങളെ കേരളാ കോണ്‍ഗ്രസ്സ്‌ (എം) അതിശക്തമായി അപലപിക്കുന്നതായും കെ.എം മാണി പറഞ്ഞു. എന്‍.എസ്‌.എസ്‌ കരയോഗമന്ദിരങ്ങള്‍ക്കെതിരെ വ്യാപകമായ അതിക്രമങ്ങള്‍ക്ക്‌ പിന്നിലെ ശക്തികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ […]

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി സ്വാഗതാർഹം, പക്ഷേ ആചാരങ്ങൾ പാലിക്കണം; യുഡിഎഫിന്റെ നിലപാടിൽ അന്തം വിട്ട് അണികൾ: മാണിയും രമേശും ആവർ്ത്തിച്ചത് വ്യക്തതയില്ലാത്ത നിലപാട്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിയും സിപിഎമ്മും ഇരുധ്രുവങ്ങളിൽ നേർക്കുനേർ നിന്ന് പോരടിക്കുമ്പോൾ വ്യക്തമായ നിലപാടില്ലാതെ കോൺഗ്രസും യുഡിഎഫും. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്നു യുഡിഎഫ് നേതാക്കളായ കെ.എം മാണിയും, രമേശ് ചെന്നിത്തലയും ആവർത്തിക്കുന്നതിനൊപ്പം തന്നെ, ആചാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ശബരമല സ്ത്രീ പ്രവേശനത്തെ എതിർക്കുകയാണോ അനുകൂലിക്കുകയാണോ യുഡിഎഫ് ചെയ്യുന്നതെന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് അണികൾ. ശനിയാഴ്ച വൈകിട്ട് കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കട്ടയ്ക്കു കൂടെ നിൽക്കുന്ന അണികളെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന യുഡിഎഫ് […]

പാർലമെന്റിൽ പരമാവധി സീറ്റ് പിടിക്കാൻ സിപിഎം: കോട്ടയത്ത് ജെയക് സി.തോമസ് സ്ഥാനാർത്ഥിയാകും; ജോസ് കെ.മാണിയുടെ വിടവിൽ ഗോളടിക്കാൻ സിപിഎം തന്ത്രം

സ്വന്തം ലേഖകൻ കൊച്ചി: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ശക്തി തെളിയിക്കാൻ കേരളത്തിൽ നിന്നു പരമാവധി സീറ്റ് സമാഹരിക്കാൻ സിപിഎം തന്ത്രമൊരുക്കുന്നു. കോഴിക്കോട്, കോട്ടയം സീറ്റുകളിൽ സിപിഎം യുവാക്കൾക്ക് നൽകിയേക്കും. ഒരു തവണ സിനിമാ താരങ്ങളെ മത്സരിപ്പിച്ച് കൈപൊള്ളിയ സിപിഎം ഇക്കുറി തന്ത്രം മാറ്റിപിടിക്കാനുള്ള നീക്കത്തിലാണ്. അമ്മ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നസെന്റിനെ ഒഴിവാക്കുന്ന സിപിഎം, പകരം പാർട്ടി നേതാവിനെ തന്നെയാണ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാക്കുന്നത്. പരസ്യമായി ജാതിമത ശക്തികളുടെ സഹായം തേടാതെ കൃത്യമായ സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്തെ 20 ൽ പതിനെട്ട് സീറ്റും […]

പി.സി ജോർജ് ഈഴവ സമുദായത്തോട് മാപ്പ് പറയണം: യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ നവോദ്ധാന പ്രസ്ഥനങ്ങൾക്ക് വിലമതിക്കാനാവത്ത സംഭവ നകൾ നൽകിയ എസ്എൻഡിപി നേതാക്കളെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎ ഈഴവ സമുദായത്തൊട് പരസ്യമായി മാപ്പ് പറയണം എന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഭക്ഷണം താമസിച്ചതിന്റെ പേരിൽ എംഎൽഎ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ കരണത്തടിക്കുകയും, എസ്സി വിഭാഗക്കാരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത പി.സി ജോർജിന് അധികാരത്തിന്റെ ഭ്രാന്ത് പിടിച്ചിരിക്കുക ആണെന്നും, മനോനില തെറ്റിയ ജോർജിന് സർക്കാർ ഇടപെട്ട് അടിയന്തിര ചികിൽസ നൽകണം എന്നും സജി […]

കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കമ്മറ്റിക്ക്‌ രൂപം നല്‍കി കേരളാ കോണ്‍ഗ്രസ്സ്‌ (എം)

സ്വന്തം ലേഖകൻ കോട്ടയം : 2019 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ നേതൃയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.എം.മാണിയുടെയും വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണിയുടെയും സംസ്ഥാന ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കൂടിയ യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. പാര്‍ട്ടിയുടെ സിറ്റിംഗ്‌ സീറ്റായ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിക്ക്‌ നേതൃയോഗം രൂപം നല്‍കി. ജോസ്‌ കെ.മാണി എം.പിയുടെ നേരിട്ടുള്ള സംഘടനാ ചുമതലയിലായിരിക്കും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്‌. ഇതേ മാതൃകയില്‍ […]

കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ റെയിൽവേ  വികസനത്തിന് വൻ കുതിപ്പേകുമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടമാക്കിയ കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ റെയിൽവേ വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണന്നും. കേരളത്തിന് ആവകാശപ്പെട്ട കോച്ച് ഫാക്ടറി ഉടൻ യാഥാർത്ഥ്യമാക്കൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം എന്നും.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പടിവാശി മൂലം കേരളത്തിന് ലഭിക്കേണ്ട വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണെന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടവിൽ ആരോപിച്ചു.

ബിജെപിയോടുള്ള സ്‌നേഹം തുറന്നു സമ്മതിച്ച് സംവിധായകൻ ജയരാജ്: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ബിജെപി പരിപാടിയുടെ ഉദ്ഘാടകനായി; ലഘുലേഖ ഏറ്റുവാങ്ങിയത് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന എം.ടി രമേശിൽ നിന്നും; ജയരാജിന്റെ ബിജെപി ചായ് വ് രാഷ്ട്രീയ പ്രവേശനത്തിലേയ്‌ക്കെന്നു സൂചന

ശ്രീകുമാർ കോട്ടയം: ദേശീയ അവാർഡ് വിവാദത്തിൽ ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനും അനുകൂലമായ നിലപാട് സ്വീകരിച്ച സംവിധായകൻ ജയരാജ് വീണ്ടും ബിജെപിയുമായി അടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേയ്ക്കു എത്തിക്കുന്നതിനായി ബിജെപി നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ജയരാജ് ബിജെപി ചായ്് വ് വ്യക്താക്കിയിരിക്കുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ലഘു ലേഖ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കു കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിൽ നിന്നും ഏറ്റുവാങ്ങി പരിപാടി […]