വൈദ്യുതി ബോര്‍ഡില്‍ കടുത്ത സാമ്പത്തിക ബാദ്ധ്യത; വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനം; വര്‍ദ്ധനവ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിൻ്റെ സാമ്പത്തിക ബാദ്ധ്യത നീക്കാന്‍ വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റു വഴികളില്ലെന്ന് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി.
റെഗുലേറ്ററി കമ്മീഷനോട് വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ദ്ധന സംബന്ധിച്ച താരിഫ് പെറ്റീഷന്‍ ഡിസംബര്‍31 ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഹിയറിംഗിന് ശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കുക.
കുറഞ്ഞത് 10 ശതമാനം വരെ വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നാണ് സൂചന. 2019 ജൂലായിലായിരുന്നു അവസാനം നിരക്ക് വര്‍ദ്ധിപ്പിച്ചത്.
Third Eye News Live
0