സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഉപ്പള സ്വദേശി; കാസർ​ഗോഡ് ജില്ലയിലെ ആദ്യ കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഉപ്പള സ്വദേശി; കാസർ​ഗോഡ് ജില്ലയിലെ ആദ്യ കൊവിഡ് മരണം

സ്വന്തം ലേഖകൻ

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോഡ് ഉപ്പള സ്വദേശി നഫീസയാണ് (74) ഇന്നലെ രാത്രിയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും പ്രമേഹ രോ​ഗത്തിനും ദീർഘ കാലമായി ചികിത്സയിലായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ് നഫീസയുടേതെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സംസ്‌കാരം. ജില്ലയില്‍ കൂടുതല്‍ രോഗികളുള്ളത് ഉപ്പള, ചെങ്കള പ്രദേശങ്ങളിലാണ്. ഇവിടെ കനത്ത ജാഗ്രത തുടരുകയാണ്.