കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും എ.ഡി.എമ്മിനും പിന്നാലെ പുതിയ വനിതാ ജില്ലാ മെഡിക്കല്‍ ഓഫീസറും; കോട്ടയത്ത് സര്‍ക്കാര്‍ വകുപ്പ് മേധാവികളുടെ കസേരയില്‍ വനിതാസാരഥികളുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖിക കോട്ടയം: സര്‍ക്കാര്‍ വകുപ്പ് മേധാവികളുടെ കസേരയില്‍ കോട്ടയത്ത് വനിതാ പ്രാതിനിധ്യം കൂടി. കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും എ.ഡി.എമ്മിനും പിറകേ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസർ സ്ഥാനത്തേക്കും ഒരു വനിതയാണ് എത്തിയിരിക്കുന്നത്. സമീപ കാലത്ത് ആദ്യമായാണ് ജില്ലയില്‍ ഡി.എം.ഒ ചുമതലയില്‍ വനിത എത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പുറമേ ആറ് നഗരസഭകളില്‍ അഞ്ചിലും വനിതകള്‍ ചെയര്‍പേഴ്സണ്‍ ആണെന്നതും കോട്ടയത്തിന്റെ സവിശേഷതയാണ്. കളക്ടര്‍ പി.കെ.ജയശ്രീ നയിക്കുന്ന ജില്ലാ ഭരണകൂടത്തില്‍ ജില്ലാ പൊലീസ് മേധാവി ശില്‍പ്പയാണ്. ആരോഗ്യ വകുപ്പിന്റെ ചുമതലയില്‍ പുതുതായി ചാര്‍ജെടുത്തത് ഡി.എം.ഒ […]

ന്യൂനമര്‍ദ്ദം കരതൊട്ടു; കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തമിഴ്നാട്ടിലും കനത്ത മഴ

സ്വന്തം ലേഖിക തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ കരതൊട്ടു. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവയൊഴികെ ബാക്കി പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെല്ലൂര്‍ ഭാഗത്തേയ്ക്കാണ് ഇപ്പോള്‍ സഞ്ചാരം. തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്നാട്, ആന്ധ്ര തീരത്ത് തൊടുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. ഇതേതുടര്‍ന്ന് ഈ രണ്ട് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതയാണ് നിലനിന്നിരുന്നത്. തമിഴ്നാട്ടില്‍ പതിനാറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരി തീരത്ത് ഇപ്പോള്‍ […]

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ തല കറങ്ങി വീണു. തുടര്‍ന്ന് അദ്ദേഹത്തെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു പരിയാരം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇതേതുടര്‍ന്ന് കണ്ണൂരില്‍ മന്ത്രിയുടെ വ്യാഴാഴ്ച നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കി. മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ കാസര്‍കോട് ഗവ. മെഡിക്കൽ കോളജ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മെഡികല്‍ കോളജില്‍ ഒ പി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ന്യൂറോളജിസ്റ്റിന്റെ സേവനം മെഡികല്‍ കോളജില്‍ ലഭ്യമാക്കുമെന്നും മന്ത്രി […]

സ്മൈല്‍ പ്ലീസ്…! മരത്തില്‍ ചുറ്റിപ്പിണഞ്ഞ് ഫണം വിടര്‍ത്തി ക്യാമറക്ക് പോസ് ചെയ്യുന്ന മൂന്ന് മൂര്‍ഖന്മാര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

സ്വന്തം ലേഖകൻ കൊച്ചി: മരത്തില്‍ ചുറ്റിപ്പിണഞ്ഞ്, ഫണം വിടര്‍ത്തി നില്‍ക്കുന്ന പാമ്പുകളുടെ ചിത്രം ഒരേ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നതാണ്. അത്തരത്തിൽ വലിപ്പമുള്ള മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍ ഭംഗിയായി പോസ് ചെയ്യുന്ന ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐ.എഫ്​.എസ്​ ഓഫീസര്‍ സുശാന്ത നന്ദയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഒരേ സമയം മൂന്ന്​ നാഗങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍’ എന്ന ക്യാപ്ഷനും സുശാന്ത നന്ദ നല്‍കിയിട്ടുണ്ട്. മഹാരാഷ്​ട്രയിലെ ഹരിസാല്‍ കാട്ടില്‍വെച്ച്‌​ പകര്‍ത്തിയ പാമ്പുകളുടേതാണ് ചിത്രം.

കഴുത്തൊപ്പം ഉയരമുള്ള വേലി കൗശലപൂര്‍വം മറികടന്ന് കൊമ്പന്‍; കൊമ്പന്‍റെ വേലിചാട്ടം സമൂഹമാധ്യമങ്ങളിൾ വൻ ഹിറ്റ്; കമൻ്റുകളുടെ പ്രവാഹം

സ്വന്തം ലേഖകൻ കോയമ്പത്തൂര്‍: റെയ്ല്‍ പാളം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ ഇരുമ്ബുവേലി ചാടിക്കടക്കുന്ന കാട്ടാനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഹീറോ. തമിഴ്നാട് വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവച്ച കൊമ്പൻ്റെ വേലിചാട്ടം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. തൻ്റെ കഴുത്തൊപ്പം ഉയരമുള്ള വേലിയാണ് കൗശലപൂര്‍വം കൊമ്പന്‍ മറികടന്നത്. സുപ്രിയയുടെ ട്വീറ്റ് വൈറലായതിനൊപ്പം രസകരമായ കമൻ്റുകളും ഏറെയുണ്ട്. കൊമ്പനെ കുട്ടികളോടാണ് ചിലര്‍ ഉപമിച്ചത്. മസിനഗുഡിയില്‍ 10-15 അടി താഴ്ചയുള്ള കുഴികളിലേക്ക് എളുപ്പത്തില്‍ ഇറങ്ങുന്ന ആനകളെ താന്‍ കണ്ടിട്ടുണ്ടെന്നു മറ്റൊരാള്‍ കുറിച്ചു. […]

ടാങ്കർ ലോറിക്കടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: സ്കൂട്ടർ യാത്രികന് ടാങ്കർ ലോറിക്കടിയിലേക്ക് വീണ് ദാരുണാന്ത്യം. അരയിക്കടവിലെ സജീവൻ- റാണി ദമ്പതികളുടെ മകൻ സജിത് (21) ആണ് പടന്നക്കാട് മേൽപാലത്തിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ടൈൽസ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ഇരുചക്ര വാഹനം മഴയിൽ തെന്നിവീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ചയാൾ റോഡിന് താഴേയ്ക്ക് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. മുത്തപ്പനാർ കാവ് സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടറെന്ന് പൊലീസ് പറഞ്ഞു. സജിതിന് രണ്ട് സഹോദരങ്ങളുണ്ട്.

ഭൂചലനമെന്ന്‌ അറിഞ്ഞില്ല; കരുതിയത്‌ ഇടിമുഴക്കം; കോട്ടയം ജില്ലയില്‍ മൂന്നു താലൂക്കുകളില്‍ ഭൂചലനം അനുഭവപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെ ശക്‌തമായ ഇടിമുഴക്കത്തിനു സമാനമായ മുഴക്കമാണു മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോട്ടയം താലൂക്കുകളിലെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്‌. ജില്ലയില്‍ രേഖപ്പെടുത്തിയ ഭൂചലനം പലര്‍ക്കും അനുഭവപ്പെട്ടതു ഇടിമുഴക്കത്തിനു സമാനമായ രീതിയില്‍. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ചില ഭാഗങ്ങളില്‍ ഷെല്‍ഫില്‍ ഇരുന്ന പാത്രങ്ങള്‍ ഇളകുകയും ജനല്‍പാളികളില്‍ നിന്ന്‌ ശബ്‌ദമുണ്ടാകുകയും ചെയ്‌തതോടെയാണു ഭൂചലനമെന്ന്‌ സംശയിച്ചത്‌. പിന്നാലെ,സ്‌ഥിരീകരണവുമുണ്ടായി. പാലാ, അരുണാപുരം, പന്ത്രണ്ടാംമൈല്‍, മീനച്ചില്‍ പൂവരണി, പുലിയന്നൂര്‍, തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം, കരൂര്‍, മരങ്ങാട്ടുപിള്ളി പാലയ്‌ക്കാട്ടുമല പ്രദേശങ്ങളിലും ഭൂമിക്കടിയില്‍ നിന്നുള്ള നേരിയ മുഴക്കം അനുഭവപ്പെട്ടതായി […]

കാർഷിക മേഖലകളിലെ വന്യ ജീവികളുടെ അക്രമണം ശ്വാശ്വത പരിഹാരം കാണണം: ജോസ് കെ. മാണി

സ്വന്തം ലേഖകൻ കോട്ടയം: കൃഷിഭൂമിയിലേക്ക് കടന്നുകയറിയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വന്‍തോതില്‍ വര്‍ധിക്കുന്നു. മലയോരജില്ലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്നു. കര്‍ഷകരുടെ വിളവെടുക്കാറായ കൃഷി ഉത്പന്നങ്ങള്‍ വന്യമൃഗങ്ങള്‍ തകര്‍ക്കുന്നതോടെ വര്‍ഷങ്ങളായുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രതീക്ഷതന്നെ നഷ്ടമാകുന്നു. കൃഷി മാത്രം ഉപജീവനമാര്‍ഗമായുള്ള ജനങ്ങളുടെ കാര്‍ഷിക വിഭവങ്ങള്‍ വന്യജീവികള്‍ നശിപ്പിക്കുമ്പോള്‍ പല കര്‍ഷകരും ആത്മഹത്യയുടെ തന്നെ വക്കിലാണ്. ഈ സാഹചര്യത്തില്‍ വന്യ ജീവികളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണമെന്നു കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. […]

വസ്ത്രത്തിന് മുകളില്‍ക്കൂടി ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക അതിക്രമം തന്നെ; ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീംകോടതി. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തില്‍ തൊട്ടത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബേ ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ചിന്‍റെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിതിന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ശരീരങ്ങള്‍ തമ്മില്‍ നേരിട്ട് സ്പര്‍ശനമുണ്ടായാല്‍ മാത്രമേ പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയുള്ളു എന്നായിരുന്നു ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ വിധി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പിലെ കുറ്റം മാത്രമേ […]

ഉരുള്‍പൊട്ടല്‍, പ്രളയം; കോ​ട്ട​യത്ത്​ 80 കോടിയുടെ കൃഷി നഷ്​ടം; ഗ​ര്‍​ത്ത​മാ​യും മ​ണ്ണ്​ കൂ​ന​യാ​യും കൃ​ഷി​ഭൂ​മി; ഒലിച്ചുപോയത് അഞ്ഞൂറ് ഏക്കര്‍; പെരുവഴിലായത് പതിനാറായിരത്തിലധികം കർഷകർ

സ്വന്തം ലേഖകൻ കോട്ടയം: ഉ​രു​ള്‍​പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും കോ​ട്ട​യത്ത്​ ക​ന​ത്ത​നാ​ശ നഷ്ടങ്ങളാണ് വി​ത​ച്ച​ത്. ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ക​ഴി​ഞ്ഞ​ ദി​വ​സം​ വ​രെ​യു​ള്ള കൃ​ഷി​വ​കു​പ്പി​െന്‍റ പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച്‌​ 14,289.93 ഏ​ക്ക​ര്‍ സ്​​ഥ​ല​ത്തെ കൃ​ഷി​ ന​ശി​ച്ചു. ഇ​തി​നു ​പി​ന്നാ​ലെ​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും വ​ലി​യ​തോ​തി​ല്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യി. 16,078 ക​ര്‍​ഷ​ക​ര്‍​ക്കാ​ണ്​ ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലു​മാ​യി അ​ഞ്ഞൂ​റ് എ​ക്ക​റോ​ളം കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​യ​താ​യും വ​കു​പ്പി​െന്‍റ ക​ണ​ക്കെ​ടു​പ്പി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ട്ടി​ക്ക​ല്‍, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട് അ​ട​ക്ക​മു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കൃ​ഷി ഭൂ​മി ഒ​ലി​ച്ചു​പോ​യ​ത്. ഇ​വി​ടെ 456.60 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ്​ ഇ​ല്ലാ​താ​യ​ത്. ഗ​ര്‍​ത്ത​മാ​യും മ​ണ്ണ്​ കൂ​ന​യാ​യും […]