കേരളത്തിൽ ഇത്തവണ പോളിങ് ബൂത്തിലെത്തുന്നത് അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാർ ; നിങ്ങളുടെ ആദ്യത്തെ വോട്ടാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്ര​ദ്ധിക്കാം

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൽ ഇത്തവണ പോളിങ് ബൂത്തിലെത്തുന്നത് അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാർ. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ പുറത്തുവിട്ടു. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ 1. സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു 2. വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു 3. ഫസ്റ്റ് പോളിങ് […]

സിബിഎസ്ഇ 10, 12 പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായെന്നാണു വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കകം മൂല്യനിർണയം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 2 ദിവസം കൂടി കഴിഞ്ഞു വ്യാഴാഴ്ചയാണു പൂർത്തിയായത്. സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറി തലം മുതലുള്ള അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് പ്രായോഗിക പരിശീലനം നൽകുന്നു. മേയ് 2 മുതൽ ആരംഭിക്കുന്ന 3 ദിവസത്തെ പരിശീലനം പല ബാച്ചുകൾക്കായി ഓഗസ്റ്റ് വരെ […]

കലാശക്കൊട്ട് കഴിഞ്ഞു മടങ്ങി ; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു ; മരിച്ചത് ചുമട്ട് തൊഴിലാളി

സ്വന്തം ലേഖകൻ പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു. ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി (52) ആണ് മരിച്ചത്. കോന്നി പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. സിഐടിയു തൊഴിലാളിയായ റെജി കോന്നിയിലെ കലാശക്കൊട്ടിൽ പങ്കെടുത്ത ശേഷം ജീപ്പിൽ മടങ്ങുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.

‘വീട്ടിൽ വോട്ട്’; പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി മകൻ ; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ കുന്ദമംഗലം: ‘വീട്ടിൽ നിന്നും വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. ചാത്തമംഗലത്താണ് സംഭവം. പുള്ളന്നൂരിലെ ഞെണ്ടാഴിയിൽ മൂസയുടെ മകൻ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ പ്രത്യേക സാഹചര്യമായതിനാൽ മൂസയുടെ വോട്ട് ഓപ്പൺ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയിൽ ഇയാൾ സ്വന്തം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് പൊലീസിൽ പരാതി […]

ലോക്‌സഭ തിരഞ്ഞെടുപ്പ് : കോട്ടയം ജില്ലയിൽ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ 10 കിലോ കഞ്ചാവ് പിടികൂടി ; 93 മയക്കുമരുന്ന് കേസുകളിലായി 94 പേർ അറസ്റ്റിലായി ; വിവിധ കേസുകളിലായി 1,22,000 രൂപ പിഴ ഈടാക്കി

സ്വന്തം ലേഖകൻ കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ 10.184 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.32.066 ഗ്രാം ബ്രൗണ്‍ ഷുഗറും 7.8 ഗ്രാം എം.ഡി.എം.എയും 0.408 ഗ്രാം മെത്താംഫിറ്റമിനും 21.84 ഗ്രാം നൈട്രോസെപാം ഗുളികകളും മെഫെന്റർമൈൻ സള്‍ഫേറ്റ് ഐ.പി.യും പിടിച്ചെടുത്തു. 93 മയക്കുമരുന്ന് കേസുകളിലായി 94 പേർ അറസ്റ്റിലായി. 15110 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു. 846 കേസെടുത്തു. 400 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 13 ലിറ്റർ ചാരായവും 73.9 ലിറ്റർ ബിയറും 1830.750 ലിറ്റർ വൈനും […]

അതിവൈകാരികമായ കൂടിക്കാഴ്ച ; 12 വര്‍ഷത്തിന് ശേഷം മകളെ കണ്ടു ; നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി ; മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലും അമ്മ പ്രേമകുമാരി ; ഇനി മോചനം സംബന്ധിച്ചുള്ള ചർച്ചകൾ

സ്വന്തം ലേഖകൻ യെമൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സൻആ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ നേരിട്ടു കണ്ടത്. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി. 12 വർഷത്തിന് ശേഷം വികാരനിർഭരമായ കൂടിക്കാഴ്ച്ചയാണ് ഇന്ന് യെമനിലെ സന്‍ആയിലെ ജയിലിൽ നടന്നത്. ഇന്ത്യൻ സമയം […]

സൗബിൻ സാഹിറിനെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍; എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; 47 കോടിയുടെ വഞ്ചന ; ‘മഞ്ഞുമ്മല്‍ ബോയ്സ്’ ജയിലിലാകാൻ സാധ്യത ഏറെ

സ്വന്തം ലേഖകൻ കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ കേസെടുത്തത് അതി ഗുരുതര വകുപ്പുകളില്‍.എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. 47 കോടിയുടെ വഞ്ചനയാണ് ആരോപിക്കുന്നത്. ഈ തുക തിരിച്ചു കൊടുക്കേണ്ട സാഹചര്യം ഈ കേസുണ്ടാക്കിയേക്കും. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച്‌ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നല്‍കിയ സ്വകാര്യ ഹർജിയിലാണ് ക്രിമിനല്‍ കേസെടുക്കാനുള്ള നടപടി. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ […]

എ സി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന നിലയിലേക്ക് നിങ്ങൾ എത്തിയോ …എങ്കിൽ സൂക്ഷിക്കുക, ഈ രോഗങ്ങള്‍ക്ക് അടിമയായേക്കും

സ്വന്തം ലേഖകൻ സഹിക്കാൻ കഴിയാത്ത ചൂടാണ് എ സി ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി ചേർന്നിരിക്കുന്നു. എന്നാല്‍ ദിവസവും ഇങ്ങനെ എ സിയില്‍ ഇരുന്നാല്‍ നിരവധി രോഗങ്ങള്‍ പിടിപെടും എന്തൊക്കെയാണവ എന്ന് നോക്കാം ശ്വസനാരോഗ്യം ആസ്ത്മ, അലർജി പ്രശ്നങ്ങള്‍ ഉള്ളവർക്കും തണുത്ത കാറ്റ് അടിക്കാൻ പ്രയാസമുള്ളവർക്കും ആണ് രോഗസാധ്യത കൂടുതല്‍. എസിയില്‍ നിന്നു വരുന്ന തണുത്ത വായു ശ്വസനനാളിയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചുമ, തുമ്മല്‍, നെഞ്ചിനു മുറുക്കം, ശ്വാസതടസ്സം ഇവയുണ്ടാക്കുകയും ചെയ്യും. കൂടാതെ, വായുജന്യ മലിന വസ്തുക്കള്‍ ഇവ എസി […]

യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ; വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോഷ്യല്‍മീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ലിങ്ക് പ്രചരിക്കുന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. പൊലീസിന്റെ അറിയിപ്പ് ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് […]

കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടു ; യു ഡി എഫ് – എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും ; പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച കൊട്ടിക്കലാശത്തിന് കൊടിയിറക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് […]