ഹോണടിച്ചു പേടിപ്പിക്കുകയാണോടാ….വീട്ടിൽ കയറി ഇടിക്കും..പു……ല്ലേ !!!! പറഞ്ഞ വാക്കുപാലിച്ച് 70 വയസുള്ള വയോധികനെ വീട്ടിൽ കയറി മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ പനച്ചിക്കാട് : റോഡിലെ വളവിൽ അപകടമുണ്ടാകാതിരിക്കുവാൻ ഹോണടിച്ചെന്ന കാരണത്താൽ ബൈക്ക് ഓടിച്ചു വന്ന വയോധികനെ പിന്നീട് വീട്ടിൽ കയറി മർദ്ദിച്ചു. കുഴിമറ്റം മന്നം സ്കൂളിനു സമീപം രജിതാ നിവാസിൽ രാധാകൃഷ്ണൻ (70) – നാണ് മർദ്ദനമേറ്റത്. 23 ന് രാത്രി എട്ടര മണിയോടുകൂടിയാണ് സംഭവം. ക്രൂര മർദ്ദനത്തിനിരയായ രാധാകൃഷ്ണൻ ജനറൽ ആശുപത്രിയിൽ ചികിൽസ തേടുകയും ചിങ്ങവനം പോലീസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് കുഴിമറ്റം പാറപ്പുറം കാരടിക്കുഴിയിൽ ലിബിൻ കെ ഐസക്കിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. പശുക്കളെ […]

മാസ്കില്ലാത്തതിൻ്റെ പേരിൽ രോഗിയുടെ ഭർത്താവിനെ പോലീസ് മർദ്ദിച്ചു; ബലമായി വാഹനത്തിൽ കയറ്റിഡോർ അടക്കുന്നതിനിടെ ഡോറിനിടയിൽ കാൽ കുടുങ്ങി കാലൊടിഞ്ഞതായും പരാതി; കോട്ടയം പൊലീസ് കൺട്രോൾ റൂം ​ഗ്രേഡ് എസ്.ഐയ്ക്ക് സസ്പെൻഷൻ

  സ്വന്തം ലേഖകൻ ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സാർത്ഥം ഗൈനക്കോളജി വിഭാഗത്തിലെത്തിയ ഭർത്താവിനെ മാസ്ക്, വയ്ക്കാത്തതിൻ്റെ പേരിൽ ഹൈവേ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇയാളെ ബലമായി വാഹനത്തിൽ കയറ്റിഡോർ അടച്ചപ്പോൾ ഇതിനിടയിൽപ്പെട്ട് കാലൊടിഞ്ഞതായും പരാതി. കോട്ടയം പള്ളം കരുണാലയ0 വീട്ടിൽ അജി (45)ക്കാണ് മർദ്ദനമേറ്റത്.ഇന്നലെ രാവിലെ 10.30 ന് മെഡിക്കൽ കോളജ് ഗൈനക്കോളജിയിലാണ് സംഭവം. അജിയുടെ ഭാര്യ കുമാരനല്ലൂർ സ്വദേശിനിയായ 42 കാരി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഗർഭപാത്രസംബന്ധമായി ചികിത്സയിലാണ്. ഇന്നലെ രാവിലെ അജി, […]

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരള സർക്കാർ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചത് ജനപ്രതിനിധികൾ ഉൾപ്പെടുന്ന 36 കേസുകൾ; പിൻവലിച്ചത് 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലുള്ള കേസുകൾ

സ്വന്തം ലേഖകൻ ഡൽഹി: കേരള സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള 36 കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചു. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്ന് […]

താ​ലി​ബാ​ൻ ധാ​ര​ണ വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്നത്; ഇ​ന്നും 20 ഇ​ന്ത്യ​ക്കാ​രെ തടഞ്ഞു വെച്ചതായി കേ​ന്ദ്രം

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: താ​ലി​ബാ​ൻ ധാ​ര​ണ വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, പറഞ്ഞ വാക്ക് താലിബാൻ പാ​ലി​ച്ചി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ​ർ​വ​ക​ക്ഷി യോ​ഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോ​ഗം പാ​ർ​ല​മെ​ൻറ് മ​ന്ദി​ര​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്നും 20 ഇ​ന്ത്യ​ക്കാ​രെ താ​ലി​ബാ​ൻ ത​ട​ഞ്ഞു​വ​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ ഇ​വ​രെ അ​നു​വ​ദി​ച്ചി​ല്ല. പ​ത്ത് കി​ലോ​മീ​റ്റ​റി​ന​ക​ത്ത് താ​ലി​ബാ​ൻറെ 15 ചെ​ക്ക്പോ​സ്റ്റു​ക​ളാ​ണ് ഉ​ള്ള​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ദോ​ഹ​യി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ്ക്കു അ​നു​സൃ​ത​മാ​യി ഒ​രു സ​ർ​ക്കാ​രാ​ണ് അ​ഫ്ഗാ​നി​ൽ വേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ അ​ഫ്ഗാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വി​ടെ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ൽ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളു​മാ​ണ് […]

വർഗ്ഗീയതയ്‌ക്കെതിരെ സംസാരിച്ച ഫാദർ ജെയിംസ് പനവേലിന് നേരെ സൈബർ ആക്രമണവും ഭീഷണിയും

സ്വന്തം ലേഖകൻ ചേർത്തല: വർഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ ഫാദർ ജെയിംസ് പനവേലിന് നേരെ ഭീഷണി. സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികൾ വരുന്നതെന്ന് അദ്ദേഹം പറയുന്നു. തിരുനാളിനിടെ ‘ഈശോ’ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ ഫാദർ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. സത്യദീപം അസോസിയേറ്റ് എഡിറ്ററാണ് ഫാദർ ജെയിംസ് പനവേലിൽ. കഴിഞ്ഞ കുറച്ചുകാലങ്ങളായാണ് ഇത്രമേൽ വർഗ്ഗീയത സോഷ്യൽ മീഡിയകളിൽ കണ്ടുതുടങ്ങിയതെന്ന് ഫാദർ ജെയിംസ് പറയുന്നു. ഇത് എല്ലാ മതങ്ങളിലും കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറലായ പ്രസംഗത്തിന് പിന്നാലെ കനത്ത സൈബർ ആക്രമണമാണ് നേരിട്ടതെന്ന് ഫാദർ […]

സ്വർണവിലയിൽ കുറവ്; കോട്ടയത്തെ ഇന്നത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കുറവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120രൂപയും കുറഞ്ഞു. അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4420 പവന് : 35360

സു​പ്രീം​കോ​ട​തി ജ​ഡ്ജി​ നിയമനം; കൊ​ളീ​ജി​യ​ത്തി​ൻറെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ജ​ഡ്ജി​ നിയമനത്തിനായുള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ൻറെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​റും മൂ​ന്നു വ​നി​താ ജ​ഡ്ജി​മാ​രും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേരുടെ പേരുകളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ചെയ്തത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യും പ​ട്ടി​ക​യി​ലു​ണ്ട്. നി​ല​വി​ൽ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്‌​ന. ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​നു​ള്ള വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. 2027ൽ ആയിരിക്കും […]

കുറഞ്ഞ ചെലവിൽ സുരക്ഷിത ഇന്ധനം; ‘പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പദ്ധതി’ കോട്ടയം ജില്ലയിലും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിലും സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം ആൻഡ്‌ നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് തീരുമാനിച്ചു. രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ജില്ലയിലും സിറ്റി ഗ്യാസ് എത്തുക. കോട്ടയത്തെ കൂടാതെ പത്തനംതിട്ട, ഇടുക്കി ജില്ലകളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. നേരത്തേ 11 ജില്ലകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ കേരളം മുഴുവൻ സിറ്റി ഗ്യാസ് ഇനി ലഭിക്കും. പൈപ്പിലൂടെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധനം ലഭിക്കുന്നു എന്നതാണ് സിറ്റി ഗ്യാസ് (പി.എൻ.ജി. അഥവാ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) പദ്ധതിയുടെ മേന്മ. […]

കുടുംബവഴക്ക്; അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻ അരുവിക്കര: തിരുവനന്തപുരം അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ വിമലയുടെ ഭർത്താവ് ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമലയും ഭർത്താവ് ജനാർദ്ദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് ജനാർദ്ദനൻ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. തൽക്ഷണം തന്നെ വിമല മരിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജനാർദ്ദനനെ അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൂടുതൽ ടെസ്റ്റിംഗ്; ക്ലസ്റ്റർ മേഖലയിൽ നേരിട്ടെത്തിയും ക്യാമ്പുകൾ മുഖേനയും സാമ്പിൾ കളക്ഷൻ; താമസമില്ലാതെ പരിശോധന ഫലം; സംസ്ഥാനത്ത് ഊർജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊർജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊർജിത പരിശോധന നടത്തുന്നത്. വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് കൂടുതൽ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, കച്ചവടക്കാർ, വിവിധ ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തും. പരിശോധനയ്ക്കായി അവരവർ തന്നെ […]