വൈക്കം നെടിയാറായിൽ മോഹനൻ നായർ നിര്യാതനായി

കോട്ടയം :വൈക്കം നെടിയാറായിൽ മോഹനൻ നായർ( *കുട്ടൻ ചേട്ടൻ* ) നിര്യാതനായി സംസ്കാരം നാളെ 5/7/23 , 11AMന് വൈക്കം മടിയത്ര സ്‌കൂളിന് സമീപം വീട്ടുവളപ്പിൽ ഭാര്യ രാധമണി, മക്കൾ ശങ്കർമോഹൻ, രമ്യ മരുമക്കൾ അപർണ, പ്രദീപ്

താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ അസീസ് നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടി കൊണ്ടാട്ടു പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഫാത്തിമ അസീസ് (അമ്മു-83) നിര്യാതയായി. കബറടക്കം നാളെ ഉച്ചക്ക് 1 മണിക്കു താജ് പള്ളി കബർ സ്ഥാനിൽ. പരേത അറുപുഴ പാലപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷാനവാസ്, ഷൈജു, ഷാഹിദ, ഷൈലജ മരുമക്കൾ: റഷീദ്(തിരുവല്ല), റിഷാദ്(ആലപ്പുഴ), ബിന്ദു ഫാത്തിമ (ഈരാറ്റുപേട്ട), സഫീദ (അമ്പലപ്പുഴ), ഷൈബി(പായിപ്പാട്)

നട്ടാശ്ശേരി കുഴിപ്പാനിയിൽ കെ. ശങ്കരൻ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: നട്ടാശ്ശേരി കുഴിപ്പാനിയിൽ കെ. ശങ്കരൻ (77) (റിട്ട.ആർ.എം.എസ് കോട്ടയം) നിര്യാതനായി. മക്കൾ:കെ.എസ്. ബിജുമോൻ (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം ) കെ.എസ്. ബിന്ദു മോൾ (പിഡബ്ലുഡി.ഗാന്ധിനഗർ ) കെ.എസ്. ബിനുമോൻ മരുമക്കൾ: ശ്രീജ സി.എസ്. (ജി.എസ്.ടി വകുപ്പ്), സുരേഷ് കുമാർ. സംസ്കാരം ഇന്ന് വൈകിട്ട് 4 -ന് വീട്ടുവളപ്പിൽ.

കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ നിറസാന്നിധ്യം; തിരുനക്കരയുടെ മുഖം പി ദാസപ്പൻ നായർ നിര്യാതനായി

കോട്ടയം: മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ കോട്ടയം തിരുനക്കര ശക്തിഭവനിൽ പി ദാസപ്പൻ നായർ നിര്യാതനായി. കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു. ഏഴു പതിറ്റാണ്ടിലേറെയായി തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും നേതൃത്വം നൽകിയിരുന്നു. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. തിരുനക്കര , പള്ളിപ്പുറത്തു കാവ്, പുതിയ തൃക്കോവിൽ തുടങ്ങിയ ക്ഷേത്ര ഉൽസവങ്ങളിലെ ഉത്സവ നടത്തിപ്പ്, കുംഭകുടത്തിന് […]

കുഴിമറ്റം ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം നിര്യാതനായി

സ്വന്തം ലേഖകൻ കുഴിമറ്റം: ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം (കുഞ്ഞു- 89 )നിര്യാതനായി. കുഴിമറ്റം പള്ളി, പ. പരുമല തിരുമേനിയുടെ നാമത്തിലുള്ള വലിയ കുരിശിൻ തൊട്ടി എന്നിവയുടെ നിർമാണ കമ്മറ്റി അംഗം, പള്ളിയുടെ മുൻ മാനേജിങ് കമ്മറ്റി അംഗം, ചിറപ്പുറത്തു കുടുംബയോഗം കുഴിമറ്റം മുൻ പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീക ശരീരം ജൂലൈ 2 (ഞായർ) രാവിലെ 8.30 നു കുഴിമറ്റം പള്ളിയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം കുഴിമറ്റം സെന്റ് ജോർജ് […]

ജന്മഭൂമി ന്യൂസ് എഡിറ്റർ കെ.ഡി. ഹരികുമാറിൻ്റെ പിതാവ് കെ. ജി. ദാമോദരൻ പിള്ള നിര്യാതനായി

സൗത്ത് പാമ്പാടി: പൊത്തൻപുറം കവല ഗീതാമന്ദിരത്തിൽ കെ. ജി. ദാമോദരൻ പിള്ള (87) നിര്യാതനായി. പരേതൻ ചോഴിയക്കാട് കല്ലുങ്കൻ കുടുംബാംഗം ആണ്. ആർപ്പൂക്കര സ്വാമി അയ്യപ്പസേവാ സമിതി പ്രസിഡന്റ് ആയിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ: ഏ. എൻ. ഓമനക്കുട്ടി അമ്മ. പാമ്പാടി കല്ലാശാരിപറമ്പിൽ കുടുംബാംഗം. മക്കൾ: കെ.ഡി. ഹരികുമാർ ( ന്യൂസ് എഡിറ്റർ, ജന്മഭൂമി), ഗീതാകുമാരി ജി. ഡി, അനു ജി .ഡി ( എഎസ്ഐ, ക്രൈം ബ്രാഞ്ച്, കോട്ടയം). മരുമക്കൾ : കെ. പി ഉഷാകുമാരി ( വൈസ് […]

മുണ്ടക്കയത്തെ വ്യാപാരി കണ്ണൻ മാധവ നിര്യാതനായി

സ്വന്തം ലേഖകൻ മുണ്ടക്കയം: നഗരത്തിലെ വ്യാപാരി കണ്ണൻ മാധവ(അനീഷ് ശശിധരൻ)നിര്യാതനയി . പൊതുരംഗത്തും വ്യാപര സംഘടനയിലും സജീവ സാന്നിദ്ധ്യമായിരുന്നു കണ്ണൻ. നഗരത്തിലെ ആദ്യ കാല വ്യാപാരി മാധവ ശശിധരന്റെ മകനാണ്. ഭാര്യ കോട്ടയം മലരിക്കൽ അടിവാക്കൽ കുടുംബാംഗം റിൻസി , മക്കൾ : ബിഥുൻ, കാർത്തികേയൻ. സംസ്കാരം നാളെ

മനോജ് കുമാർ നിര്യാതനായി

കോട്ടയം: അയർക്കുന്നം നീറിക്കാട് പുത്തൻ പടിക്കൽ പരേതരായ രാജശേഖരൻ നായരുടേയും (മാതപ്പൻ) ചന്ദ്രികയുടേയും പുത്രൻ മനോജ് കുമാർ (51) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ( 26-6-23) രാവിലെ 10 മണിക്ക് പുത്തൻപടിക്കൽ വീട്ടുവളപ്പിൽ. ഭാര്യ വന്ദന പി മനോജ് (ലത്തീഫ ഹോസ്പിറ്റൽ, ദുബായ്). മക്കൾ: സിദ്ധാർത്ഥ് എം നായർ, സൗരവ് എം നായർ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പി.എ ഗിരീഷിന്റെ പിതാവ് പാറമ്പുഴ അർത്യാകുളം ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ പാറമ്പുഴ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ പി.എ ഗിരീഷിന്റെ അച്ഛൻ പാറമ്പുഴ പെരുമ്പായിക്കാട് അർത്യാകുളം ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ (88) അന്തരിച്ചു. . സംസ്ക്കാരം നാളെ (23-6-2023) രാവിലെ 10ന് വീട്ടുവളപ്പിൽ . മകൾ: ഗീത. മരുമക്കൾ: വിജയകുമാർ (റിട്ട. ആർ പി എഫ്), വിജി

പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ( 83) നിര്യാതനായി. KHRA സംസ്ഥാന കമ്മിറ്റി അംഗം ടി സി അൻസാരിയുടെ പിതാവാണ്. സലിം, അൻസാരി, ഷാനവാസ്,നൗഷാദ് എന്നിവർ മക്കളും, ഷീബ, റജീന, നെജില, ഷൈമഎന്നിവർ മരുമക്കളുമാണ്. കങ്ങഴ പുതൂർ പള്ളി ജമാഅത്തിൽ വൈകിട്ട് 5 മണിക്കാണ് കബറടക്കം