അനുപമയുടെ കുഞ്ഞ് തിരികെവരുന്നു; അഞ്ച് ദിവസത്തിനുള്ളിൽ എത്തിക്കണമെന്ന് സിഡബ്ല്യുസി; കുട്ടിയെ എത്തിക്കുക പൊലീസ് സംരക്ഷണയിൽ

അനുപമയുടെ കുഞ്ഞ് തിരികെവരുന്നു; അഞ്ച് ദിവസത്തിനുള്ളിൽ എത്തിക്കണമെന്ന് സിഡബ്ല്യുസി; കുട്ടിയെ എത്തിക്കുക പൊലീസ് സംരക്ഷണയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നേക്കും. അഞ്ച് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിറക്കി. കുട്ടിയെ കേരളത്തിലെത്തിച്ച് ഡി എൻ എ പരിശോധന നടത്തും. പൊലീസ് സംരക്ഷണയിലാകും ആന്ധ്രാപ്രദേശിൽ നിന്നും കുഞ്ഞിനെ എത്തിക്കുക.

ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് ഇപ്പോൾ കുട്ടിയുള്ളത്. സി ഡബ്ല്യൂ സി ഉത്തരവിൽ വ്യക്തത വരാനുണ്ടെന്ന് അനുപമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ‘വകുപ്പുതല അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരും’- അനുപമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേസിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. അനുപമയുടെ അമ്മയും സഹോദരിയും ഉൾപ്പടെ അഞ്ച് പേർക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.