പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; വൃ​ദ്ധ​ദ​മ്പ​തി​ക​ളുടെ കൊലക്ക് പിന്നിൽ അയൽവാസിയായ യുവാവ് ‘അ​ർ​ജുൻ തന്നെ’; പ്രതി അറസ്റ്റിൽ

പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; വൃ​ദ്ധ​ദ​മ്പ​തി​ക​ളുടെ കൊലക്ക് പിന്നിൽ അയൽവാസിയായ യുവാവ് ‘അ​ർ​ജുൻ തന്നെ’; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

വ​യ​നാ​ട്: നാടിനെ നടുക്കിയ ​പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവൻ്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയായ നെല്ലിയമ്പം കുറുമ കോളനിയിലെ അ​ർ​ജു​നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​പ്പോ​ൾ ഇ​റ​ങ്ങി​യോ​ടി എലി വിഷം കഴിച്ച് അർജുൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ഴി​ഞ്ഞ ജൂ​ണ്‍ 10-നാ​ണ് പ​ന​മ​ര​ത്ത് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ഴെ നെ​ല്ലി​യ​മ്പ​ത്ത് പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ, ഭാ​ര്യ പ​ത്മാ​വ​തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

കൊ​ല​പാ​ത​കം ന​ട​ന്ന 100 ദി​വ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.
എ​ണ്‍​പ​തി​നാ​യി​ര​ത്തോ​ളം ഫോ​ണ്‍ കോ​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും തു​മ്പ് ല​ഭി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട് ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ പ​രി​സ​ത്ത് നി​ന്നും ല​ഭി​ച്ച വി​ര​ല​ട​യാ​ള​മാ​ണ് യു​വാ​വി​ലേ​ക്ക് അ​ന്വേ​ഷ​ണം തി​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.
ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ക്കുകയായിരുന്നു.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യാ​ണ് ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി കൈ​യി​ൽ ക​രു​തി​യി​രു​ന്ന വി​ഷം ക​ഴിച്ചത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​നെ വ്യാ​ഴാ​ഴ്ച പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വിവരങ്ങൾ പുറത്തു വന്നത്.

പ്ര​തി​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നാ​ണ് നീ​ക്കം. കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ്രേ​ര​ണ എ​ന്താ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.