തിരുനക്കര വടക്കേനട വരകപ്പള്ളിൽ വീട്ടിൽ അഡ്വ. വി. കെ രാമചന്ദ്രൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര വടക്കേ നട വരകപ്പള്ളിൽ വീട്ടിൽ അഡ്വ. വി. കെ രാമചന്ദ്രൻ നായർ (83) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2 രണ്ടുമണിക്ക് മുട്ടമ്പലം എൻഎസ്എസ് സ്മശാനത്തിൽ. ഭാര്യ : ആർ.ടി വാസന്തി(റിട്ടയേർഡ് പ്രൊഫസർ എം എസ് എം കോളേജ് കായംകുളം). മക്കൾ:ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ.വി(അസിസ്റ്റന്റ് പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ്), ആതിര രാമചന്ദ്രൻ(അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വ്യാസ കോളേജ് വടക്കാഞ്ചേരി). മരുമക്കൾ:ഡോ. നീതാ ഉണ്ണികൃഷ്ണൻ (അസിസ്റ്റന്റ് പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ്), ജയകൃഷ്ണൻ.ബി (ഏർനെസ്റ്റ് ആൻഡ് യങ്ങ് […]

മേരി കുര്യൻ മാളിയേക്കൽ നിര്യാതയായി

കോട്ടയം: മേരി കുര്യൻ (87) മാളിയേക്കൽ നിര്യാതയായി. ഭൗതീക ശരീരം ഇന്ന് വൈകുന്നേരം 7 മണിക്ക് കാണക്കാരി-വെമ്പള്ളി റൂട്ടിലുള്ള ഭവനത്തിൽ കൊണ്ടുവരും. നാളെ (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 3.30-ന് കുടല്ലൂർ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും. പരേത കാട്ടാമ്പാക്ക് തേമ്മാൻകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: എം. കുര്യൻ മക്കൾ: മാത്യു, ആനി, ജയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി സെബാസ്റ്റ്യൻ, ഷിനിൽ, ലിൻസി. മരുമക്കൾ: വത്സല (ട്ടിശ്ശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ) ഷൈനി (കൊച്ചുപുരയ്ക്കൽ), മോളി […]

കോച്ചേരിൽ ജോസഫ് കെ.സി (പയസ്) നിര്യാതനായി

സ്വന്തം ലേഖകൻ മുട്ടമ്പലം : കോച്ചേരിൽ പരേതനായ ക്ലീറ്റസിന്റെ മകൻ ജോസഫ് കെ.സി (പയസ് 52) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച മൂന്ന് മണിക്ക്. വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം നല്ല ഇടയൻ ദേവാലയത്തിൽ. ഭാര്യ : അനു (കൊച്ചുറാണി) കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : മിലൻ (കാനഡ), മിതിൻ, മിഷേൽ

പറമ്പിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെ ചൊല്ലി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചു; കോട്ടയം കറുകച്ചാലിൽ അച്ഛനും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ അച്ഛനായ ഗോപി.എൻ (52), കങ്ങഴ മുണ്ടത്താനം കുര്യൻ ബ്ലാക്ക് കോളനി ഭാഗത്ത് കുര്യൻ പ്ലാക്കൽ വീട്ടിൽ രമേശൻ ചെട്ടിയാർ (51) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിക്രമിച്ച് കയറിയ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും, കമ്പുകൊണ്ട് […]

സിപിഎം മുൻ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കെ പി ഗോപാലകൃഷ്ണൻ നിര്യാതനായി

കോട്ടയം: സിപിഎം മുൻ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി അംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കെ പി ഗോപാലകൃഷ്ണൻ (കാച്ചട്ട പിള്ള) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് നാഗമ്പടത്ത് വീട്ടുവളപ്പിൽ.

എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ നിര്യാതനായി

സ്വന്തം ലേഖകൻ എരുമേലി: എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്ന് പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മിനി. മക്കൾ :വിഷ്ണു ആനന്ദ്, വിഷ്ണു പ്രിയ. പൊൻകുന്നം ബാറിലെ അഭിഭാഷകനും ലീഗൽ സർവീസ് അതോറിറ്റിയുടെ സജീവ പ്രവർത്തകനും, ട്രേഡ് യൂണിയൻ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്നു.

റെജിമോൻ വി. കെ. നിര്യാതനായി

കോട്ടയം: തിരുവഞ്ചൂർ കുങ്കുമശ്ശേരിൽ റെജിമോൻ വി. കെ. (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ.

കോട്ടയം തിരുവാതുക്കൽ ഷിബുരാജ് എബ്രഹാം നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: തിരുവാതുക്കൽ കളത്തിൽ ഷിബുരാജ് എബ്രഹാം (59) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം 3ന്നിന് പുത്തനങ്ങാടി പുത്തൻപള്ളിയിൽ, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പരേതനായ എബ്രഹാം മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ് ഷിബു രാജ്. കാരാപ്പുഴ ഓർത്തഡോക്സ് പള്ളിയുടെ ട്രസ്റ്റി, സെക്രട്ടറി,കോട്ടയം വെസ്റ്റ് ക്ലബ് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ അംഗമാണ്. ഭാര്യ കുമരകം പരുത്തിപറമ്പിൽ ബെൻസി. മകൻ :അലൻ ഷിബു.

കോട്ടയം നഗരസഭ മുൻ അംഗവും അധ്യാപകനുമായ ടി .ജി ശാമുവൽ നിര്യാതനായി; ന​ഗരസഭയിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പൊതുദർശനം

സ്വന്തം ലേഖകൻ കോട്ടയം: എം ടി സെമിനാരി മുൻ അദ്ധ്യാപകനും കോട്ടയം നഗര സഭാ മുൻ കൗൺസിലറുമായിരുന്ന ടി .ജി. ശാമുവൽ (79) നിര്യാതനായി. സംസ്കാര വിവരങ്ങൾ അറിയുന്നതിന് ഈ നമ്പറിൽ ബന്ധപ്പെടുക 94471 79189. അധ്യാപകനായ ശാമുവലിന്റെ ഭൗതിക ശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വെള്ളി ഉച്ചയോടെ ( 1 മണി ) കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും.

റിട്ട. ഡിവൈഎസ്പി എം പി രവീന്ദ്രനാഥൻ നായർ നിര്യാതനായി

കോട്ടയം: റിട്ട. ഡി.വൈ.എസ്.പി എം പി രവീന്ദ്രനാഥൻ നായർ (92) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസുൾപ്പടെ പ്രമാദമായ പല കേസുകളുടേയും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. പാക്കിൽ NSS കരയോഗം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധമ്മ മക്കൾ: രജിത അജയ് (പത്തനംതിട്ട), രാജീവ് നായർ ( ബിസിനസ്, മലേഷ്യ), രജീനാ ശ്യാം (മസ്ക്കറ്റ്), രാജേഷ് നാട്ടകം (പ്രസിഡൻ്റ് ചെസ്സ് അസ്സോസിയേഷൻ കേരള) മരുമക്കൾ: അജയ് കുമാർ (ബിസിനസ്), ശ്യാംകുമാർ (ബിസിനസ്), ബിന്ദു (മലേഷ്യ), ഗിരിജ (ബിസിനസ്)