തനിക്ക് തുടരെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി.ടോംസനെ ചേർത്തുനിറുത്തി സുരേഷ് ഗോപി ചെവിയിൽ പറഞ്ഞ രഹസ്യം? സല്യൂട്ട് വിവാദം കത്തിനിൽക്കുന്നതിനിടയിലും ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നിയ വാക്കുകൾ എന്ത്?
സ്വന്തം ലേഖകൻ
പാലാ: സല്യൂട്ട് വിവാദം കത്തി നിൽക്കെ പാലായിൽ ബിഷപ്പിനെ കാണാനെത്തിയ സുരേഷ് ഗോപി എം.പി യെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച് ചെവിയിൽ ഒരു കാര്യം പറഞ്ഞു.
ചോദിച്ചപ്പോൾ അത് സസ്‌പെൻസായിരിക്കട്ടെയെന്ന് സുരേഷ് ഗോപി. ഇന്നലെ ബിഷപ്പ് ഹൗസിൽ വച്ചും തുടർന്ന് മുത്തോലി പഞ്ചായത്തിൽ പൊതുപരിപാടി സ്ഥലത്തുവച്ചും സുരേഷ് ഗോപിയെ ടോംസൺ സല്യൂട്ട് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാമത്തെ സല്യൂട്ട് തൊഴുകൈകളോടെ സ്വീകരിച്ച സുരേഷ് ഗോപി ടോംസണടുത്തേക്കു വന്ന് ചേർത്തുനിറുത്തി ചെവിയിൽ എന്തോ പറഞ്ഞു. ചിരിച്ചു കൊണ്ട് ടോംസൺ തലയാട്ടി.
ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അത് എന്നുമെൻറെ മനസിൽ തന്നെ ഇരിക്കട്ടെ ‘ എന്നും ടോംസൺ പറഞ്ഞു.
Third Eye News Live
0