കണ്ണൂർ സെൻട്രൽ ജയിലിൽ സി പി എം അനുഭാവികളായ തടവുകാർക്ക് ടിവി എത്തിച്ച് നൽകിയ ജയിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖിക കണ്ണൂർ: തടവിൽ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാർക്കായി കണ്ണൂർ സെൻട്രൽ ജയിലിനകത്തേക്ക് ടിവി കടത്തിയ സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദൻ, ഡെപ്യൂട്ടി അസി.പ്രിസൺ ഓഫീസർ രവീന്ദ്രൻ, അസി.പ്രിസൺ ഓഫീസർ എംകെ ബൈജു എന്നിവർക്കാണ് സസ്‌പെൻഷൻ. ജയിൽ മേധാവി ഋഷിരാജ് സിംഗാണ് മൂവരേയും സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ ലഭിച്ച വിനോദൻ ജയിൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്.

യുവമോർച്ച പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : സിപിഎം അധ്യാപക സംഘടന ആയ കെ.എസ്.ടി.എയുടെ അധ്യാപകലോകം എന്ന ബുക്‌ലെറ്റിൽ ലോക ആരാധ്യനായ ഇന്ത്യൻ പ്രധാനമന്ത്രിയെ അപമാനി ച്ചതിൽ പ്രതിഷേധിച്ചു യുവമോർച്ച കോട്ടയത്ത്‌ ബുക്ക്‌ ലേറ്റ് കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധം സമരം BJP ജില്ല ജനറൽ സെക്രട്ടറി ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പ്രധാനമത്രിയെ അപമാനിച്ച കെ.എസ്.ടി.എ പ്രസിദ്ധീകരണത്തിനെതിരെ നടപടി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ റീബ വർക്കി ബിജെപി കോട്ടയം മണ്ഡലം […]

ഇടതുപക്ഷ സംഘടനകളുടെ ഇരട്ടത്താപ്പ് അപഹാസ്യം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: പ്രതിപക്ഷത്തിരിക്കുമ്പോൾ അടിമുടി എതിർക്കുന്ന നയങ്ങൾ എൽ ഡി എഫ് സർക്കാർ നടപ്പാക്കുമ്പോൾ മൗനമായിരിക്കുന്ന ഇടതുപക്ഷ അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ നിലപാട് അപഹാസ്യമാണെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. പ്രീഡിഗ്രീ ബോർഡ്, സ്വാശ്രയ കോളേജ്, സ്വയംഭരണ കോളേജ് തുടങ്ങി ഒരിക്കൽ എതിർക്കുകയും സ്വന്തം ഭരണത്തിൽ കയ്യടിക്കുകയും ചെയ്ത പട്ടികയിൽ ഒടുവിലത്തേതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് വന്നതോടെ ഭരണവിലാസം സംഘടനകൾ വീണ്ടും ഇളിഭ്യരായിരിക്കുകയാണ്. വേണ്ടത്ര പഠനമോ തയ്യാറെടുപ്പോ കൂടാതെ നടപ്പാക്കിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ലാ […]

സിവിൽ സർവ്വീസ് ജനകീയമാക്കിയത് സർവ്വീസ് സംഘടനകൾ : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ സർവീസ് മേഖല ജനോപകാരപ്രദമാക്കുന്നതിലും ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലും കേരളത്തിലെ സർവ്വീസ് സംഘടനകൾ മികച്ച സംഭാവനകളാണ് നൽകിയതെന്ന് എ.ഐ .സി സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. സർവീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എൻ ഹർഷകുമാറിന് കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ […]

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി; തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്ത നടപടിയിൽ സ്റ്റേ. തൊടുപുഴ മുൻസിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് സ്റ്റേ. ജോസഫ് വിഭാഗം നേതാക്കൾ നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. ചെയർമാനെ തിരഞ്ഞെടുത്തതിനും ജോസ് കെ. മാണി തൽസ്ഥാനത്ത് തുടരുന്നതിനുമാണ് കോടതിയുടെ സ്റ്റേ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫർ, മനോഹരൻ നടുവിലത്ത് എന്നിവരാണ് ഹർജിനൽകിയത്. കഴിഞ്ഞ ദിവസം നടന്ന കേരള കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയർമാനായി നിശ്ചയിച്ചത്. […]

പൊലീസിനെ തല്ലിചതച്ച സി പി എം നേതാവിനെ പോലീസ് അസോസിയേഷൻ യോഗത്തിൽ അതിഥിയാക്കി നേതാക്കൾ അണികളെ വഞ്ചിച്ചു,സേനയിൽ അമർഷം പുകയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം നേതാവിനെ പൊലീസ് സമ്മേളനത്തിൽ അതിഥിയാക്കുന്നതിനെച്ചൊല്ലി വിവാദം. കുന്നുകുഴി വാർഡ് കൗൺസിലർ കൂടിയായ ഐ.പി. ബിനുവിനെ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിച്ചതിൽ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനിൽ തന്നെയാണ് പ്രതിഷേധം. ഇന്നു മുതൽ 19 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് അസോസിയേഷന്റെ വാർഷിക പരിപാടികൾ. ഇന്നു വൈകിട്ട് നാലിനു നടക്കുന്ന യാത്ര അയയപ്പ് യോഗത്തിലാണ് ബിനുവിനെ സംഘാടകർ ക്ഷണിച്ചത്.ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് […]

പി കെ ശശിക്കെതിരായ പരാതി ;താൻ നിരന്തരം വേട്ടയാടപ്പെടുന്നു :ഡി.വൈ.എഫ്.ഐ വനിതാ നേതാവ്

സ്വന്തം ലേഖിക പാലക്കാട്: പി.കെ.ശശി എം.എൽ.എക്കെതിര സി.പി.എം ദേശീയ – സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളിൽ നിന്ന് രാജിവച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളിൽ നിന്നാണ് ഒഴിവായത്. പക്ഷേ, സംഘടനയിൽ തുടരുമെന്നും യുവതി പറഞ്ഞു. ജില്ലാ നേതൃത്വം രാജി സ്വീകരിച്ചത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.എം.എൽ.എക്കെതിരെ പരാതി നൽകിയതിന് ശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽ നിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നു. പരാതി നൽകിയ തനിക്കൊപ്പം നിലകൊണ്ടത് വളരെ ചുരുക്കം […]

രാജ് മോഹൻ ഉണ്ണിത്താന്റെ സ്വീകരണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

സ്വന്തം ലേഖിക കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലം നിയുക്ത എംപി രാജ്‌മോഹൻ ഉണ്ണിത്താൻറെ സ്വീകരണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പ്് പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവൻ (69) ആണ് മരിച്ചത്.ഇന്നലെ രാവിലെ 8.45നാണ് സംഭവം. പട്ടുവം മുതുകുടയിൽ രാജ്‌മോഹൻ ഉണ്ണിത്താന് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഘവൻ. ആദ്യത്തെ സ്വീകരണ ചടങ്ങായരുന്നു ഇവിടത്തേത്.രാഘവൻറെ മരണത്തെത്തുടർന്ന് ഇന്നത്തെ സ്വീകരണ ചടങ്ങുകൾമാറ്റിവച്ചു. മൃതദേഹം ഇന്നു രാവിലെ 9ന് മഴൂർ ഭവനത്തിലും തുടർന്ന് മുള്ളൂലിലെ തറവാട്ടിലും പൊതുദർശനത്തിനു വച്ചശേഷം മുള്ളൂൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും. […]

ഡി സി സി ഓഫീസിനു മുന്നിൽ തമ്മിൽതല്ലി കെ എസ് യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും

സ്വന്തം ലേഖകൻ   തൃശ്ശൂർ: ഡി.സി.സി. ഓഫീസിൽ കെ.എസ്.യു. പ്രവർത്തകരുടെ ഏറ്റുമുട്ടൽ. ജില്ലാ പ്രസിഡന്റ് മിഥുൻ മോഹനും ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ നിധീഷ് പാലപ്പെട്ടിയുമാണ് തമ്മിൽത്തല്ലിയത്.വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെ മിഥുൻ മോഹന്റെ ഗ്രൂപ്പുകാർ അധിക്ഷേപിച്ചിരുന്നുവത്രേ. ഇത് നിധീഷ് ചോദ്യംചെയ്തതാണ് സംഘർഷത്തിന് കാരണം.ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്ന ഡി.സി.സി. ഓഫീസ് ചുമതലയുള്ള ഉസ്മാൻ, ജനറൽ സെക്രട്ടറി കെ.ബി. ജയറാം തുടങ്ങിയവരുൾപ്പെടെ എത്തിയെങ്കിലും തർക്കം തീർന്നില്ല. നേതാക്കളെത്തി ഓഫീസിൽനിന്ന് മുറ്റത്തേക്കിറക്കിയതോടെ ഉന്തും […]

വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ‘ ഗാർഡ് ഓഫ് ഓണർ’

സ്വന്തം ലേഖിക ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ഗാർഡ് ഓഫ് ഓണർ. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയൻ സർക്കാർ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയിൽ മന്ത്രിക്ക് ഇന്ത്യൻസമൂഹം സ്വീകരണം നൽകി. അബൂജയിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും നൈജീരിയൻ ഹൈക്കമ്മിഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഹൈക്കമ്മിഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിലും പങ്കെടുത്തു. ഗാർഡ് ഓഫ് ഓണറും നൽകി. വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ : പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ […]