ഭക്ഷണം സൂക്ഷിച്ച റാക്കിൽ ഓടിക്കളിച്ച് എലി!  വീഡിയോ പകർത്തി വിദ്യാർത്ഥികൾ; ഹോട്ടലിന് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭക്ഷണം സൂക്ഷിച്ച റാക്കിൽ ഓടിക്കളിച്ച് എലി! വീഡിയോ പകർത്തി വിദ്യാർത്ഥികൾ; ഹോട്ടലിന് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലി. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ഥലത്തെത്തി ബേക്കറി പൂട്ടിച്ചു. ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഹോട്ബൺസാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളാണ് ചില്ല് കൂട്ടിലുള്ള എലിയെ കണ്ടത്.

വിദ്യാർഥികൾ വീഡിയോ എടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ഡോ. വിഷ്‌ണു, എസ് ഷാജി, ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന സംഘം സ്‌ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ സ്‌ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലിയുടെ വിസർജ്യത്തിന്റെ സാന്നിധ്യവും ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്‌ഥാപനം തുറന്ന് പ്രവർത്തിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. ഇതേതുടർന്ന്, ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സ്ഥാപനം പ്രവർത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയിൽ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി ലൈസൻസും സസ്‌പെൻഡ് ചെയ്തു. ഹോട്ടലിന് നോട്ടീസും നൽകി. യഥാസമയത്ത് വീഡിയോ കൈമാറിയ വിദ്യാർഥികളെ ഉദ്യോഗസ്‌ഥർ അഭിനന്ദിച്ചു.