കാഞ്ഞിരപ്പള്ളി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കം; വാഗമൺ, മർമല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കം. ചിറ്റാർ കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി ടൗണിൽ വെള്ളം കയറി. അരയാൾ പൊക്കത്തിൽ വെള്ളം പൊങ്ങിയതോടെ കടകളിലും വെള്ളം കയറി. കനത്ത മഴയിൽ മഴവെള്ള സംഭരണി ഒലിച്ചുപോയി. മുണ്ടക്കയത്തെ പാർക്കിങ് ഗ്രൗണ്ടിൽ വെള്ളം കയറി കാറുകൾ വെള്ളത്തിനടിയിലായി. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ മുറ്റം വരെ വെള്ളം കയറി. ചരിത്രത്തിൽ ആദ്യമായാണ് കാഞ്ഞിരപ്പള്ളിയിൽ ഇത്രയും വെളളം ഉയരുന്നത്. കനത്ത മഴയെ തുടർന്ന് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി 26ാം […]

ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത; എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു; ചാലക്കുടിയില്‍ ലഘു മേഘസ്ഫോടനം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഒറ്റപ്പെട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. തെക്കൻ കേരളത്തിലും മധൃകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. പത്തനംത്തിട്ട, ഇടുക്കി, കോട്ടയം,ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി-മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രകള്‍ നിരോധിച്ചു. തൃശൂര്‍ ചാലക്കുടിയില്‍ ലഘു മേഘവിസ്ഫോടനം. റോഡുകളില്‍ വെള്ളക്കെട്ട്. മറ്റു നാശനഷ്ടങ്ങളില്ല. രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നാഗഹാരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളംകെട്ട് രൂപപ്പെട്ടു. തെന്മല പാറപ്പര്‍ അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. […]

കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീതി; ഏത് ദുരന്തവും നേരിടാൻ സജ്ജമെന്ന് മന്ത്രി കെ രാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഏത് ദുരന്തവും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ അപകട സ്ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളേയും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്ക ഭീതിയുടെ നിഴലിലാണ് ചില ജില്ലകൾ. നിർണായകമായ ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കെ രാജൻ […]

കോട്ടയം ജില്ലയിൽ റെഡ് അലേർട്ട്; തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം

തിരുവനന്തപുരം∙ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി- മുണ്ടക്കയം […]

സംസ്ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; പത്തനംതിട്ടയില്‍ പ്രളയഭീതി; ഡാമുകള്‍ തുറക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാതലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. മഴ പരക്കെ കനക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. തിരുവനന്തപുരത്ത് ചെമ്പകമംഗലത്ത് ചുവരിടിഞ്ഞു വീണു. രണ്ടു കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ല പ്രളയഭീതിയില്‍ പത്തനംതിട്ട ജില്ലയില്‍ 2018ല്‍ പെയ്തതിനു സമാനമായി കനത്ത മഴ തുടരുകയാണ്. 12 […]

കനത്ത മഴ; കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖിക കോട്ടയം; കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. നിര്‍ത്താതെ പെയ്യുന്ന കനത്ത മ‍ഴയില്‍ കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍. പാതാമ്പുഴ തോട് കര കവിഞ്ഞൊഴുകി. മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് വേഗത്തില്‍ ഉയരുകയാണ്. മണിമലയാറ്റില്‍ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളില്‍ എത്തി. മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുകയാണ്. എം സി റോഡില്‍ വെള്ളം കയറി. എരുമേലി മുണ്ടക്കയം ഭാഗത്തേക്ക്‌ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. രാത്രി മുതല്‍ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. ന​ഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലും മഴ തുടരുന്നു. രാത്രി മുഴുവന്‍ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കന്‍ […]

സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്; 67 മരണങ്ങൾ; 781 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 9872 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2390.86 ആണ് ബ്ലൂ അലര്‍ട് ലവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു. അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ […]

പുതിയ കമ്പനികൾ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റും; പുതിയ കമ്പനികൾ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റും; നരേന്ദ്രമോദി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ കമ്പനികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുകയാണ്. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്പനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു. പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ എടുക്കുകയാണ് നമ്മള്‍. ഭാവിയുടെ സാങ്കേതിക വിദ്യയില്‍ ആയിരിക്കണം […]