കുട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; ഇനിയും കാണാനുള്ളത് 17 പേർ; തകർന്നടിഞ്ഞ് കൂട്ടിക്കൽ; ഉറ്റവരെ കാണാതെ നിരവധി പേർ ഇപ്പോഴും; തിരച്ചിൽ തുടരുന്നു; ഒന്നിനും കൃത്യമായ കണക്ക് ഇല്ല

സ്വന്തം ലേഖകൻ കോട്ടയം: ദുരന്തഭൂമിയിൽ നിന്നും ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതു വരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു.ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത് നേരത്തെ ഇവിടെ നിന്നും ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ും മീനച്ചില്‍ താലൂക്കില്‍ 13ും കോട്ടയത്ത് ഒരു ദുരിതാശ്വാസ ക്യാമ്പുമാണുള്ളത്. 321 കുടുംബങ്ങളില്‍ നിന്നുള്ള 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. മണിമല അടക്കം ജനങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ ഹെലികോപ്ടറില്‍ ഭക്ഷണമെത്തിക്കും. കോട്ടയം […]

മഴയും കൊറോണയും ദ ഇപ്പോൾ കാട്ടാനയും; മുണ്ടക്കയം കണ്ണിമലയെ വിറപ്പിച്ച് കാട്ടാന കൂട്ടം; ഗുണ്ട് പൊട്ടിച്ചിട്ടും അനങ്ങാതെ നിന്ന ആനകളെ പേടിപ്പിക്കാൻ എത്തിയത് വനപാലകരുടെ ‘പോർട്ടബ്ൾ എലിഫന്റ് റിപ്പല്ലർ’

മുണ്ടക്കയം: മഴയും കൊറോണയും ദ ഇപ്പോൾ കാട്ടാനയും.ഇതാണ് കഴിഞ്ഞ രണ്ടു ദിവസം ആയി മുണ്ടക്കയം കണ്ണിമലയിലെ ആളുകളുടെ അവസ്‌ഥ.രണ്ടു ദിവസങ്ങളിലായി ഉള്ളിൽ അടക്കിപ്പിടിച്ച വിഷമവും ദേഷ്യവും ദൈന്യതയും ഒക്കെ ചേർത്ത് ഇന്നലെ ഗ്രാമവാസിൽ ഒട്ടാകെ കാട്ടാനയ്ക്ക് നേരെ ശബ്ദം ഉയർത്തി. നാണമുണ്ടെങ്കിൽ ഇങ്ങനെ ദ്രോഹിക്കാതെ കയറിപ്പോട എന്ന് ഒരു നാട്ടുകാരൻ വിളിച്ചു പറഞ്ഞു.കണ്ണിമലയിൽ വെള്ളനാടിയെ ഭീതിയിലാഴ്‌ത്തി രണ്ട് ദിവസമായി കാട്ടാന വിളയാട്ടത്തിൽ അവയെത്തുരത്താനുള്ള ശ്രമത്തിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്ന് കേട്ട വാചകമാണിത്. മഞ്ഞളരുവി പാക്കാനം വനം മേഖലയിൽ നിന്ന് എത്തിയതെന്നു കരുതുന്ന ആനകളെ വ്യാഴാഴ്ച […]

കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി; ഉണ്ടായിരിക്കുന്നത് വലിയ നാശനഷ്ടം; ഉരുള്‍പൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ സേനകള്‍; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സ്വന്തം ലേഖിക കോട്ടയം: അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി. വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും ഉരുള്‍പൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിക്കലിലാണ് വലിയ അപകടം നടന്നത്. ഇവിടെ കാവാലിയിലും പ്ലാപ്പള്ളിയിലും ഉരുള്‍പൊട്ടി രണ്ട് കുടുംബങ്ങളിലെ 10 പേര്‍ അപകടത്തില്‍ പെട്ടു. ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് വെളളക്കെട്ടില്‍ മുങ്ങി. പലയിടത്തും ഗതാഗതതടസം ഉണ്ടായി. ഈരാറ്റുപേട്ടയും അപ്രതീക്ഷിതമായി വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടത് ആശങ്കയും അമ്ബരപ്പിനും കാരണമായി. ആളുകള്‍ വാഹനവുമായി പുറത്തിറങ്ങരുതെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ദുരന്തബാധിത മേഖലകളില്‍ […]

രാത്രിയില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ റെഡ് അലർട്ട്; ജാഗ്രത

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില് അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്നതിനാൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയുണ്ടാവും. ഈ ജില്ലകളില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്, കാസര്‍ഗോഡ് എന്നിവിടങ്ങളില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ്… കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം […]

കനത്ത മഴ; കോളേജുകള്‍ തുറക്കുന്നത് നീട്ടി; ശബരിമലയില്‍ നിയന്ത്രണം; സംസ്ഥാനത്തെ സാഹചര്യം ഗൗരവതരമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. 19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. […]

കോട്ടയത്ത് കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപക ഉരുള്‍പൊട്ടല്‍; രക്ഷയ്‌ക്കായി കര-വ്യോമസേന ജില്ലയിലേക്ക്; സാരംഗ്, എം-17 ഹെലികോപ്‌റ്ററുകളുമായി വ്യോമസേന സജ്ജം; വാഹനങ്ങളില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

സ്വന്തം ലേഖിക കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും നാശനഷ്‌ടവുമുണ്ടായ കോട്ടയം ജില്ലയില്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സാരംഗ്, എം-17 ഹെലികോപ്‌റ്ററുകളുമായി വ്യോമസേന സജ്ജമായിട്ടുണ്ട്. മേജര്‍ അബിന്‍ പൗളിന്റെ നേതൃത്വത്തില്‍ കരസേനാംഗങ്ങള്‍ കോട്ടയം കാഞ്ഞിരപ്പള‌ളിയിലേക്ക് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും സൈനിക സഹായത്തിന് പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ സതേണ്‍ എയര്‍ കമാന്റിന്റെ എല്ലാ ബേസുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂളൂര്‍ എയര്‍ബേസില്‍ നിന്ന് കൂടുതല്‍ സഹായവും ലഭിക്കുമെന്നാണ് വിവരം. വായുസേന ഉദ്യോഗസ്ഥരുമായി സംസ്ഥാന സ‌ര്‍ക്കാര്‍ ച‌ര്‍ച്ച […]

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്; 57 മരണങ്ങൾ; 713 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 11,769 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ഒരു കുടുംബത്തെ ഒന്നാകെ; പ്രകൃതി ദുരന്തത്തിന് ഇരയായത് ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബം; ജീവന്‍ പൊലിഞ്ഞത് മൂന്ന് മക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനെ; പ്രദേശത്ത് മൂന്ന് വീടുകള്‍ ഒലിച്ചുപോയി; ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഉരുള്‍ പൊട്ടലില്‍ ആകെ പതിമൂന്ന് പേരെ കാണാതായതായി റിപ്പോര്‍ട്ട്; രക്ഷാപ്രവര്‍ത്തനത്തിന് സേന എത്തും

സ്വന്തം ലേഖിക കോട്ടയം: ശക്തമായ മലവെള്ളപാച്ചില്ലിൽ കൂട്ടിക്കല്ലിൽ മണ്ണോടു ചേർന്നത് ഒരു കുടുംബം ഒന്നാക്കെ. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ […]

കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; കാണാതായ 13 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്; മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങൾ

സ്വന്തം ലേഖിക കോട്ടയം: ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ 13 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കാറില്‍ നിന്ന് കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് […]

കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുന്നു

സ്വന്തം ലേഖിക ഇടുക്കി: കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. രാവിലെയാണ് ഈ കാർ ഒഴുക്കിൽ പെടുന്നത്. പിന്നീട് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി. കാറിൽ രണ്ട് പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. കയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ 13 പേരെ കാണാതായി. 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് […]