പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ സംഭവം: ഒരാൾ പി​ടി​യി​ൽ; ര​ണ്ടാം​പ്ര​തിക്കായുള്ള തിരച്ചിൽ തുടരുന്നു

പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ സംഭവം: ഒരാൾ പി​ടി​യി​ൽ; ര​ണ്ടാം​പ്ര​തിക്കായുള്ള തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ യു​വ​തി​ക്ക് അയൽവാസിയുടെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ഒരാൾ പി​ടി​യി​ൽ. യുവതിയെ മർദ്ദിച്ച അയൽവാസിയായ സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം​പ്ര​തി നൗ​ഷാ​ദി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​മി​ന ത​ൻറെ വീ​ടി​ൻറെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഈ ​യു​വാ​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ൽ​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ൻറെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു ​വ​ന്നി​ട്ടു​ണ്ട്. ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ആ​മി​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഇ​വ​രെ മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​തി​ലി​നോ​ട് ചേ​ർ​ത്ത് ത​ല ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപ്പെട്ടാണ് സുധീറിനെയും നൗഷാദിനെയും പിടിച്ചുമാറ്റിയത്.

ത​ട​യാ​ൻ ശ്ര​മി​ച്ച​വ​രെ ഇ​വ​ർ ത​ട്ടി​മാ​റ്റു​ന്നു​ണ്ട്. സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​മി​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇതിന് മുമ്പും അയൽവാസികളിൽ നിന്നും ആമിനയ്ക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.