200 കോടിയുടെ കുടിശ്ശിക; പല ആശുപത്രികള്‍ക്കും മൂന്ന് മാസമായി പണം ലഭിച്ചിട്ടില്ല; സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ ചികിത്സ നിര്‍ത്തുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: സര്‍ക്കാര്‍ 200 കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ കേരള ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യ മുഖേനയുള്ള ചികിത്സ നിര്‍ത്തുന്നു. 412 സ്വകാര്യ ആശുപത്രികളിലാണ് കാരുണ്യ പദ്ധതി നിലവില്‍ ഉള്ളത്. കാരുണ്യ മുഖേനയുള്ള ചികിത്സ നിര്‍ത്തുന്നുവെന്ന് കാണിച്ച്‌ ആശുപത്രികള്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസമായി പല ആശുപത്രികള്‍ക്കും പണം ലഭിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന […]

ഭാര്യയെയും മക്കളേയും പ്രാണനെ പോലെ സ്നേഹിച്ച, യാത്രകളേയും കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന, ഹരികൃഷ്ണൻ ഇ‌ങ്ങനെയൊരു കടുംകൈ ചെയ്തത് എന്തിന്? കുഞ്ചി എന്ന് വിളിച്ചെത്താൻ അച്ഛൻ ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ അഗ്രജ മോൾ; ഹരികൃഷ്ണന്റെ ഓർമയിൽ നിന്ന് കരകയറാൻ കഴിയാതെ സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ വാഹന കമ്പനിയിൽ ജനറൽ മാനേജരായിരുന്ന ഹരികൃഷ്ണൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് എന്തിന്? ഇന്നലെ പ്രിയ സുഹൃത്തിന്റെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി നിന്നിരുന്ന ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നു പോയ ചോദ്യം ഇതാണ്. ബാങ്കിൽ അസിസ്റ്റൻറ് മാനേജർ ആയ ഭാര്യയ്ക്കും രണ്ട് പൊന്നു മക്കൾക്കും ഒപ്പം ജീവിതം ആഘോഷമാക്കിയ ഹരിയുടെ ജീവിതം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് ഹരി വിനോദയാത്രകൾ നടത്തിയിരുന്നു. ഇനി പോകാൻ കേരളത്തിൽ സ്ഥലം ഒന്നും ബാക്കി ഇല്ലെന്നുതന്നെ പറയാം. അന്യസംസ്ഥാനങ്ങളിലും വിനോദയാത്ര പോയ കുടുംബം […]

വൈദ്യുതി ബോര്‍ഡില്‍ കടുത്ത സാമ്പത്തിക ബാദ്ധ്യത; വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനം; വര്‍ദ്ധനവ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിൻ്റെ സാമ്പത്തിക ബാദ്ധ്യത നീക്കാന്‍ വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റു വഴികളില്ലെന്ന് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി. റെഗുലേറ്ററി കമ്മീഷനോട് വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച താരിഫ് പെറ്റീഷന്‍ ഡിസംബര്‍31 ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഹിയറിംഗിന് ശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കുക. കുറഞ്ഞത് 10 ശതമാനം വരെ […]

മദ്യപിച്ച്‌ അസഭ്യം പറഞ്ഞു; പൊലീസെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക കോഴിക്കോട്: മദ്യപിച്ച്‌ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. കോഴിക്കോട് കോട്ടപ്പറമ്ബ് ആശുപത്രിക്ക് മുന്നില്‍വച്ച്‌ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫ്രാന്‍സിസ് റോഡ് സ്വദേശിയായ അജ്മല്‍ നാസിയുടെ ഓട്ടോയില്‍ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി. പൊലീസെന്ന് പറഞ്ഞാണ് തല്ലിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവറെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നു; ജലനിരപ്പ് 141 അടി; മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നതിനു മുൻപു ഇടുക്കി തുറക്കുന്നത് കരുതലിൻ്റെ ഭാഗമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

സ്വന്തം ലേഖിക തൊടുപുഴ: ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി അണക്കെട്ടും തുറന്നു. ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നതിനു മുൻപു ഇടുക്കി തുറക്കുന്നത് കരുതലിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് […]

അനുപമയുടെ കുഞ്ഞ് തിരികെവരുന്നു; അഞ്ച് ദിവസത്തിനുള്ളിൽ എത്തിക്കണമെന്ന് സിഡബ്ല്യുസി; കുട്ടിയെ എത്തിക്കുക പൊലീസ് സംരക്ഷണയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നേക്കും. അഞ്ച് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിറക്കി. കുട്ടിയെ കേരളത്തിലെത്തിച്ച് ഡി എൻ എ പരിശോധന നടത്തും. പൊലീസ് സംരക്ഷണയിലാകും ആന്ധ്രാപ്രദേശിൽ നിന്നും കുഞ്ഞിനെ എത്തിക്കുക. ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് ഇപ്പോൾ കുട്ടിയുള്ളത്. സി ഡബ്ല്യൂ സി ഉത്തരവിൽ വ്യക്തത വരാനുണ്ടെന്ന് അനുപമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ‘വകുപ്പുതല അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരും’- അനുപമ പറഞ്ഞു. അതേസമയം കേസിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം […]

ഭക്ഷണം സൂക്ഷിച്ച റാക്കിൽ ഓടിക്കളിച്ച് എലി! വീഡിയോ പകർത്തി വിദ്യാർത്ഥികൾ; ഹോട്ടലിന് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലി. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ഥലത്തെത്തി ബേക്കറി പൂട്ടിച്ചു. ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഹോട്ബൺസാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളാണ് ചില്ല് കൂട്ടിലുള്ള എലിയെ കണ്ടത്. വിദ്യാർഥികൾ വീഡിയോ എടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ഡോ. വിഷ്‌ണു, എസ് ഷാജി, ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന സംഘം സ്‌ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ സ്‌ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലിയുടെ […]

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ശിലാഫലകത്തില്‍ പേരും ചേർത്തില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത ആരോഗ്യ സബ് സെൻ്ററിൻ്റെ ശിലാഫലകം മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് അടിച്ചു തകര്‍ത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെൻ്ററിൻ്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചു തകര്‍ത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച്‌ ശിലാഫലകം തകര്‍ത്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിലും ശിലാഫലകത്തില്‍ പേരില്ലാത്തതിലും ക്ഷുഭിതനായാണ് വെള്ളനാട് ശശി ശിലാഫലകം തകര്‍ത്തത്. ശശിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ പ്രസിഡൻ്റ് കെ എസ് രാജലക്ഷ്മി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് […]

സർക്കാർ സഹായം ഒന്നും ലഭ്യമായില്ല; തുണച്ചത് സന്നദ്ധ സംഘടനകൾ; പോകാനിടമില്ലാതെ 89 കുടുംബങ്ങൾ; എങ്ങുമെത്താതെ സർക്കാരിന്റെ പുനരധിവാസം; കൊക്കയാർ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും ജീവിതം കരകയറ്റാനാകാതെ ഒരു കൂട്ടം ആളുകൾ

സ്വന്തം ലേഖകൻ പീരുമേട്: മലവെള്ളപ്പാച്ചിലിൽ കിടപ്പാടമടക്കം ഒലിച്ചുപോയ 89 കുടുംബങ്ങളിലെ 257 പേര് ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴും പോകാനിടമില്ലാതെ കൊക്കയാറുകാർ ഇപ്പോഴും അന്തിയുറങ്ങുന്നത് പള്ളിക്കൂട മുറ്റത്ത്. ആയുസിന്റെ നല്ലൊരു ഭാ​ഗവും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിയ്ക്കാനായി കഷ്ടപ്പെട്ടവർക്ക് ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം വെള്ളം കൊണ്ടു പോകുന്നത് നിസ്സാഹായരായി നോക്കി നിൽക്കുവാനെ കഴിഞ്ഞിരുന്നുള്ളു. അന്ന് അവർക്ക് ഉണ്ടായിരുന്ന അവസ്ഥയാണ് ഇന്ന് അധികാരികൾക്ക്. ദുരന്തത്തിനിരയായവരുടെ കൃത്യമായ കണക്ക് വൈകുന്നതിനാൽ പുനരധിവാസം എങ്ങുമെത്തിയില്ല. എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. വീട് ഇരുന്നിടത്ത് കുടിൽ കെട്ടാൻ പോലും […]

മേല്‍വിലാസക്കാരൻ്റെ അനുവാദമില്ലാതെ കത്ത് പൊട്ടിച്ച്‌ വായിച്ചു: കത്തിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ

സ്വന്തം ലേഖിക കണ്ണൂര്‍: 13 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ശശിധരന് നീതി കിട്ടി. മേല്‍വിലാസക്കാൻ്റെ അനുവാദമില്ലാതെ അനധികൃതമായി കത്ത് പൊട്ടിച്ച്‌ വായിച്ച പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി. ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. രവി സുഷ, മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. താവക്കരയിലെ ടിവി ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയാണ് പരാതിക്കാരന്‍. ചിറക്കല്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായിരുന്ന എം വേണുഗോപാല്‍, പോസ്റ്റല്‍ സൂപ്രണ്ട് കെ ജി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് […]