വൈദ്യുതി പോസ്റ്റിലെ വഴിവിളക്ക് മാറ്റുന്നതിനിടെ ഷോക്കേറ്റ് ജീവനക്കാരൻ മരിച്ചു; സംഭവം പാമ്പാടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വൈദ്യുതി പോസ്റ്റിലെ വഴിവിളക്ക് മാറ്റുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. മീൻതത്തിയ്ക്കൽ രാജുവിൻ്റെയും ശാന്തമ്മയുടെയും മകൻ ഷിൻ്റോ എം രാജുവാണ് (28) മരിച്ചത്. കോട്ടയം പാമ്പാടിയിലാണ് സംഭവം. ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടൗണിൽ കാളച്ചന്തയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10.3നാണ് സംഭവം. പഞ്ചായത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന കരാറുകാരൻ്റെ തൊഴിലാളിയായിരുന്നു ഷിൻ്റോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുമ്പു പോസ്റ്റിൽ നിന്നും താഴെ വീഴാതെ സുരക്ഷാ ക്രമീകരണങ്ങളോടെ പോസ്റ്റിൽ കയറിയ ഇയാൾക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റതാവാമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റിനു മുകളിൽ കുടുങ്ങിക്കിടന്ന ഷിൻ്റോയെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.സംസ്ക്കാരം പിന്നീട്. ഹൈദ്രാബാദിൽ നേഴ്സായ ഷീജ എം രാജു, ഷിജിൻ എം രാജു എന്നിവരാണ് സഹോദരങ്ങൾ.