സിന്ധു കൊലക്കേസ്: ബിനോയ് ഒളിവിലായിട്ട് 20 ദിവസം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും; പ്രതി കടന്നത് പാലക്കാട്, പൊള്ളാച്ചി മേഖലകളിലേക്ക്

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലി സിന്ധു കൊലക്കേസിലെ പ്രതി ബിനോയിക്കെതിരെ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ബിനോയ് ഒളിവിൽ പോയിട്ട് ഇരുപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണിത്. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വീട്ടമ്മയെ കൊലപ്പെടുത്താൻ പ്രതിയ്ക്ക് മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇടുക്കി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ബിനോയ് പാലക്കാട്, പൊള്ളാച്ചി മേഖലകളിൽ എത്തിയെന്നാണ് ഫോൺ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. പാലക്കാടുള്ള ഒരു സുഹൃത്തിനെ ഇയാൾ വിളിച്ചതായി അന്വേഷണ സംഘം […]

പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ സംഭവം: ഒരാൾ പി​ടി​യി​ൽ; ര​ണ്ടാം​പ്ര​തിക്കായുള്ള തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ യു​വ​തി​ക്ക് അയൽവാസിയുടെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ഒരാൾ പി​ടി​യി​ൽ. യുവതിയെ മർദ്ദിച്ച അയൽവാസിയായ സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം​പ്ര​തി നൗ​ഷാ​ദി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​മി​ന ത​ൻറെ വീ​ടി​ൻറെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഈ ​യു​വാ​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ൽ​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ൻറെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു ​വ​ന്നി​ട്ടു​ണ്ട്. ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ആ​മി​ന​യു​ടെ […]

മോഷണസ്ഥലം തിരിഞ്ഞെടുത്താൽ ആദ്യം സിസിടിവി ഹാർഡ് ഡിസ്ക്കുകൾ അടിച്ചുമാറ്റും; പിന്നെ രാത്രി ഓട്ടോയിലെത്തി കമ്പിപ്പാരയും, ഹെൽമറ്റും വെച്ച് മോഷണം; അത് താൻ ‘തിരുവല്ലം ഉണ്ണി’ സ്റ്റെയ്ൽ; വാഹനത്തിൽ കയറ്റുന്നതിനിടെ പൊലീസിനെ കബിളിപ്പിച്ച് രക്ഷപെട്ട യുവാവ് നിരവധി കേസുകളിലെ പ്രതി; ഇക്കാര്യം പൊലീസിന് പിടികിട്ടിയത് പ്രതിചാടി പോയതിന് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസിനെ കബിളിപ്പിച്ച് നിരവധി കവർച്ച കേസുകളിലെ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി തിരുവല്ലം ഉണ്ണിയാണ് പൊലീസിന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടത്. തിരുവനന്തപുരം സ്വദേശി തിരുവല്ലം ഉണ്ണിയാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. വെള്ളിയാഴ്‍ച രാത്രി കിളിമാനൂരിലാണ് സംഭവം. അന്തർസംസ്ഥാന വാഹനമോഷണമടക്കമുള്ള കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ. വാഹന പരിശോധനയ്ക്കിടെ കിളിമാനൂർ പാപ്പാലയിൽവെച്ച് പിടികൂടിയ ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് സംഭവം. കിളിമാനൂർ പൊലീസിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ വന്ന വാഹനം പിടികൂടിയത്. സംശയത്തെത്തുടർന്ന് […]

സംസ്ഥാനത്ത് ഇന്ന് 26,701 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 17.17; 28,900 രോഗമുക്തർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,701 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂർ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂർ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസർഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

തിരുവനന്തപുരത്ത് യുവതിക്ക് നേരെ അയൽവാസികളുടെ ക്രൂരമർദ്ദനം; മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​തി​ലി​നോ​ട് ചേ​ർ​ത്ത് ത​ല ഇ​ടി​പ്പിച്ചു; പരിക്കേറ്റ യുവതി ആശുപത്രിയിൽ; സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് അയൽവാസികൾ യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ സു​ധീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​മി​ന ത​ൻറെ വീ​ടി​ൻറെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഈ ​യു​വാ​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ൽ​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ൻറെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​ വ​ന്നി​ട്ടു​ണ്ട്. ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ആ​മി​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ […]

ഭാര്യയുടെ വിലാസം നൽകിയില്ല; ജയിലിൽ നിന്ന് ഇറങ്ങി പിറ്റേന്ന് മരുമകൻ ഭാര്യ മാതാവിനെ ടൈൽസ് കൊണ്ട് തലക്കടിച്ചു കൊന്നു

സ്വന്തം ലേഖകൻ മുംബൈ: ഭാര്യയുടെ വിലാസം നൽകാൻ കൂട്ടാക്കാത്തതിന് ഭാര്യ മാതാവിനെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ പ്രതി അബ്ബാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈയിലാണ് സംഭവം. മോഷണക്കുറ്റത്തിന് പൂനെ യെർവാഡ ജയിലിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന്റെ പിറ്റേ ദിവസമാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. ജയിൽ മാേചിതനായ ഇയാൾ ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യയുടെ വിലാസം നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, അവർ അതിന് തയ്യാറായില്ല. ഇതോടെ ഇരുവരും രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു. കലികയറിയ അബ്ബാസ് സമീപത്തുണ്ടായിരുന്ന ടൈൽസ് കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ അവർ തൽക്ഷണം മരിച്ചു. […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർ‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ ∙ 05-09-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ∙ 06-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ∙ 07-09-2021: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, […]

വൈ​ദ്യു​തി പോ​സ്റ്റി​ലെ വ​ഴി​വി​ള​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ഷോക്കേറ്റ് ജീ​വ​ന​ക്കാ​ര​ൻ മരിച്ചു; സംഭവം പാമ്പാടിയിൽ

സ്വന്തം ലേഖകൻ കോ​ട്ട​യം: വൈ​ദ്യു​തി പോ​സ്റ്റി​ലെ വ​ഴി​വി​ള​ക്ക് മാ​റ്റു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. മീൻതത്തിയ്ക്കൽ രാജുവിൻ്റെയും ശാന്തമ്മയുടെയും മകൻ ഷിൻ്റോ എം രാജുവാണ് (28) മരിച്ചത്. കോ​ട്ട​യം പാ​മ്പാ​ടി​യി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ടൗണിൽ കാളച്ചന്തയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10.3നാണ് സംഭവം. പഞ്ചായത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന കരാറുകാരൻ്റെ തൊഴിലാളിയായിരുന്നു ഷിൻ്റോ. ഇരുമ്പു പോസ്റ്റിൽ നിന്നും താഴെ വീഴാതെ സുരക്ഷാ ക്രമീകരണങ്ങളോടെ പോസ്റ്റിൽ കയറിയ ഇയാൾക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റതാവാമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റിനു […]

നിപ: സമ്പർക്ക പട്ടികയിൽ 158 പേർ; 2 പേർക്ക് രോ​ഗലക്ഷണം; 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവർ; മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിൽ വിവിധ മെഡിക്കൽ സംഘങ്ങളുടെ പരിശോധന

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. കോഴിക്കോട്ട് നിപ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ നിപ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. അതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും […]

നിപ: മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; കുട്ടി ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസൊലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇത്. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. കൂ‍ടാതെ കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പർക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും […]