പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും പിഴയും; ശിക്ഷിച്ചത് വൈക്കം സ്വദേശി ലങ്കോയെ

സ്വന്തം ലേഖകൻ വൈക്കം: പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും. വൈക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശേരി ലക്ഷംവീട് കോളനിയിൽ അഖിലി(ലെങ്കോ-32)നെയാണ് അഡീഷണൽ സെൻഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 20 വർഷം തടവ് അനുഭവിക്കണം. 2019 ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലെങ്കോയെ […]

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച : ജ്വല്ലറി ഉടമ കീഴടങ്ങി;

സ്വന്തം ലേഖകൻ പാലക്കാട്: ചന്ദ്രനഗർ, മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നടന്ന കവർച്ചാ കേസ്സിൽ മോഷണ മുതലുകൾ വാങ്ങിയ ജ്വല്ലറി ഉടമ കസബ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. മഹാരാഷ്ട്ര , സത്താറ സ്വദേശിയും, ജ്വല്ലറി ഉടമയുമായ രാഹുൽ ജലിന്ദാർ ഗാഡ് ഖെ വ :37 ആണ് ഇന്ന് പോലീസിൽ കീഴടങ്ങിയത്. കസബ ഇൻസ്പെക്ടർ രാജീവ് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും ഈ മാസം ഇരുപത്തി അഞ്ചാം തിയ്യതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു കിട്ടിയിട്ടുള്ളതുമാണ്. പ്രതിയെ മഹാരാഷ്ട്രയിൽ കൊണ്ടുപോയി തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. […]

പൊലീസിനെ വെട്ടിച്ച് പെൺസുഹൃത്തിനൊപ്പം അടിച്ച്പൊളിച്ച് ജീവിതം; കഞ്ചാവ് മാഫിയ തലവൻ ലിജു ഉമ്മൻ ഒടുവിൽ കുരുങ്ങിയത് ഐവിഎഫ് ചികിത്സക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തിയതോടെ; ക്വട്ടേഷൻ സംഘത്തിന്റെ തലവനിൽ നിന്ന് കഞ്ചാവ് വിൽപനയിലേക്ക് എത്തിയത് മറ്റൊരു ​ഗുണ്ടാ സംഘവുമായി ശത്രുത രൂപപ്പെട്ടതോടെ; ലിജു ഉമ്മനെ കുടുക്കിയത് നീണ്ടകാലത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ

സ്വന്തം ലേഖകൻ കൊച്ചി: മയക്കുമരുന്ന് കേസ് ഉൾപ്പെടെ, പൊലീസ് ഉദ്യോ​ഗസ്ഥനെ ബൈക്കിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ലിജു ഉമ്മനെ പോലീസ് പിടികൂടിയത് നീണ്ടകാലത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ. കഴിഞ്ഞ ഡിസംബർ 29-നു തഴക്കരയിൽ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ തന്റെ പെൺസുഹൃത്തിന്റെ ഐവിഎഫ് ചികിത്സക്കെത്തിയതോടെയാണ് ലിജുവിന് പിടിവീഴുന്നത്. വിവിധ സ്റ്റേഷനുകളിലായി 40ൽ ഏറെ കേസുകളിൽ ഇയാൾ പ്രതിയാണ്. ആസ്റ്റർ മെഡിസിറ്റിയിൽ ഇയാൾ എത്താൻ സാധ്യതയുണ്ടെന്നറിഞ്ഞു കഴിഞ്ഞ ദിവസങ്ങളിൽ മാവേലിക്കര പൊലീസ് ഇവിടം […]

16 വർഷങ്ങൾക്ക് മുൻപ് അമ്മയെ വിവാഹം ചെയ്തു മുങ്ങി കടന്നുകളഞ്ഞയാളെ സോഷ്യൽ മീഡിയ വഴി കുടുക്കി മകൾ; തൃശൂർ സ്വദേശിനിയെ ഇയാൾ വിവാഹം കഴിച്ചത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വെച്ച്

സ്വന്തം ലേഖകൻ കൊച്ചി: 16 വർഷങ്ങൾക്ക് മുൻപ് അമ്മയെ വിവാഹം ചെയ്തു മുങ്ങി കടന്നുകളഞ്ഞയാളെ സോഷ്യൽ മീഡിയ വഴി കുടുക്കി മകൾ. സംഭവത്തിൽ കായംകുളം പട്ടോളി മാർകെറ്റ് സുമാലയത്തിൽ തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി നോർത് പൊലീസ് സംഘം ഉത്തരാഖണ്ഡിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശൂർ സ്വദേശിനിയായ യുവതിയെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ചാണ് ഇയാൾ വിവാഹം ചെയ്തത്. പിന്നീട് മുങ്ങി. 16 വർഷം മുൻപു വിവാഹത്തട്ടിപ്പു നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. […]

തനിക്ക് തുടരെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്‌.ഒ കെ.പി.ടോംസനെ ചേർത്തുനിറുത്തി സുരേഷ് ​ഗോപി ചെവിയിൽ പറഞ്ഞ രഹസ്യം? സല്യൂട്ട് വിവാദം കത്തിനിൽക്കുന്നതിനിടയിലും ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നിയ വാക്കുകൾ എന്ത്?

സ്വന്തം ലേഖകൻ പാലാ: സല്യൂട്ട് വിവാദം കത്തി നിൽക്കെ പാലായിൽ ബിഷപ്പിനെ കാണാനെത്തിയ സുരേഷ് ​ഗോപി എം.പി യെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്‌.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച്‌ ചെവിയിൽ ഒരു കാര്യം പറഞ്ഞു. ചോദിച്ചപ്പോൾ അത് സസ്‌പെൻസായിരിക്കട്ടെയെന്ന് സുരേഷ് ഗോപി. ഇന്നലെ ബിഷപ്പ് ഹൗസിൽ വച്ചും തുടർന്ന് മുത്തോലി പഞ്ചായത്തിൽ പൊതുപരിപാടി സ്ഥലത്തുവച്ചും സുരേഷ് ഗോപിയെ ടോംസൺ സല്യൂട്ട് ചെയ്തു. രണ്ടാമത്തെ സല്യൂട്ട് തൊഴുകൈകളോടെ സ്വീകരിച്ച സുരേഷ് ഗോപി ടോംസണടുത്തേക്കു വന്ന് ചേർത്തുനിറുത്തി ചെവിയിൽ എന്തോ പറഞ്ഞു. ചിരിച്ചു കൊണ്ട് ടോംസൺ […]

‘കാനത്തിന് ത​ന്നോ​ട് വി​രോ​ധ​മെ​ന്താ​ണെ​ന്ന് അ​റി​യി​ല്ല; താ​ൻ ബ​ഹു​മാ​നി​ക്കു​ന്ന നേ​താ​വാ​ണ് അദ്ദേഹം; ത​നി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൻറെ പേ​രി​ൽ പ​രാ​തി​യി​ല്ല’; ജോ​സ് കെ. ​മാ​ണി

സ്വന്തം ലേഖകൻ പാ​ലാ: കാ​നം ര​ജേ​ന്ദ്ര​ന് ത​ന്നോ​ട് വി​രോ​ധ​മെ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മു​ൻ​പും ത​നി​ക്കെ​തി​രേ കാ​നം വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൻറെ പേ​രി​ൽ പ​രാ​തി​യി​ല്ല. ആ​രെ​യും പ​രാ​തി അ​റി​യി​ച്ചി​ട്ടു​മി​ല്ല. എ​ൽ​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ ബ​ഹു​മാ​നി​ക്കു​ന്ന നേ​താ​വാ​ണ് കാ​ന​മെ​ന്നും എ​ൽ​ഡി​എ​ഫി​നെ​യും കേ​ര​ള കോ​ൺ​ഗ്ര​സി​നെ​യും ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി; ‘എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണം; അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യാം’; ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: രണ്ടര വർഷത്തോളം ആൾമാറാട്ടം നടത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും, അതിന് വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. നേരെത്തെ അറസ്റ്റ് തടയാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു. കോടതിയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യർ എത്തിയെങ്കിലും കോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് […]

പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; വൃ​ദ്ധ​ദ​മ്പ​തി​ക​ളുടെ കൊലക്ക് പിന്നിൽ അയൽവാസിയായ യുവാവ് ‘അ​ർ​ജുൻ തന്നെ’; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ വ​യ​നാ​ട്: നാടിനെ നടുക്കിയ ​പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവൻ്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയായ നെല്ലിയമ്പം കുറുമ കോളനിയിലെ അ​ർ​ജു​നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​പ്പോ​ൾ ഇ​റ​ങ്ങി​യോ​ടി എലി വിഷം കഴിച്ച് അർജുൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 10-നാ​ണ് പ​ന​മ​ര​ത്ത് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ഴെ നെ​ല്ലി​യ​മ്പ​ത്ത് പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ, ഭാ​ര്യ പ​ത്മാ​വ​തി […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​ഗ്രാമിന് കുറഞ്ഞത് 60 രൂപ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 4340 രൂപയായി. പവന് 34720 രൂപയാണ് വില. തുടർച്ചയായ 3 ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയുടെ തകർച്ചയാണ് ഇതുവരെ നേരിട്ടത്. അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില ( 17/09/2021 ) സ്വർണ്ണവില ഗ്രാമിന് : 4340 പവന് : 34720        

കുട്ടികൾക്ക് ഭീഷണിയായി കേരളത്തിൽ വീണ്ടും ‘മിസ്‌ക്’ ; കൊച്ചിയിൽ പത്ത് വയസുകാരന് രോഗം

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനം മിസ്‌ക് ഭീഷണിയിൽ. കൊച്ചിയിൽ പത്ത് വയസുകാരന് രോഗം ബാധിച്ച് ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ വിദ്യാർത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികൾക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 85 ശതമാനം കുട്ടികൾക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലായി നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികൾക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3-4 […]