play-sharp-fill
എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ നിര്യാതനായി

എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ നിര്യാതനായി

സ്വന്തം ലേഖകൻ

എരുമേലി: എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്ന് പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: മിനി. മക്കൾ :വിഷ്ണു ആനന്ദ്, വിഷ്ണു പ്രിയ. പൊൻകുന്നം ബാറിലെ അഭിഭാഷകനും ലീഗൽ സർവീസ് അതോറിറ്റിയുടെ സജീവ പ്രവർത്തകനും, ട്രേഡ് യൂണിയൻ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group