ജനപ്രിയ സാഹിത്യകാരൻ സുധാകർ മം​ഗളോദയം അന്തരിച്ചു

ജനപ്രിയ സാഹിത്യകാരൻ സുധാകർ മം​ഗളോദയം അന്തരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പ്രമുഖ നോവലിസ്റ്റും എഴുത്തുകാരനുമായ സുധാകര്‍ മംഗളോദയം എന്ന സുധാകര്‍ പി നായര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. നാല് സിനിമകൾക്കും നിരവധി സീരിയലുകൾക്കും കഥ എഴുതിയിട്ടുണ്ട്. വൈക്കത്തിന് അടുത്ത് വെള്ളൂരാണ് ഇദ്ദേഹത്തിന്റെ സ്വദേശം.

മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലൂടെയാണ് സുധാകർ ശ്രദ്ധേയനായത്. ഏതാനും നോവലുകള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിരുന്നു. പി പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി നായര്‍ എന്ന യഥാര്‍ഥ പേരിലാണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്ദിനി ഓപ്പോള്‍ പിന്നീടു സിനിമയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പൈങ്കിളി സാഹിത്യം’ എന്ന് വിളിക്കപ്പെട്ടെങ്കിലും വിവിധ വാരികകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ജനപ്രിയ സാഹിത്യത്തിലൂടെ മലയാളത്തിലെ വായനക്കാർക്കിടയിൽ ചിരപരിചിതമായ പേരാണ് സുധാകർ മംഗളോദയത്തിന്‍റേത്.