പെണ്ണമ്മ (82) നിര്യാതയായി

മൂലവട്ടം: ചിറയിൽ മുണ്ടയ്ക്കൽ പരേതനായ രാഘവന്റെ ഭാര്യ പെണ്ണമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ – ഇന്ദിര, ലീലാമണി (കോട്ടയം താലൂക്ക്), പ്രസാദ്, പ്രകാശ് (അഗ്രോ ബയോടെക് പുവൻതുരുത്ത്), ഉഷ (അംഗൻവാടി) മരുമക്കൾ – രാജു (അയ്മനം), രാജൻ (മാന്നാനം), അനിത (വെച്ചൂർ), സീമ (അയർക്കുന്നം), പ്രസാദ് (മൂലവട്ടം).

ടി. പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ : പ്രമുഖ സി.പി.എം. നേതാവും സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പാനൂർ പടിഞ്ഞാറെ കുഞ്ഞിക്കാട്ടില്‍ പി.കെ.കുഞ്ഞനന്തന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന് ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായായിരുന്നു ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു […]

മൂലവട്ടം പാട്ടവലയ്ക്കൽ നിജിൻ നിര്യാതനായി

മൂലവട്ടം – പാട്ടവലയ്ക്കൽ പരേതനായ രാജീവിന്റെ മകൻ നിജിൻ(37) നിര്യാതനായി. സംസ്കാരം ജൂൺ 12 വെള്ളിയാഴ്ച ഉച്ചക്ക് 1.00ന് വീട്ടുവളപ്പിൽ. മാതാവ് : ഓമന സഹോദരി : നീതു

അന്നമ്മ ഫിലിപ്പോസ് (ബേബി – 79 ) നിര്യാതയായി

കോട്ടയം : പാറേച്ചാൽ പരേതനായ ഫിലിപ്പോസിൻ്റെ മകൾ അന്നമ്മ ഫിലിപ്പോസ് (ബേബി – 79) നിര്യാതയായി. സംസ്കാരം ജൂൺ 12 വെള്ളിയാഴ്ച രാവിലെ പത്തിന് പരുത്തുംപാറ സ്വർഗീയ വിരുന്ന് ശ്മശാനത്തിൽ. മകൾ – പൊന്നമ്മ നടേശൻ മരുമകൻ – സി.കെ നടേശൻ , എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ ഓഫിസ് സെക്രട്ടറി.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്, നിമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29-ാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി […]

അന്തരിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗം പി എൻ രവിയുടെ സംസ്‌കാരം തിങ്കളാഴ്ച

കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ഏരിയാ കമ്മിറ്റി അംഗം കഞ്ഞിക്കുഴി പുളിക്കൽതോപ്പിൽ പി എൻ രവി(66)യുടെ സംസ്‌കാരം ജൂൺ എട്ട് തിങ്കളാഴ്ച വൈകിട്ട് മൂന്നിനു മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടത്തും. രണ്ട് മാസക്കാലമായി രോഗബാധിതനായി തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം താലൂക്ക് മദ്യവ്യവസായ യൂണിയൻ (സിഐടിയു) ജന.സെക്രട്ടറി, ജില്ലാ ശിശുക്ഷേമസമിതി അംഗം, പട്ടികജാതി ക്ഷേമസമിതി കോട്ടയം ഏരിയാ സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. നഗരസഭാ മുൻ കൗൺസിലർ, വൈസ് ചെയർമാൻ, സഹകരണ അർബൻ […]

സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എൻ രവി അന്തരിച്ചു

സി.പി.എം കോട്ടയം ഏരിയ കമ്മറ്റിഅംഗവും മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി യുമായിരുന്ന പി.എൻ രവി അന്തരിച്ചു. രണ്ടു മാസമായി കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച നടക്കും. കോട്ടയം നഗരസഭയിൽ വൈസ് ചെയർമാൻ, കോട്ടയം അർബൻ ബാങ്ക് ഡയറക്ടർ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സി.ഐ.റ്റി.യു സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.എസ്.വൈ.എഫ് പ്രവർത്തകനായി പൊതുരംഗത്തെത്തി. ഡി.വൈ.എഫ്.ഐ യുടെ ആദ്യകാല നേതാവായിരുന്നു. സ്നേഹാദരവുകളോടെ വിട.

ചിത്രകാരി സജിത ശങ്കറിന്റെ പിതാവ് പി. കെ. കരുണൻ നിര്യാതനായി

ചിത്രകാരി സജിത ശങ്കറിന്റെ പിതാവ് പി. കെ. കരുണൻ (85 വയസ് ) നിര്യാതനായി . കോട്ടയം കുമാരനല്ലൂർ ഗൗരി നിലയത്തിൽ പി. കെ. കരുണാകരൻ (85) നിര്യാതനായി. ഗൗരിയാണ് ഭാര്യ.  ചിത്രകാരി സജിത ശങ്കർ, ശാലിനി (പരേത),സനിൽ, സുനിൽ എന്നിവർ മക്കളാണ്. സംസ്ക്കാരം ജൂൺ  ആറ് ശനിയാഴ്ച വൈകിട്ട്  നാലിന് വീട്ടുവളപ്പിൽ.

എം.കെ പ്രസാദ് നിര്യാതനായി

മൂലവട്ടം മണ്ണഞ്ചേരി പരേതനായ കേശവൻ ആചാരിയുടെ മകൻ എം.കെ പ്രസാദ് (62) നിര്യാതനായി സംസ്ക്കാരം നടത്തി. ഭാര്യ ലീലാമണി ചെങ്ങളം ഇരുപതിൽ കുടുംബാംഗം ആണ്. മക്കൾ പ്രിയ, രേവതി, വിഷ്ണു മരുമക്കൾ:രതീഷ് (വെമ്പള്ളി), രതീഷ് (കുമളി)

കെ.ജി ജോർജ് ദുബായിയിൽ നിര്യാതനായി

ദുബായ്: ഇലന്തൂർ പുളിന്തിട്ട സ്വദേശി കോയിക്കലേത്തു കെ.ജി ജോർജ് (ജോർജച്ചായൻ – 71) ദുബായിയിൽ നിര്യാതനായി. പുളിന്തിട്ട സെന്റ് തോമസ് മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. വർഷങ്ങളായി ഇദ്ദേഹം കുടുംബ സമേതം ദുബായിയിലാണ് താമസം.