സിൽവർ ലൈനിൽ ആശങ്കയെന്ന് റഫീഖ് അഹമ്മദ്; വിമർശനം കൊണ്ട് തടയാനാവില്ലെന്നും, വോട്ട് ചെയ്തത് ഇടതിനെന്നും കവി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമർശനം കൊണ്ട് തന്റെ പ്രതികരണം തടയാനാകില്ലെന്ന് കവി റഫീഖ് അഹമ്മദ്. കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ചെഴുതിയ കവിതയെ തുടർന്ന് സൈബർ ആക്രമണം രൂക്ഷമായതോടെയാണ് കവിയുടെ പ്രതികരണം. താൻ ഇടുപക്ഷക്കാരനാണെന്നും ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.കവിത ജനത്തിന്റെ ആശങ്കയാണ് പങ്കുവെച്ചത്.സൈബർ ആക്രമണം നടക്കട്ടെയെന്ന് പറഞ്ഞ കവി കവിത ഉന്നയിച്ച വിഷയത്തിൽ ഗൗരവമായ ചർച്ച നടക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഇടതുപക്ഷത്തെ തന്റെ സുഹൃത്തുക്കളിൽ പലർക്കും സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ട്.പാർട്ടി അച്ചടക്കം കൊണ്ടാണ് അവരൊന്നും പ്രതികരിക്കാത്തതെന്നും കവി പറഞ്ഞു. കെ റെയിലിനെ […]

യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര ക്ഷേത്ര കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഇന്ന് ക്ഷേത്ര കുളത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഏറെക്കാലമായി സന്ദീപ് യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ്.

ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറും സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍; വിവരങ്ങള്‍ തേടി അന്വേഷണസംഘം

സ്വന്തം ലേഖകൻ കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കമുള്ളവർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫിയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയിൽനിന്ന് മൊഴിയെടുത്തത്. ദിലീപിന്റെ സിനിമ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും […]

പൾസർ സുനി എല്ലാം തുറന്ന് പറയും; മകൻ ദിലീപിന്റെ വലയിൽ പെട്ടുപോയത്; അമ്മ ശോഭന

സ്വന്തം ലേഖകൻ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കാര്യങ്ങളെല്ലാം പൾസർ സുനി തുറന്ന് പറയുമെന്ന് അമ്മ.സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം. ഇന്ന് താൻ കോടതിയിൽ രഹസ്യ മൊഴി നൽകുമെന്നും ശോഭന പറഞ്ഞു. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്ന് സുനിൽ കുമാർ പറഞ്ഞു. ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്.ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. അതേസമയം, നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന […]

ഇന്നത്തെ വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം…

ഇന്നത്തെ വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം… 1st Prize – ₹75,00,000/- WD 754961 Consolation Prize – ₹8,000/- WA 754961 WB 754961 WC 754961 WE 754961 WF 754961 WG 754961 WH 754961 WJ 754961 WK 754961 WL 754961 WM 754961 2nd Prize – ₹5,00,000/- WF 955840 3rd Prize – ₹1,00,000/- WA 465566 WB 910593 WC 110109 WD 383904 WE 138261 WF 343899 […]

നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി; വിചാരണ നീട്ടാനാവില്ലെന്നും കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.ഫെബ്രുവരി 16-ന് മുമ്പ് വിചാരണ പൂർത്തിയായില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കിൽ അതു പരിഗണിച്ചുകൊണ്ട് ഉത്തരവ് ഇറക്കുന്ന കാര്യം ആലോചിക്കാമെന്നും ജസ്റ്റിസ് എഎൻ ഖാൽവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയും തള്ളി. സംസ്ഥാന സർക്കാരിന്റെ ആവശ്യം തീർപ്പാക്കിയ കോടതി ഇക്കാര്യത്തിൽ വിചാരണ കോടതി […]

സെക്രട്ടറിയേറ്റിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലധികം ആളുകൾക്ക്; ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ച് പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സർവീസ് സംഘടനകൾ കത്ത് നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ 1000ത്തിൽ അധികം ജീവനക്കാർ കോവിഡ് ബാധിതരാണെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. അതേസമയം, മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ പ്രതിസന്ധിയില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ടെന്നും വ്യക്‌തമാക്കി. ഒരു മെഡിക്കൽ […]

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മുതിര്‍ന്ന പൗരൻമാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കാൻ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരൻമാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സംസ്‌ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് […]

ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍!!

സ്വന്തം ലേഖകൻ ബലാത്സംഗ കേസില്‍ പ്രതിയായ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. യുവതി തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്നും യുവതിക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നുമാണ് ശ്രീകാന്ത് ജാമ്യാപേക്ഷയില്‍ പറഞ്ഞത്.പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു. സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും വെട്ടിയാര്‍ അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ശ്രീകാന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് […]

ഓൺലൈൻ ക്ലാസ്സിനിടെ നഗ്നതാപ്രദർശനം; മുഖം മറച്ച് വിദ്യാർത്ഥിയുടെ ഐ ഡി വഴി കയറിക്കൂടി; സംഭവിക്കുന്നത് എന്തെന്നറിയാതെ ടീച്ചറും കുട്ടികളും; പ്രദർശനം നടത്തിയ യുവാവിനായി തിരച്ചിൽ ആരംഭിച്ച് സൈബർ പോലീസ്

സ്വന്തംലേഖകൻ കാസർഗോഡ്:വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാപ്രദർശനം നടത്തിയതായി പരാതി. കാസർഗോഡ് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസിനിടയിൽ ആണ് നഗ്നതാപ്രദർശനം അരങ്ങേറിയത്. വിദ്യാർത്ഥിയുടെ എന്ന് സംശയിക്കുന്ന ലിങ്കിൽ നിന്ന് കയറിയ ആളാണ് ഇത്തരത്തിൽ നഗ്നതാ പ്രദർശനം നടത്തിയത്. ഫൈസൽ എന്ന് പേരുള്ള കുട്ടിയുടെ ഐഡിയിൽ നിന്നാണ് ഇത്തരത്തിലൊരു നഗ്നതാപ്രദർശനം അരങ്ങേറിയത്. തുടക്കത്തിൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എന്നാണ് അധ്യാപിക കരുതിയിരുന്നത് എങ്കിലും നഗ്നതാപ്രദർശനം നടത്തിയതോടെ അധ്യാപിക മറ്റു കുട്ടികളോട് ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം നടത്തിയ പരിശോധനയിൽ സ്കൂളിൽ അങ്ങനെ ഒരു […]