തിരുവനന്തപുരത്ത് യുവതിക്ക് നേരെ അയൽവാസികളുടെ ക്രൂരമർദ്ദനം; മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​തി​ലി​നോ​ട് ചേ​ർ​ത്ത് ത​ല ഇ​ടി​പ്പിച്ചു; പരിക്കേറ്റ യുവതി ആശുപത്രിയിൽ; സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് യുവതിക്ക് നേരെ അയൽവാസികളുടെ ക്രൂരമർദ്ദനം; മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​തി​ലി​നോ​ട് ചേ​ർ​ത്ത് ത​ല ഇ​ടി​പ്പിച്ചു; പരിക്കേറ്റ യുവതി ആശുപത്രിയിൽ; സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് അയൽവാസികൾ യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ സു​ധീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​മി​ന ത​ൻറെ വീ​ടി​ൻറെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു.

ഈ ​യു​വാ​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ൽ​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ൻറെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​ വ​ന്നി​ട്ടു​ണ്ട്. ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ആ​മി​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഇ​വ​രെ മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​തി​ലി​നോ​ട് ചേ​ർ​ത്ത് ത​ല ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ത​ട​യാ​ൻ ശ്ര​മി​ച്ച​വ​രെ ഇ​വ​ർ ത​ട്ടി​മാ​റ്റു​ന്നു​ണ്ട്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​മി​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.