ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; ഗുസ്തിയില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലം

സ്വന്തം ലേഖകൻ ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്. സ്‌കോർ 8-0. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ ആണിത്. ആദ്യ റൗണ്ടില്‍ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടില്‍ ആറ് പോയന്റുകള്‍ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. ര വികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ […]

ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തട്ടിപ്പ്; സി​പി​എ​മ്മി​ന് തു​ട​ക്കം മു​ത​ൽ​ക്കേ എല്ലാം അറിയാമായിരുന്നു; ശ​ബ്ദ​രേ​ഖ പു​റ​ത്ത്

സ്വന്തം ലേഖകൻ തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് സി​പി​എ​മ്മി​ന് തു​ട​ക്കം മു​ത​ൽ​ക്കേ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. ത​ട്ടി​പ്പി​ന്‍റെ കാ​ര്യ​ങ്ങ​ളെ​ക്ക​റി​ച്ച് പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്നു. പൊ​റ​ത്തി​ശേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജു മാ​സ്റ്റ​റാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തും ശ​ബ്ദ​രേ​ഖ​യി​ൽ കേ​ൾ​ക്കാം. ബി​നാ​മി ലോ​ണു​ക​ളെ സം​ബ​ന്ധി​ച്ചും വാ​യ്പാ പ​രി​ധി​യേ​ക്കാ​ളും കൂ​ടു​ത​ൽ വാ​യ്പ ന​ൽ​കി​യ​തി​നെ​യും കു​റി​ച്ചും അ​ന്ന​ത്തെ ബ്രാ​ഞ്ച് യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ണ്ടാ​യെ​ന്ന് ശ​ബ്ദ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. അ​ഞ്ചും ആ​റും ലോ​ണു​ക​ൾ ഒ​രേ […]

മാനസ കൊലക്കേസ്: ബിഹാറിൽ ഒരാള്‍ കൂടി അറസ്റ്റിൽ; പിടിയിലായത് ടാക്‌സി ഡ്രൈവര്‍

സ്വന്തം ലേഖകൻ കൊച്ചി: മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. രാഖിലിനെ തോക്ക് വില്‍ക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പട്‌നയില്‍നിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മനേഷ് കുമാര്‍ വര്‍മയെ പിടികൂടിയത്. ഇയാളെയും വൈകാതെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെ കഴിഞ്ഞ ദിവസം അഫസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി […]

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിനേഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ […]

വൈദ്യുതി നിയമഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാര്‍ ആഗസ്റ്റ് പത്തിന് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം : ജൂലൈ19-നു തുടങ്ങിയ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 10-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുവാന്‍ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&എഞ്ചിനീയേഴ്‌സ്(എന്‍സിസിഒഇഇഇ)നാഷണല്‍ ചാപ്റ്റര്‍ തീരുമാനിച്ചിരിക്കുന്നു. പണിമുടക്കിന് മുന്നോടിയായി, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 19- മുതൽ രാജ്യവ്യാപകമായി വൈദ്യുതി ഓഫീസുകള്‍ക്ക് മുമ്പില്‍ വമ്പിച്ച പ്രതിഷേധങ്ങൾനടന്നു വരുന്നു. നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ആഗസ്റ്റ് 10ന് മുഴുവന്‍ ഇലക്ട്രിസിറ്റി […]

‘തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റ്; തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും; ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരും’; കെ.ടി ജലീല്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് കെ.ടി ജലീല്‍. തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരും. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി. ‘സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തില്‍ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് […]

നാടാർ സംവരണം: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ; അപ്പീൽ നൽകുക ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർവിഭാഗത്തെ സംവരണവിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം അടുത്തയാഴ്ചയാവും സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുക. മറാത്ത കേസിന് മുൻപ് സംവരണം തീരുമാനിച്ചുവെന്നാണ് സർക്കാർ വാദം. സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സംവരണ ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് കഴിഞ്ഞദിവസമാണ് […]

കേരളത്തിൽ ഇ​ന്ന് വ്യാ​പ​ക​മാ​യ മ​ഴ​; വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഇ​ന്ന് വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. കേ​ര​ള തീ​ര​ത്ത് ഞാ​യ​റാ​ഴ്ച വ​രെ 3.3 മീ​റ്റ​ര്‍​വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ഷ​ണ കേ​ന്ദ്രം തീ​ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.  

മാനസയെ വെടിവെക്കാൻ രാഖിൽ ഉപയോഗിച്ച തോക്ക് കൈമാറിയ യുവാവ് പൊലീസ് പിടിയിൽ; ഇയാൾ പിടിയിലായത് ബിഹാറിൽ നിന്ന്; വിശദമായ ചോദ്യം ചെയ്യലിന് കേരളത്തിലേക്ക് കൊണ്ടുവരും

സ്വന്തം ലേഖകൻ കൊച്ചി: മാനസയെ വെടിവെക്കാൻ രാഖിൽ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോദി (21) ആണ് പിടിയിലായത്. ബിഹാറിൽ നിന്നാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്. ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയതിനാൽ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും. ബിഹാറിലെത്തിയ ശേഷം രഖിൽ ഒരു ടാക്‌സി ഡ്രൈവർ വഴിയാണ് സോനുവിലേക്ക് എത്തിയത്. തോക്ക് വിൽപ്പന കേന്ദ്രങ്ങളെ കുറിച്ച് രഖിലിന് വിവരങ്ങൾ […]

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കൽ; നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കാനാണ് സർക്കാരിന് കോടതി നൽകിയിട്ടുള്ള നിർദ്ദേശം. തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്കും കോടതി നിർദ്ദേശം നൽകി. തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം. […]