16 വർഷങ്ങൾക്ക് മുൻപ് അമ്മയെ വിവാഹം ചെയ്തു മുങ്ങി കടന്നുകളഞ്ഞയാളെ സോഷ്യൽ മീഡിയ വഴി കുടുക്കി മകൾ; തൃശൂർ സ്വദേശിനിയെ ഇയാൾ വിവാഹം കഴിച്ചത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വെച്ച്

16 വർഷങ്ങൾക്ക് മുൻപ് അമ്മയെ വിവാഹം ചെയ്തു മുങ്ങി കടന്നുകളഞ്ഞയാളെ സോഷ്യൽ മീഡിയ വഴി കുടുക്കി മകൾ; തൃശൂർ സ്വദേശിനിയെ ഇയാൾ വിവാഹം കഴിച്ചത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വെച്ച്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: 16 വർഷങ്ങൾക്ക് മുൻപ് അമ്മയെ വിവാഹം ചെയ്തു മുങ്ങി കടന്നുകളഞ്ഞയാളെ സോഷ്യൽ മീഡിയ വഴി കുടുക്കി മകൾ. സംഭവത്തിൽ കായംകുളം പട്ടോളി മാർകെറ്റ് സുമാലയത്തിൽ തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി നോർത് പൊലീസ് സംഘം ഉത്തരാഖണ്ഡിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശൂർ സ്വദേശിനിയായ യുവതിയെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ചാണ് ഇയാൾ വിവാഹം ചെയ്തത്. പിന്നീട് മുങ്ങി. 16 വർഷം മുൻപു വിവാഹത്തട്ടിപ്പു നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കുറച്ചു കാലം യുവതിക്കൊപ്പം താമസിച്ച ശേഷം മുങ്ങിയ തമ്പിയെ കുറിച്ച്‌ പിന്നീടു യാതൊരു വിവരവും ഇല്ലായിരുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥനാണെന്ന വിവരം മാത്രമായിരുന്നു തട്ടിപ്പിനിരയായ യുവതിക്ക് അറിയാമായിരുന്നത്.

ഇയാളിൽ നിന്നും ഗർഭിണിയായി യുവതി ഒരു പെൺകുഞ്ഞിനു ജൻമം നൽകി. കുഞ്ഞിന്റെ അച്ഛനുവേണ്ടി വർഷങ്ങളോളം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ 15കാരിയായ മകൾ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റാണ് ഫലം കണ്ടത്. തമ്പിയെ തിരയുന്നു എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്.

തമ്പിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിലുണ്ടായിരുന്ന ഇയാളുടെ ഒരു ഫോടോയും മകൾ പോസ്റ്റിനൊപ്പം ചേർത്തു. ഇതു കണ്ടു തമ്പിക്കൊപ്പം ജോലി ചെയ്തിരുന്ന ആളുകൾ ഇയാൾ ഇൻഡ്യ-ചൈന അതിർത്തിയിൽ മാനസ സരോവർ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വിവരം അമ്മയെയും മകളെയും അറിയിച്ചു. ഇക്കാര്യം തമ്പിയെയും അറിയിച്ചു.

തുടർന്ന് കഴിഞ്ഞ ജൂണിൽ തമ്പി നാട്ടിലെത്തുകയും യുവതിക്കും മകൾക്കുമൊപ്പം താമസിക്കുകയും അന്നു രാത്രി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു വർഷത്തോളം പിന്നീട് വിവരമൊന്നുമില്ലാതായതോടെയാണ് യുവതി പൊലീസിന് പരാതി നൽകിയത്.

പ്രതി തങ്ങിയ മേഖല ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ നിന്നു കണ്ടെത്തിയതോടെ അവിടെയെത്തി ഇയാളെ പിടികൂടാൻ സിറ്റി ഡി സി പി ഐശ്വര്യ ഡോങ്രെ നോർത് പൊലീസിന് നിർദേശം നൽകുകയായിരുന്നു. തുടർന്ന് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.