video
play-sharp-fill

തിരുവല്ലയിൽ പഴക്കട കുത്തിത്തുറന്ന് കവർച്ച; അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവല്ല: പഴക്കട കുത്തിത്തുറന്ന് കവർച്ച. കുറ്റൂർ ആറാട്ടുകടവിൽ പ്രവർത്തിക്കുന്ന കുറ്റൂർ പാർവതി നിലയത്തിൽ സന്തോഷിന്‍റെ ഫ്രൂട്ട്സ് കടയാണ് മോഷണം നടന്നത്. കട കുത്തിത്തുറന്നായിരുന്നു പഴങ്ങൾ കവർന്നത്. കടയിൽ നിന്നും അരലക്ഷത്തോളം രൂപയുടെ പഴങ്ങളാണ് മോഷ്ടാവ് കവർന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലിരിക്കെ 19 കാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് 19 കാരിക്ക് ദാരുണാന്ത്യം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചത്. പെൺകുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ജൂലൈ 29 ന് വൈകിട്ട് 4.15 ന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പോർബന്തർ കൊച്ചുവേളി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോൾ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കൈ കഴുകുന്നതിനിടെ […]

പത്തനംതിട്ടയിൽ ബുക്ക് പ്രിന്റിംഗ് നടത്താനെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ടടി; യുവാവ് ക്രൈംബ്രാഞ്ചിന്റെ പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ബുക്ക് പ്രിന്റിംഗ് നടത്താനെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അച്ചടിച്ച യുവാവ് ക്രൈംബ്രാഞ്ച് പിടിയിൽ. സംഭവത്തിൽ പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശി അനീഷ് (38) ആണ് അറസ്റ്റിലായത്. ഇയാൾ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അച്ചടിച്ച് വരികയായിരുന്നു. വാടക വീട്ടുടമയുടെ പരാതിയിൽ അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

10 മുതൽ 25 ലക്ഷംരൂപ വരെ വില!! വിൽപ്പനയ്ക്കായി കൊണ്ടുവന്ന നക്ഷത്ര ആമകളുമായി കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പടെ മൂന്നുപേർ തിരുവനന്തപുരത്ത് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിൽപ്പനയ്ക്കായി കൊണ്ടുപോയ നക്ഷത്ര ആമകളുമായി കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പടെ 3 പേരെ വനം വകുപ്പ് പിടികൂടി. തൈക്കാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40), താത്കാലിക ഡ്രൈവർ തൃശൂർ ചാവക്കാട് സ്വദേശി സജിത് (38), സജിത്തിന്റെ സുഹൃത്ത് മലയിൻകീഴ് സ്വദേശി അരുൺ കുമാർ (33) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കഴക്കൂട്ടത്ത് നിന്നാണ് പ്രതികളെ വനം വകുപ്പ് സംഘം നക്ഷത്ര ആമകളുമായി പിടികൂടുന്നത്. രണ്ട് നക്ഷത്ര ആമകളുമായി വിൽകുന്നതിന് വേണ്ടി കഴകൂട്ടത്ത് എത്തിയപ്പോൾ വനം […]

രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടുവെന്ന് നേമം പുഷ്പരാജ്; ഓഡിയോ സന്ദേശം പുറത്തുവിട്ട് വിനയൻ; മാടമ്പിത്തരത്തോടെ അവാർഡു നിർണ്ണയത്തിൽ കൈ കടത്തിയ ആദ്യത്തെ ചെയർമാൻ; സർക്കാരിനെ പ്രതിക്കുട്ടിൽ നിർത്തുന്ന ഈ ഗൂഢാലോചനക്കു പിന്നിൽ മറ്റാരൊക്കെ; അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളുമായി സിനിമാ മേഖല

സ്വന്തം ലേഖകൻ തിരുവനന്തുപുരം: ഇഷ്ടക്കാരെ മാത്രമാണ് പുരസ്കാരത്തിന് അർ​ഹരായി തിരഞ്ഞെടുത്തതെന്നും തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് നൽകേണ്ട എന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും സംവിധായകൻ വിനയൻ. 2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്‌ട്രീയ പരമായും പക്ഷാപാതപരമായുമാണ് പുരസ്കാരം സമ്മാനിച്ചതെന്നായിരുന്നു ആരോപണം. ഇത് ശരിവെയ്‌ക്കുന്ന ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ. ഇതോടെ, കേരളാ ചലച്ചിത്ര അക്കാദമിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. കേരളാ ഫിലിം അവാർഡിന്റെ മെയിൻ ജൂറി മെമ്പറും […]

ഗിയർ മാറ്റുന്നതിനിടെ ലോറിക്കുള്ളിൽ പാമ്പ്; പരിഭ്രാന്തനായി ഡ്രൈവർ; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ ലോറി മതിലിൽ ഇടിച്ചു മറിഞ്ഞു; ആളപായമില്ല

​ സ്വന്തം ലേഖകൻ കോട്ടയം: ഗിയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലിവറിനു സമീപം പാമ്പിനെക്കണ്ട ഡ്രൈവര്‍ക്ക് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സമീപത്തുള്ള ഒരു സംരക്ഷണഭിത്തിയിലേക്ക് ലോറി ഇടിച്ചുകയറിയശേഷം മറിഞ്ഞു. കോട്ടയം പിണ്ണാക്കനാട് പൈകറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലയാണ് അപകടമുണ്ടായത്. വിളക്കുമാടത്തുനിന്ന് മല്ലികശ്ശേരിയിലേക്ക് വീടുനിര്‍മാണത്തിനുള്ള പാറപ്പൊടി കയറ്റിപ്പോവുകയായിരുന്നു ലോറി. ഗിയര്‍ മാറ്റുന്നതിനിടെ ലിവറിനുസമീപം പാമ്പ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തനായ ഡ്രൈവര്‍ക്ക് ലോറിയുടെമേലുള്ള നിയന്ത്രണം നഷ്ടമായി. പിന്നാലെ വാഹനം സമീപത്തുള്ള സംരക്ഷണ ഭിത്തിയിലേക്കും തുടര്‍ന്ന് ഒരു ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറിയശേഷം മറിയുകയായിരുന്നു. അപകടത്തില്‍ […]

വാട്ട്സ്ആപ്പ് കോളുകൾ വഴി വിദേശത്തുനിന്നടക്കം അസഭ്യവർഷവും കൊലവിളിയും നടത്തുന്നു; ആലുവ സംഭവത്തിന് പിന്നാലെ തനിക്ക് നേരെ സൈബർ ആക്രമണം; , പരാതിയുമായി സുരാജ് വെഞ്ഞാറമ്മൂട്

സ്വന്തം ലേഖകൻ കൊച്ചി: സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. കാക്കനാട് പൊലീസിനാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായും വാട്സ് ആപ്പിലും ഭീഷണി മെസേജുകൾ അയച്ചതായും സുരാജ് പരാതിയിൽ പറയുന്നു. ആലുവ സംഭവത്തിന് പിന്നാലെയാണ് തനിക്ക് നേരെ സൈബർ ആക്രമണം നടന്നത് എന്നാണ് നടന്‍ പറയുന്നത്. മണിപ്പൂർ സംഭവത്തിൽ സുരാജ് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. എന്നാല്‍ ആലുവ സംഭവത്തില്‍ വിഷയത്തിൽ നടൻ പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായത് എന്ന് പരാതിയില്‍ പറയുന്നു. ഫോൺ ഓൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് […]

ലോക്ക് ഡൗൺ സമയത്ത് ചാരായം വിൽക്കാൻ ശ്രമിച്ച കേസ്; പ്രതിയെ വെറുതെ വിട്ട് കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി !

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ സമയത്ത് ചാരായം വാറ്റി വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി വെറുതെ വിട്ടു. തിരുവാർപ്പ് സ്വദേശി ജോസ് മോനായിയെയാണ് കോടതി വെറുതെ വിട്ടത്. 120 ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവുമായി എക്സൈസ് ജോസിനെ പിടികൂടിയിരുന്നു. അബ്കാരി നിയമപ്രകാരമെടുത്ത കേസിലാണ് വിചാരണ നടത്തി ജോസ് നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടത് . ജില്ലയിൽ ഏറ്റവുമധികം കോടയും മറ്റു ഉപാധികളും കണ്ടെടുന്ന കേസാണിത്. കോട്ടയം അഡീഷണൽ സെക്ഷൻസ് ജഡ്ജി സിന്ധു തങ്കമാണ് പ്രതിയെ […]

എം വി ഗോവിന്ദന്റെ പ്രസംഗ വേദിയില്‍ പാമ്പ്; ആളുകൾ വിരണ്ടോടി,  സ്ത്രീകള്‍ പലരും കസേരയിൽ നിന്നു മറിഞ്ഞു വീണു; പാമ്പ് പ്രത്യക്ഷപ്പെട്ടത് നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ  കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത പരിപാടിക്കിടെ, പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. എം വി ഗോവിന്ദന്‍ സംസാരിക്കുന്ന വേദിയിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസില്‍ സ്ത്രീകള്‍ ഇരിക്കുന്നിടത്തായിരുന്നു പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് ഇഴഞ്ഞുപോയപ്പോഴാണ് രംഗം ശാന്തമായത്. വേദിയുടെ പരിസരത്ത് ചേരയാണ് ഇഴഞ്ഞെത്തിയത്. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ പാമ്പ് വന്ന […]

വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭിണിയാകാത്ത യുവതികളുമായി ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലി: കേട്ട് കേൾവി പോലുമില്ലാത്ത സൈബർ തട്ടിപ്പിന് ഇരയായ യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ !!! ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥ !!

സ്വന്തം ലേഖകൻ മാഹി: വിവാഹിതരായിട്ടും ഗര്‍ഭിണികളാകാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷ നല്‍കിയ യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പ്രലോഭനത്തില്‍ വീണത് അന്യ സംസ്ഥാന തൊഴിലാളി. മാഹിയിലാണ് ഈ വിചിത്ര തട്ടിപ്പിന് യുവാവ് ഇരയായത്. മാഹി ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളിയായ സാജന്‍ ബട്ടാരി (34) ആണ് തട്ടിപ്പിനിരയായത്. അഞ്ച് ലക്ഷം രൂപ ലഭിച്ചതായി കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ തട്ടിപ്പുകാര്‍ സാജന്‍ ബട്ടാരിക്ക് വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്തതോടെ യുവാവ് […]