റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ നിര്യാതനായി

റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം: റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻറ് പബ്ലിക് റിലേഷൻ റിട്ടയേർഡ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ.നാരായണൻ നായർ (82) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് കോട്ടയം യൂണിയൻ ക്ലബ്ബിനു സമീപം പെരുമണ്ണൂർ വീട്ടു വളപ്പിൽ.

ഭാര്യ: കടപ്ര അറയ്ക്കൽ കുടുംബാംഗം പരേതയായ എൻ. രമാദേവി (റിട്ടയേർഡ് പ്രിൻസിപ്പൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ, കിടങ്ങൂർ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ലക്ഷ്മി എൻ.നായർ, പാർവ്വതി എൻ.നായർ. മരുമക്കൾ : കോട്ടയം മേവാട് ഗോപീകൃഷ്ണൻ തമ്പി, തലയോലപ്പറമ്പ് പത്മനാഭ ഭവൻ രാജീവ് ആർ.നായർ.

പരേതൻ ദീർഘകാലം റബ്ബർ ബോർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യാ റബ്ബർ ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് , തിരുനക്കര എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.