‘രാജ്യത്തെ പതിനഞ്ച് രാഷ്ട്രീയ നേതാക്കൾക്കെതിരേ വ്യാജ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകി’; നരേന്ദ്രമോദിക്കെതിരെ ​ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ​ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പതിനഞ്ച് രാഷ്ട്രീയ നേതാക്കൾക്കെതിരേ വ്യാജ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയെന്ന ആരോപണമാണ് അദ്ദേ​ഹം ഉന്നയിച്ചിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾക്കും ഡൽഹി പോലീസിനും പ്രധാനമന്ത്രി നിർദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മനീഷ് സിസോദിയയുടെ ആരോപണങ്ങൾ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ചില […]

വാ​ട്‌​സ്ആ​പ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് സ​ന്ദേ​ശ​മ​യ​ച്ചെന്ന് ആരോപണം; മലപ്പുറത്ത് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യുവാവിന് നേരെ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണം; പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​രെന്ന് സൂചന

സ്വന്തം ലേഖകൻ മ​ല​പ്പു​റം: വാ​ട്‌​സ്ആ​പ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന് ആ​രോ​പി​ച്ച് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യുവാവിന് നേരെ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ​ തി​രൂ​രി​ന​ടു​ത്ത് ചെ​റി​യ​മു​ണ്ട​ത്താ​ണ് സം​ഭ​വം. 23 വ​യ​സു​കാ​ര​നാ​യ സ​ൽ​മാ​നു​ൽ ഹാ​രി​സ് ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘം ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദി​ക്കു​ന്ന​തി​ൻറെ ദൃ​ശ്യ​ങ്ങ​ൾ സം​ഘം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​രാ​ണെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഹാ​രി​സി​ൻറെ അ​മ്മ സു​ഹ്റ പോ​ലീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് സു​ഹ്റ പ​രാ​തി​യി​ൽ […]

അഫ്ഗാനിസ്താനിൽ നിന്നും 222 ഇന്ത്യാക്കാരെ തിരികെ നാട്ടിൽ എത്തിച്ചു; ഇവരെ എത്തിച്ചത് രണ്ടു വിമാനങ്ങളിലായി; രക്ഷാദൗത്യങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം

സ്വന്തം ലേഖകൻ കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നും 222 ഇന്ത്യാക്കാരെ തിരികെ നാട്ടിൽ എത്തിച്ചു. രണ്ടു വിമാനങ്ങളിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്ഥാൻ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡൽഹിയിലെത്തിയത്. ദോഹയിൽ നിന്നുള്ള വിമാനത്തിൽ 135 ഇന്ത്യൻ പൗരന്മാരും താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യൻ പൗരന്മാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു. അവിടെനിന്നും എയർ ഇന്ത്യ വിമാനത്തിലാണ് […]

മിസ്ഡ് കോളിലൂടെ ഇരകളുമായി ബന്ധം സ്ഥാപിക്കും; തുടർന്ന് കല്യാണനാടകം നടത്തി ഇരകളുമായുള്ള സ്വകാര്യനിമിഷങ്ങൾ പകർത്തും; പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടും; ഹണിട്രാപ്പിൽ പെടുത്തി കാസർകോട് സ്വദേശികളായ ദമ്പതികളടക്കം നാലം​ഗ സംഘം കൊച്ചിയിലെ വ്യാപാരിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ കാസർകോട് : വിവാഹത്തട്ടിപ്പിൽപ്പെടുത്തി എറണാകുളം സ്വദേശിയുടെ സ്വർണവും പണവും തട്ടിയ കേസിൽ കാസർകോട് സ്വദേശികളായ ദമ്പതികളടക്കം നാലം​ഗ സംഘം പിടിയിൽ. കാസർകോട് നായന്മാർമൂല സ്വദേശിനി സാജിദ, അരമങ്ങാനം സ്വദേശി എൻ.എ.ഉമ്മർ, ഭാര്യ ഫാത്തിമ, പരിയാരം സ്വദേശി ഇക്ബാൽ എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തട്ടിപ്പിന് ശേഷം ഹണിട്രാപ്പിലൂടെ ഇരകളെ വീഴ്ത്തുകയാണ് ഇവരുടെ ശൈലി. മിസ്ഡ് കോളിലൂടെയാണ് ഇവർ ഇരകളുമായി ആദ്യം ബന്ധം സ്ഥാപിക്കുക. കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് പ്രതികളെ ഹൊസ്ദുർഗ് പൊലീസ് പിടികൂടിയത്. ഇയാളുടെ 3.75 ലക്ഷം രൂപയും സ്വർണവും പ്രതികൾ […]

സൈഡസ് കാഡിലയുടെ ‘സൈകോവ്-ഡി’ വാക്സിൻ ഉപയോ​ഗത്തിന് ഇന്ത്യയിൽ അടിയന്തര അനുമതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. സൈകോവ്-ഡി എന്ന വാക്സിൻ ഉപയോ​ഗിക്കുന്നതിനാണ് ശുപാർശ. സൈകോവ്-ഡി വാക്സിൻ 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രകടമാക്കിയിട്ടുളളത്. മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽകാനാണ് വിദഗ്ദ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് […]

കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞ് വേണമെന്ന് വാശി; യുവതിക്ക് ഗർഭച്ഛിദ്രം നടത്തിയത് എട്ടു തവണ; വക്കീലായ ഭർത്താവ് ആൺകുട്ടിക്കായി 1500 ലേറെ ഹോർമോണൽ സ്റ്റിറോയ്ഡ് മരുന്നുകൾ ഭാര്യയുടെ ശരീരത്തിൽ കുത്തിവെപ്പിച്ചു; ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയത് ബാങ്കോക്കിൽ; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

സ്വന്തം ലേഖകൻ മുംബൈ: ആൺകുഞ്ഞ് വേണമെന്ന് വാശി പിടിച്ച ഭർത്താവിന്റെ ക്രൂര പീഡനത്തിനെതിരെ പരാതിയുമായി യുവതി. കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എട്ട് തവണ വിദേശത്ത് കൊണ്ടുപോയി ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയ ശേഷം ഗർഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. 2007ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവ് അഭിഭാഷകനാണ്. ഭർതൃപിതാവ് റിട്ട. ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്. 2009ൽ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. 2011ൽ വീണ്ടും ഗർഭിണിയായി. തുടർന്ന് ഭർത്താവ് […]

‘ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ല’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ‘ഭീകരതയുടെ അടിസ്ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന ചിന്തയുള്ള, നശീകരണ ശക്തികൾ, ഒരു നിശ്ചിത കാലയളവിൽ, കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചേക്കാം, പക്ഷേ, അതിന്റെ നിലനിൽപ്പ് ശാശ്വതമല്ല, മനുഷ്യരാശിയെ ദീർഘകാലം അടിച്ചമർത്താനാകില്ല.’ മോദി പറഞ്ഞു. സോമനാഥ […]

ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ല; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ല; ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പെന്ന് താലിബാന്റെ സന്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ലെന്ന് റിപ്പോർട്ട്. താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തിൽ ഉറപ്പുനൽകിയതായാണ് വിവരം. താലിബാന്റെ പൊളിറ്റിക്കൻ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ലെന്ന് സന്ദേശത്തിൽ പറയുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. രണ്ടുഇന്ത്യൻ […]

ഓണക്കോടിക്കൊപ്പം പതിനായിരം രൂപ; തൃക്കാക്കര നഗരസഭ ചെയർപേഴ്സണിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; കുറ്റം ചെയ്തെന്ന് വ്യക്തമായാൽ ശക്തമായ നടപടിയെന്ന് വി.ഡി സതീശൻ; എറണാകുളം ഡിസിസിയോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. പതിനായിരം രൂപ അടങ്ങിയ കവർ കൗൺസിലർമാർ ചെയർപേഴ്സന് നൽകുന്ന ദൃശ്യം പുറത്ത് വന്നു. ദൃശ്യത്തിൽ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സനെ അറിയിക്കുന്നുണ്ട്. എന്നാൽ പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയർപേഴ്സൻറെ വാദം. അതേസമയം, പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവർ വാങ്ങിയതെന്നും കൗൺസിലർമാർ പറയുന്നുണ്ട്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു […]

ഐസിസ് ബന്ധം: കണ്ണൂരിൽ നിന്ന് അറസ്റ്റിലായ യുവതികൾക്കെതിരെ ശക്തമായ തെളിവെന്ന് എൻ.ഐ.എ; യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ ഐസിസ് ആശയം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസമാണ് കസ്റ്റ‍‍ഡി കാലാവധി. ഇരുവരെയും ഇന്നലെ ഡൽഹിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം എൻ.ഐ.എ പിടികൂടിയത്. ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ട് എന്നുമാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാർച്ച് 15ന് കണ്ണൂർ, ബംഗളൂരു, […]