കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. എറണാകുളം ആലുവ തടിക്കക്കാട് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്ലാസ്മാ തെറാപ്പി അടക്കമുള്ള ചികില്‍സകള്‍ നടത്തിയിരുന്നു. രോഗബാധയേറ്റതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൂലൈ 8നാണ് കുഞ്ഞുവീരാനെ കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. ഇതോടെ എറണാകുളം ജില്ലയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ […]

കെ.ജെ.ചാക്കോ നിര്യാതനായി

ചങ്ങനാശേരി: കരിക്കംപള്ളില്‍ കെ.ജെ.ചാക്കോ (ചാക്കോച്ചന്‍-77) നിര്യാതനായി. എടത്വ പച്ച-ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതരായ കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകന്‍ വാവച്ചന്റെയും വിശുദ്ധ അല്‍ഫോന്‍സമ്മയുടെ അടുത്ത കൂട്ടുകാരി ചിന്നമ്മയുടെയും മകനാണ്. ജൂലായ് 20-ന് തിങ്കളാഴ്ച രാവിലെ 11-ന് ചങ്ങനാശേരി ബൈപ്പാസിലുള്ള ഭവനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌ക്കാരം മല്ലപ്പള്ളി സുവാര്‍ത്താ ചര്‍ച്ചില്‍. ഭാര്യ: മല്ലപ്പള്ളി കൊല്ലകുന്നേല്‍ കുടുംബാംഗം തങ്കമ്മ. മക്കള്‍: നീതാ ആന്‍, ഡോ.നാന്‍സി, നിവില്‍ (എല്ലാവരും ഓസ്‌ട്രേലിയ). മരുമക്കള്‍: മനോജ് ശങ്കരമംഗലം (ഇടവംവേലില്‍), ജോര്‍ജ് കടമപ്പുഴ (കാഞ്ഞിരപ്പള്ളി), ഡോ.സിനി പള്ളിവാതുക്കല്‍ (തിരുവല്ല) (എല്ലാവരും ഓസ്‌ട്രേലിയ)

റബർമാർക്ക് അസി.മാനേജർ രാജു നാഥ് നിര്യാതനായി

ചേനപ്പാടി :  റബർമാർക്ക് അസി.മാനേജർ രാജു നാഥ് (ഓമനക്കുട്ടൻ – 56 ) നിര്യാതനായി. സംസ്കാരം ജൂലായ് 18 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – മായ (അദ്ധ്യാപിക , പനമറ്റം ഗവ.ഹൈസ്കൂൾ ) മക്കൾ : നവ്യ ആർ.നായർ , നവമി ആർ നായർ മരുമകൻ – നീരജ്

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഉപ്പള സ്വദേശി; കാസർ​ഗോഡ് ജില്ലയിലെ ആദ്യ കൊവിഡ് മരണം

സ്വന്തം ലേഖകൻ കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോഡ് ഉപ്പള സ്വദേശി നഫീസയാണ് (74) ഇന്നലെ രാത്രിയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും പ്രമേഹ രോ​ഗത്തിനും ദീർഘ കാലമായി ചികിത്സയിലായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ് നഫീസയുടേതെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈ 11 നാണ് ഇവര്‍ക്ക് […]

ജനപ്രിയ സാഹിത്യകാരൻ സുധാകർ മം​ഗളോദയം അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പ്രമുഖ നോവലിസ്റ്റും എഴുത്തുകാരനുമായ സുധാകര്‍ മംഗളോദയം എന്ന സുധാകര്‍ പി നായര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. നാല് സിനിമകൾക്കും നിരവധി സീരിയലുകൾക്കും കഥ എഴുതിയിട്ടുണ്ട്. വൈക്കത്തിന് അടുത്ത് വെള്ളൂരാണ് ഇദ്ദേഹത്തിന്റെ സ്വദേശം. മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലൂടെയാണ് സുധാകർ ശ്രദ്ധേയനായത്. ഏതാനും നോവലുകള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിരുന്നു. പി പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി നായര്‍ എന്ന യഥാര്‍ഥ പേരിലാണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും […]

കോൺഗ്രസ് കുഴിമറ്റം മുൻ വാർഡ് പ്രസിഡന്റ് കെ.വി മധുസൂദനൻ നായർ നിര്യാതനായി

കുഴിമറ്റം: കുഴിക്കാട്ട് പരേതനായ പി.എ വാസുദേവൻ പിള്ളയുടെ മകൻ കെ.വി മധുസൂദനൻ നായർ (ചിങ്ങവനം ടെസിൽ മുൻ ഉദ്യോഗസ്ഥൻ – 64) നിര്യാതനായി. കോൺഗ്രസ് കുഴിമറ്റം മുൻ വാർഡ് പ്രസിഡന്റാണ്. സംസ്‌കാരം ജൂലായ് 18 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ – പുതുപ്പള്ളി ഇരവിനല്ലൂർ മാവേലിൽ ബീന മക്കൾ- മഞ്ജു, മായ , മീര മരുമക്കൾ – ചേർത്തല പാലേടത്ത് സുരേഷ്, അടൂർ പ്രസാദ് ഭവനിൽ പ്രശാന്ത് വി, കുളനട തോപ്പിൽ ദീപു.

ഏബ്രഹാം പുന്നൂസ്(കൊച്ചുമോൻ നിര്യാതനായി

വല്യാട് : ചിറയിൽ ഏബ്രഹാം പുന്നൂസ്(കൊച്ചുമോൻ 40. നിര്യാതനായി സംസ്‌ക്കാരം ജൂലായ് 17 ന് വൈകിട്ട് നാലിനു കല്ലുങ്കത്ര സെന്റെ ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പിതാവ് സി.എ പുന്നൻ മുൻ ബി.എസ്.എൻ.എൽ ജീവനക്കാരൻ മാതാവ് മോളി മീനടം നെടുംപൊയ്ക കുടുംബാഗം ഭാര്യ – സൗമ്യ വല്യാട് പഴയ കരിയിൽ കു ടുംബാഗം മക്കൾ അലൻ ഏബ്രാഹാം (മാന്നാനം സെന്റ് ജോസഫ്‌സ് സ്‌കൂൾ) ബേസിൽ ഏബ്രാഹാം ഐക്കരച്ചിറ ( സെന്റ് ജോർജ് സ്‌കൂൾ ) സഹോദരി സുജ തിരുവഞ്ചൂർ വായിത്ര കുടുംബാഗം

ഒ എൻ സി പി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റ് എക്സിക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവർത്തകയുമായ ശ സൂസൻ ജോസിന്റെ പ്രിയ മാതാവ് അന്നമ്മ ജോസഫ് (ആശമ്മ – 62 വയസ്സ്) ന്റെ നിര്യാണത്തിൽ ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും അനുശോചനം രേഖപ്പെടുത്തി. കോട്ടയം മാങ്ങാനം സ്വദേശി കണ്ടൻ തുരുത്തേൽ വീട്ടിൽ കെ സി ജോസഫ് ഭർത്താവും, സൂസൻ ,സുനില , പരേതനായ സുമോൻ, എന്നിവർ മക്കളും, […]

പാസ്റ്റർ മാത്യു ജോസഫ് ബാംഗ്ലൂരിൽ വച്ച് ഉണ്ടായ ഹാർട്ട് അറ്റാക്ക് മൂലം നിര്യാതനായി

കോട്ടയം: കോട്ടയം ദേവലോകത്ത് കളമ്പുകാട്ട് പരേതനായ ജോസഫിന്റെ മകൻ പാസ്റ്റർ മാത്യു ജോസഫ് (ബിനു- 52) നിര്യാതനായി. സംസ്കാരം പിന്നീട്. വിദേശത്ത് നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രാ മദ്ധ്യേ ബാംഗ്ലൂരിൽ വച്ച് ഉണ്ടായ ഹാർട്ട് അറ്റാക്ക് മുഖേനയാണ് അന്ത്യം. ഐ പി സി ദമ്മാം റീജിയൻ പ്രസിഡന്റ് ആയിരുന്നു. ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മുൻ പ്രസിഡൻ്റ് പരേതനായ പി.എം.ചെറിയാൻ്റെ (മക്രോണി ബേബിച്ചായൻ) മകളുടെ ഭർത്താവാണ് പരേതൻ. ഭാര്യ: ബെറ്റി. മക്കൾ: ജർമി (അബുദാബി), ജെസിക്ക

സുധീഷ് പി.ടി നിര്യാതയായി

പാക്കിൽ : പാലത്തിങ്കൽതോപ്പിൽ ത്യാഗരാജന്റെ മകൻ സുധീഷ്.പി.റ്റി (36) നിര്യാതനായി. ഭാര്യ സ്മിത കല്ലറ സ്വദേശി. മകൻ : സച്ചിൻ. മാതാവ് ജഗദമ്മ. സഹോദരങ്ങൾ ബിന്ദു, അമ്പിളി, സുനീഷ്, സുമേഷ് പരേതരായ സുരേഷ്, സുഭാഷ്. സംസ്കാരം ജൂലായ് 14 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ.