play-sharp-fill

ശബരിമല വിൽക്കാനിറങ്ങിയ ബിജെപിയ്ക്ക് അയ്യപ്പശാപം: പത്തനംതിട്ടയിൽ പോലും തകർന്നടിഞ്ഞ് ബിജെപി; അയ്യപ്പന്റെ ശരണം ഏശിയില്ല: ബിജെപിയിൽ വീണ്ടും കലാപക്കൊടി ഉയരുന്നു; നിലപാടിന്റെ വിജയമായി ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പ് ഫലം

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സജീവമായി സമര രംഗത്തുണ്ടായിരുന്ന ബിജെപിയ്ക്ക് അയ്യപ്പശാപം വൻ തിരിച്ചടിയാകുന്നു. സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ തരംഗം വോട്ടാക്കി മാറ്റാമെന്ന് പ്രതീക്ഷിച്ച് രംഗത്തിറങ്ങിയ ബിജെപിയ്ക്ക് അയ്യപ്പന്റെ തട്ടകത്തിൽ പോലും വൻ തിരിച്ചടിയായി മാറി. ശബരിമലയിൽ ആചാരം ലംഘിച്ച് നടത്തിയ സമരത്തിന്റെ ശാപമാണ് ഇപ്പോൾ ബിജെപിയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് വിശ്വസികൾ വിശ്വസിക്കുന്നത്. എന്നാൽ, ഹിന്ദു വോട്ടുകളിൽ വിള്ളൽ വീഴ്ത്തുക എന്ന സിപിഎമ്മിന്റെ തന്ത്രം വിജയിച്ചെന്നാണ് തിരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നു വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റിൽ 22 […]

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു: സച്ചിൻ ബേബിയ്ക്കും വിഷ്ണു വിനോദിനും സെഞ്ച്വറി; കേരളത്തിന് ലീഡ്

 സ്‌പോട്‌സ് ഡെസ്‌ക് തിരുവനന്തപുരം: മിന്നുന്ന പ്രകടനങ്ങളോടെ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേരളം മധ്യപ്രദേശിനെതിരെ തോൽവി ഒഴിവാക്കാൻ പൊരുതുന്നു. കളി അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിന് നിലവിൽ 53 റണ്ണിന്റെ ലീഡുണ്ട്. 143 റണ്ണോടെ സച്ചിൻ ബേബി പുറത്തായെങ്കിലും, സെഞ്ച്വറി നേടിയ വിഷ്ണു വിനോദ് നിലവിൽ ക്രീസിലുണ്ട്. രണ്ടു പേരും ചേർന്ന് ഇരട്ടസെഞ്ച്വറി കൂട്ട് കെട്ട് പടുത്തുയർത്തിയ ശേഷമാണ് സച്ചിൻ പുറത്തായത്. 82 ഓവറിൽ കേരളം 318 റണ്ണെടുത്തിട്ടുണ്ട്. 211 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്‌സറും […]

യുവനടി റിയാമിക ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; കാമുകൻ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടി റിയാമിക (26) സഹോദരന്റെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാമികയുടെ സഹോദരൻ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു ഫാനിൽതൂങ്ങി നിൽക്കുന്ന നിലയിൽ റിയാമികയുടെ മൃതദേഹം കണ്ടെത്തിയത്. നാലുമാസമായി സഹോദരൻ പ്രകാശിന്റെ ഫ്ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. റിയാമികയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാമികയെ അവസാനം കണ്ടതെന്നാണു […]

കക്കൂസ് മാലിന്യ ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന: സി.എസ്.ഡി.എസ് നേതാവും അലോട്ടിയുടെ ഗുണ്ടാ സംഘാംഗവും പിടിയിൽ

 സ്വന്തം ലേഖകൻ കോട്ടയം:  കക്കൂസ് മാലിന്യം തള്ളുന്ന ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സി.എസ്.ഡി.എസ് നേതാവും സംഘവും പൊലീസ് പിടിയിലായി. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിലെ പ്രധാനിയുടെ സഹായത്തോടെയാണ് പ്രതികൾ കഞ്ചാവ് വിറ്റിരുന്നത്. ഇവരുടെ പക്കൽ നിന്നും അരക്കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സി.എസ്.ഡി.എസ് ചങ്ങനാശേരി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആലപ്പുഴ ചേർത്തല കാളികുളം ഗോകുലം വീട്ടിൽ അമൽദേവ് (29), അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ തോട്ടയ്ക്കാട് പെരുന്നേപ്പറമ്പിൽ മനേഷ് ജോസ് (മഞ്ജു – 29) എന്നിവരെയാണ് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ […]

രഹ്ന ഫാത്തിമയ്ക്കുവേണ്ടി പത്തനംതിട്ട കോടതിയിൽ ഹാജരാകുന്നത് സി.പി.എം ലോക്കൽ കമ്മറ്റി അംഗമായ അഭിഭാഷകൻ

സ്വന്തം ലേഖകൻ പത്തനംതിട്ട : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി പത്തനംതിട്ട കോടതിയിൽ ഹാജരാകുന്നത് സി.പി.എം ലോക്കൽ കമ്മറ്റി അംഗമായ അഡ്വ. അരുൺദാസാണ്. സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മറ്റിയംഗവുമാണ് അദ്ദേഹം. സി.പി.എം പ്രവർത്തകർ പ്രതികളാകുന്ന കേസിൽ പത്തനംതിട്ട കോടതിയിൽ അരുൺദാസാണ് പാർട്ടിക്ക് വേണ്ടി ഹാജരാകാറുള്ളത്. തുലാമാസ പൂജ സമയത്ത് രഹ്ന ഫാത്തിമയെയും മാധ്യമ പ്രവർത്തക കവിതയേയും പൊലീസിന്റെ ഹെൽമറ്റും രക്ഷാകവചവും അണിയിച്ച് ഐ.ജിയുടെ നേതൃത്വത്തിൽ സന്നിധാനത്തിനു സമീപം നടപ്പന്തൽ വരെയെത്തിച്ചത് വിവാദമായിരുന്നു. ആക്ടിവിസ്റ്റുകൾക്ക് […]

ശബരിമല; ആത്മാഭിമാനം ഉള്ള ബിജെപിക്കാർ ഒത്തു തീർപ്പിന് പോകില്ല; വി.മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സമരത്തിൽ കടുത്ത വിമർശനവുമായി വി.മുരളീധരൻ രംഗത്തെത്തി. ആത്മാഭിമാനം ഉള്ള ബിജെപിക്കാർ ഒത്തു തീർപ്പിന് പോകില്ല. സമരം തീർക്കാൻ സംസ്ഥാന അധ്യക്ഷൻ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അടിച്ചമർത്താൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. വയൽക്കിളി സമരത്തിന് മറുപടി പറയാൻ താൻ സംസ്ഥാന ഘടകത്തിലല്ല പ്രവർത്തിക്കുന്നതെന്നും അതിനുള്ള മറുപടി സംസ്ഥാന അധ്യക്ഷനാണ് നൽകേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ചുണ്ടായ സമരത്തിൽ നിന്ന് ബിജെപി പിൻവാങ്ങിയതിൽ ആർഎസ്എസ് നേതൃത്വത്തിന് അതൃപ്തിയെന്നാണ് സൂചന. ബിജെപി നേതാക്കൾ ശബരിമല […]

പുലർച്ചെ വീട്ടിൽ നിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് താഴത്തങ്ങാടിയിലെ തൂക്ക് പാലത്തിൽ: കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പുലർച്ചെ വീട്ടിൽ നിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളിയെ താഴത്തങ്ങാടി തൂക്ക് പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലു മണി മുതൽ വീട്ടുകാർ അന്വേഷിച്ച്് നടക്കുന്നതിനിടെയാണ് അഞ്ചു മണിയോടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തങ്ങാടി കുമ്മനം കരിമ്പാറയിൽ ഗോപിയുടെ(61) മൃതദേഹമാണ് പുലർച്ചെ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടൈത്തിയത്. സ്ഥിരം മദ്യപാനിയായ ഗോപിയും വീട്ടുകാരുമായി നേരത്തെ മുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇദ്ദേഹത്തെ കാണാതെ വന്നത്. ഇതിനിടെ ഇല്ലിക്കലിലെ തൂക്ക് പാലത്തിൽ […]

ശബരിമലയിൽ 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി

സ്വന്തം ലേഖകൻ പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷനസ് കോടതി തള്ളി. വധശ്രമക്കേസിൽ പ്രതി ചേർത്തതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കേസിൽ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. അതേസമയം, 2013ൽ യു.പി.എ സർക്കാരിന്റെ ഇന്ധനവില വർദ്ധനയ്ക്കെതിരെ ട്രെയിൻ തടയാൻ ശ്രമിച്ചതിന് കെ.സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനാവില്ല. […]

ഫേസ്ബുക്കിൽ യതീഷ് ചന്ദ്രയെ അപമാനിച്ച് പോസ്റ്റിട്ട യുവമോർച്ച നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം : സർക്കാരിനേയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയേയും അപമാനിക്കുകയും, അസഭ്യം പറയുകയും ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവമോർച്ച സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി തൊണ്ടിപറമ്പിൽ വീട്ടിൽ അജി തോമസിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കമ്മീഷണർ നടത്തിയ സുരക്ഷാ ഇടപെടലുകളെ തുടർന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ അപമാനവും, വ്യാജപ്രചരണവും തുടങ്ങിയത്. സൈബർസെൽ ശക്തമായ നിരീക്ഷണവും, അന്വേഷണവും നടത്തിയാണ് പ്രതിയെ കുടുക്കിയത്. അപവാദം പ്രചരിപ്പിച്ച 15 […]

വരുമാനം കുത്തനെ ഇടിഞ്ഞു; സർക്കാരും ബോർഡും മുട്ടുമടക്കി; സുരേന്ദ്രൻ അകത്തായതോടെ ഭയന്നുവിറച്ച് ബി.ജെ.പിയും

സ്വന്തം ലേഖകൻ സന്നിധാനം: കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ഭക്തജനങ്ങൾ നടത്തിയ നാമജപത്തിനും കാണിക്ക ബഹിഷ്‌കരണത്തിനും ഫലമുണ്ടായി. വരുമാനം കുത്തനെ ഇടിഞ്ഞതോടെ സർക്കാരും ദേവസ്വം ബോർഡും മുട്ടുമടക്കി. ശബരിമലയിൽ പ്രതിഷേധ നാമജപം സംഘടിപ്പിച്ചതിന് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതോടെ ബി.ജെ.പിയും സമരത്തിൽ നിന്ന് പിന്നോക്കം പോയി. ഇതോടെ സന്നിധാനത്തെ നിയന്ത്രണം നീക്കുന്നതിന് സർക്കാരിനോടും ഡിജിപിയോടും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലകാലം ആരംഭിച്ച ശേഷം ആദ്യമായി സന്നിധാനത്തെത്തിയ ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ആണ് ഇക്കാര്യം തേർഡ് ഐ ന്യൂസിനെ അറിയിച്ചത്. നിയന്ത്രണം നീക്കുന്ന കാര്യം സന്നിധാനത്തെത്തിയ […]