പി.കെ ദിവാകരൻ നിര്യാതനായി

പൂവൻതുരുത്ത്: പുത്തൻപറമ്പിൽ വീട്ടിൽ പി.കെ ദിവാകരൻ (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ – 83) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – പൊന്നമ്മ പള്ളം വെട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ – രമേശ് , രാജീവ് മരുമക്കൾ – ശോഭ , ഷൈല സഹോദരങ്ങൾ – പരേതനായ പി.കെ ജനാർദനൻ (റിട്ട. കെ.എസ്.ഇ.ബി), പി.കെ സുകുമാരൻ (റിട്ട. കെ.എസ്.ഇ.ബി) , പി.കെ.കരുണാകരൻ (റിട്ട. കെ.എസ്.ഇ.ബി) , പി.കെ കൃഷ്ണൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം) , പി.കെ മോഹനൻ (സി.പി.എം […]

റ്റി. പി കൃഷ്ണനാചാരി നിര്യാതനായി

മറിയപ്പള്ളി : അടിച്ചിറ നിരപ്പേൽ ആനന്ദഭവനിൽ റ്റി. പി കൃഷ്ണനാചാരി (88) അന്തരിച്ചു. കോട്ടയം പാലസ് റോഡിൽ റിലയബിൾ ഫുഡ് വർക്സ് ഉടമയാണ്. ഭാര്യ: ആനന്ദവല്ലി (കവിയൂർ പ്ലാക്കുടിയിൽ കുടുംബാംഗം) മക്കൾ : ശ്രീകുമാർ , ബാലമുരളി, ഗംഗ, ബിന്ദു, അമ്പിളി മരുമക്കൾ : ശോഭ , സംഗീത , രഘു , രാജൻ, സുരേഷ് സംസ്കാരം നാളെ (ആഗസ്ത് 17 തിങ്കൾ രാവിലെ 10.30 ന് ) മറിയപ്പള്ളിയിലുള്ള സ്വവസതിയിൽ .

കോടിമത പച്ചക്കറി മാർക്കറ്റിലെ വ്യാപാരി വി.തമ്പിപിള്ള നിര്യാതനായി; ഇന്ന് വൈകിട്ട് ഒരു മണിക്കൂർ മാർക്കറ്റിലെ കടകൾ അടയ്ക്കും

കോട്ടയം: കോടിമത പച്ചക്കറി മാർക്കറ്റിലെ പ്രമുഖ വ്യാപാരി വി.തമ്പിപിള്ള (73) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകിട്ട് നാലിനു മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. തമ്പിപിള്ളയുടെ നിര്യാണത്തിൽ കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ ആദരാഞ്ജലികൾ രേഖപ്പെടുത്തി. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി കോടിമത പച്ചക്കറി മാർക്കറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്നു വൈകിട്ട് 3.30 മുതൽ 4.30 വരെ അടച്ചിടും.

സൂസി ഫിലിപ്പോസ് നിര്യാതയായി

പാത്താമുട്ടം: പാടാച്ചിറ പരേതനായ പി.സി ഫിലിപ്പോസിന്റെ ഭാര്യ സൂസി ഫിലിപ്പോസ് (85) സൂസി ടീച്ചർ’പാത്താമുട്ടം ഗവ.എൽ.പി.സ്‌കൂൾ .) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 12 ബുധനാഴ്ച വാകത്താനം ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: പരേതനായ ബിനു ഫിലിപ്പ് ചെറിയാൻ ബിജു മാമ്മൻ ഫിലിപ്പ് (യു.എസ്.എ) നോബി ഫിലിപ്പ്. മരുമക്കൾ : ഡിൻസി ( മിൽമ്മ വടവാതൂർ) ആനി.(യു.എസ്.എ) ആഷ

വീട്ടുകാരുമായി സംസാരിച്ചിരിക്കെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള തോട്ടിൽ നിന്നും; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കാസര്‍ഗോഡ് : വീട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണ (26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിൽ നിന്നും യുവതിയെ കാണാതായത്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും പരിസരത്തെ വീടുകളിലും പിന്നീട് സമീപത്തെ പൈനിക്കര തോട്ടിലും തെരച്ചില്‍ നടത്തിയിരുന്നു. […]

പെട്ടിമുടി ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 27 ആയി; മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു തിരുവനന്തപുരത്തുനിന്നുള്ള അ​ഗ്നി രക്ഷ സേന ഇന്ന് സ്ഥലത്തെത്തും; മരിച്ചവരുടെ എണ്ണം 26 ആയി

സ്വന്തം ലേഖകൻ മൂന്നാർ: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. പ്രത്യേകം പരിശീലനം ലഭിച്ച നായകളെ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. കാണാതായവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകീട്ട് നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് രാവിലെയോടെയാണ് വീണ്ടും ആരംഭിച്ചത്.രക്ഷാദൗത്യത്തിന് തിരുവനന്തപുരത്തുനിന്നുള്ള അഗ്നി രക്ഷാ സേന ഇന്ന് സ്ഥലത്തെത്തും . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ 9 മണിയോടെ ദുരന്ത ഭൂമിയിലെത്തും. കൂടാതെ 12 […]

കരിപ്പൂർ ദുരന്തം: ദീപക് സാഠേയുടെയും അഖിലേഷ് കുമാറിൻറെയും ഭൗതിക ശരീരങ്ങൾ ഇന്ന് നാട്ടിലെത്തിക്കും: കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‍മോർട്ടം നടത്തിയ മൃതദേഹങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി നാട്ടിലേക്ക് അയക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: ജീവതത്തിന്റെ അവസാന ശ്വാസം വരെ വിമാന യാത്രികരെ സുരക്ഷിതരാക്കാൻ പരിശ്രമിച്ച ദീപക് സാഠേയുടെയും അഖിലേഷ് കുമാറിൻറെയും ഭൗതിക ശരീരങ്ങൾ ഇന്മനാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‍മോർട്ടം നടത്തിയ മൃതദേഹങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയക്കുക. പൂർണഗർഭിണിയായ ഭാര്യ മേധ അഖിലേഷിനെ കാത്തിരിയ്ക്കുകയാണ്. പ്രസവത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെയാണ് ഭർത്താവ് മരണപ്പെടുന്നത്. മരണം സംഭവിച്ച വിവരം ഭാര്യയെ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ സാഠേയുടെ അമ്മയുടെ പിറന്നാൾ ദിനത്തിൽ മകൻറെ മരണവാർത്ത എത്തിയതിൻറെ ആഘാതത്തിൽ […]

ഇടുക്കിയിൽ വ്യാപക ഉരുൾ പൊട്ടൽ; നല്ല തണ്ണിയിൽ മലവെള്ള പാച്ചിലിൽ കാർ ഒഴുക്കിൽപെട്ട് കാണാതായ ഒരാളുടെ മൃതദേഹം കിട്ടി; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; ജില്ലയിൽ പലയിടത്തും ഉരുൾ പൊട്ടൽ ഭീഷണി

സ്വന്തം ലേഖകൻ ഇടുക്കി: വാഗമണ്ണിൽ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് തല്ലതണ്ണിയിലുണ്ടായിരുന്ന ഉരുള്‍പൊട്ടലിലും, മലവെള്ളപ്പാച്ചിലിലും പാലത്തില്‍ നിന്നും കാര്‍ ഒലിച്ചു പോകുകയായിരുന്നു. ശക്തമായ മഴയായിരുന്നു പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം […]

സി.എൻ കുമാരൻ നിര്യാതനായി

കാണക്കാരി:ചിറ്റക്കാട്ട് കിഴക്കേത്തിൽ സി എൻ കുമാരൻ (79) നിര്യാതനായി. ഭാര്യ പി. ജി നളിനി(കൊല്ലട് പുതുപ്പറമ്പിൽ കുടുംബാംഗം ). മക്കൾ:പുഷ്പകുമാരി സി എസ്, ഷാജി സി എസ്, ഷീല സി എസ്, പരേതനായ ഷാബു സി എസ്, സുധി സുകുമാരൻ, ഷീലാമ്മ suകുമാരൻ(ഡി വൈ എഫ് ഐ കടുത്തുരുത്തി ബ്ലോക്ക്‌ കമ്മറ്റി അംഗം )മരുമക്കൾ:വിപിന ചന്ദ്രൻ, ലീലാമ്മ, സജിമോൻ, രാധാമണി, സജി മോൾ, ദീപ.സംസ്കാരം ആഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടു വളപ്പിൽ.

സരസമ്മ നിര്യാതയായി

പരിയാരം: കല്ലുപറമ്പിൽ ദിവാകരൻ ഭാര്യ സരസമ്മ (75) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൻ. മക്കൾ – ഉഷ , അജി, അനിൽ. മരുമക്കൾ – നിഷ, മിനി, പരേതനായ രമണൻ.