സിപിഎം മുൻ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കെ പി ഗോപാലകൃഷ്ണൻ നിര്യാതനായി

കോട്ടയം: സിപിഎം മുൻ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കെ പി ഗോപാലകൃഷ്ണൻ (കാച്ചട്ട പിള്ള) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് നാഗമ്പടത്ത് വീട്ടുവളപ്പിൽ.

എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ നിര്യാതനായി

സ്വന്തം ലേഖകൻ എരുമേലി: എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്ന് പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മിനി. മക്കൾ :വിഷ്ണു ആനന്ദ്, വിഷ്ണു പ്രിയ. പൊൻകുന്നം ബാറിലെ അഭിഭാഷകനും ലീഗൽ സർവീസ് അതോറിറ്റിയുടെ സജീവ പ്രവർത്തകനും, ട്രേഡ് യൂണിയൻ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്നു.

റെജിമോൻ വി. കെ. നിര്യാതനായി

കോട്ടയം: തിരുവഞ്ചൂർ കുങ്കുമശ്ശേരിൽ റെജിമോൻ വി. കെ. (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ.

കോട്ടയം തിരുവാതുക്കൽ ഷിബുരാജ് എബ്രഹാം നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: തിരുവാതുക്കൽ കളത്തിൽ ഷിബുരാജ് എബ്രഹാം (59) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം 3ന്നിന് പുത്തനങ്ങാടി പുത്തൻപള്ളിയിൽ, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പരേതനായ എബ്രഹാം മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ് ഷിബു രാജ്. കാരാപ്പുഴ ഓർത്തഡോക്സ് പള്ളിയുടെ ട്രസ്റ്റി, സെക്രട്ടറി,കോട്ടയം വെസ്റ്റ് ക്ലബ് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ അംഗമാണ്. ഭാര്യ കുമരകം പരുത്തിപറമ്പിൽ ബെൻസി. മകൻ :അലൻ ഷിബു.

കോട്ടയം നഗരസഭ മുൻ അംഗവും അധ്യാപകനുമായ ടി .ജി ശാമുവൽ നിര്യാതനായി; ന​ഗരസഭയിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പൊതുദർശനം

സ്വന്തം ലേഖകൻ കോട്ടയം: എം ടി സെമിനാരി മുൻ അദ്ധ്യാപകനും കോട്ടയം നഗര സഭാ മുൻ കൗൺസിലറുമായിരുന്ന ടി .ജി. ശാമുവൽ (79) നിര്യാതനായി. സംസ്കാര വിവരങ്ങൾ അറിയുന്നതിന് ഈ നമ്പറിൽ ബന്ധപ്പെടുക 94471 79189. അധ്യാപകനായ ശാമുവലിന്റെ ഭൗതിക ശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വെള്ളി ഉച്ചയോടെ ( 1 മണി ) കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും.

റിട്ട. ഡിവൈഎസ്പി എം പി രവീന്ദ്രനാഥൻ നായർ നിര്യാതനായി

കോട്ടയം: റിട്ട. ഡി.വൈ.എസ്.പി എം പി രവീന്ദ്രനാഥൻ നായർ (92) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസുൾപ്പടെ പ്രമാദമായ പല കേസുകളുടേയും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. പാക്കിൽ NSS കരയോഗം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധമ്മ മക്കൾ: രജിത അജയ് (പത്തനംതിട്ട), രാജീവ് നായർ ( ബിസിനസ്, മലേഷ്യ), രജീനാ ശ്യാം (മസ്ക്കറ്റ്), രാജേഷ് നാട്ടകം (പ്രസിഡൻ്റ് ചെസ്സ് അസ്സോസിയേഷൻ കേരള) മരുമക്കൾ: അജയ് കുമാർ (ബിസിനസ്), ശ്യാംകുമാർ (ബിസിനസ്), ബിന്ദു (മലേഷ്യ), ഗിരിജ (ബിസിനസ്)

റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ (82) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് കോട്ടയം യൂണിയൻ ക്ലബ്ബിനു സമീപം പെരുമണ്ണൂർ വീട്ടു വളപ്പിൽ. ഭാര്യ: കടപ്ര അറയ്ക്കൽ കുടുംബാംഗം പരേതയായ എൻ. രമാദേവി (റിട്ടയേർഡ് പ്രിൻസിപ്പൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, കിടങ്ങൂർ). മക്കൾ: ലക്ഷ്മി എൻ.നായർ, പാർവ്വതി എൻ.നായർ. മരുമക്കൾ : കോട്ടയം മേവാട് ഗോപീകൃഷ്ണൻ തമ്പി, തലയോലപ്പറമ്പ് പത്മനാഭ ഭവൻ രാജീവ് ആർ.നായർ. പരേതൻ ദീർഘകാലം റബ്ബർ […]

പാപ്പനം ചിറ വീട്ടിൽ നസീറിന്റെ മകൻ മുഹമ്മദ് ഇർഫാൻ നിര്യാതനായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ഏറ്റുമാനൂർ 101 കവലയിൽ പാപ്പനം ചിറ വീട്ടിൽ നസീറിന്റെ മകൻ മുഹമ്മദ് ഇർഫാൻ (18 ) മരണപ്പെട്ടു. മാതാവ്: ഷീജ. സഹോദരൻ : മുഹമ്മദ് ഷിഹാബ്. ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കൈതമല ജുമാമസ്ജിദിൽ. ഫോൺ:8137030190

മുഹമ്മദ് ഇർഫാൻ നിര്യാതനായി

ഏറ്റുമാനൂർ : ഏറ്റുമാനൂർ 101 കവലയിൽ പാപ്പനം ചിറ വീട്ടിൽ നസീറിന്റെ മകൻ മുഹമ്മദ് ഇർഫാൻ (18 ) നിര്യാതനായി . മാതാവ് : ഷീജ,സഹോദരൻ : മുഹമ്മദ് ഷിഹാബ്. ഖബറടക്കം ഇന്ന് (10/05/2023 തിങ്കൾ) വൈകിട്ട് 5 ന് കൈതമല ജുമാമസ്ജിദിൽ

ആർ. ഷാജികുമാർ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: എം എൽ റോഡിൽ ശ്രീനിവാസിൽ പരേതനായ വി. കെ .രാജപ്പന്റെ മകൻ ആർ. ഷാജികുമാർ (55 )നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച രാവിലെ ചന്തക്കടവിലെ വസതിയിൽ കൊണ്ടുവരും. ശവസംസ്കാരം മൂന്ന് മണിക്ക് മുട്ടമ്പലം ശാന്തിധാം എസ്എൻഡിപി ശ്മശാനത്തിൽ നടത്തും. ഭാര്യ ഇന്ദുകല (അമൃത സ്കൂൾ മൂലവട്ടം ) മൂലവട്ടം ആനന്ദ ഭവനം കുടുംബാംഗമാണ്. മക്കൾ: കൃഷ്ണേന്ദു (ടെക്നോപാർക്ക് ട്രിവാൻഡ്രം), ആദിത്യൻ (ബി ടെക് വിദ്യാർത്ഥി ). നാഗമ്പടം പറമ്പിചിറ വീട്ടിൽ ലീലാമ്മയുടെ മകനാണ് -പരേതൻ. സഹോദരൻ രഞ്ജി: നാഗമ്പടം വ്യാപാരി വ്യവസായി […]