ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇരുപത്തൊന്നു വയസുകാരൻ പിടിയിൽ; ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി

സ്വന്തം ലേഖകൻ ഇലവുംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ ഇരുപത്തൊന്നു വയസുകാരനെ പൊലീസ് പിടികൂടി. ഏനാദിമംഗലം വില്ലേജിൽ ചെളിക്കുഴി – കന്നിട വേടമല ഗിരിജാ വിലാസത്തിൽ അശോക് കുമാറിനെ (21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണ്മാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസിനെ കണ്ട് ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടു ദിവസം മുൻപ് പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പത്തനാപുരത്തു വച്ച് പൊലീസ് പരിശോധന […]

ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; ബസ് കാത്തുനിൽക്കവെ പിന്നാലെയെത്തി ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു

സ്വന്തം ലേഖകൻ സേലം : ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഭാര്യക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. നാമക്കൽ സ്വദേശിയായ 47 വയസ്സുള്ള രേവതിയാണ് മരിച്ചത്. ബസ് കാത്തുനിൽക്കെ പിന്നാലെയെത്തി ഭർത്താവ് യേശുദാസ് രേവതിക്ക് മേൽ ആസിഡ് ഒഴിക്കുകയായിരുന്നു. സേലം പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്. യേശുദാസൻ ഭീഷണിപ്പെടുത്തുന്നു കാണിച്ച് രേവതി സേലം വനിതാ പൊലീസിൽ നൽകിയ പരാതിയിൽ ഇരുവരെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. ഒരുമണിക്കൂറിലധികം നേരം അനുരഞ്ജന […]

സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുത്; വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഈ ആഴ്ചതന്നെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. അപ്പോൾ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നു […]

പരസ്യപ്രസ്ഥാവന പാരയായി; ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിൽ രാഹുൽ ഗാന്ധിക്ക് വിയോജിപ്പെന്ന് സൂചന; മാറ്റി നിർത്തരുതെന്ന് മുതിർന്ന നേതാക്കൾ; എഐ‌സിസി പുനസംഘടന ചെന്നിത്തലക്ക് നിർണായകം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായ ചെന്നിത്തലയ്‌ക്ക് അർഹമായ ദേശീയ ചുമതല നൽകുമെന്ന സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു  പരസ്യപ്രസ്ഥാവന നടത്തിയ ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിലുള‌ള വിയോജിപ്പ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കെ.സി വേണുഗോപാൽ നിർദ്ദേശിച്ചയാളെ മാറ്റി ആലപ്പുഴയിൽ ചെന്നിത്തലയ്‌ക്ക് ഇഷ്‌ടമുള‌ളയാളെ നിയമിച്ചിട്ടും ചെന്നിത്തല പ്രതിഷേധം നടത്തിയത് രാഹുൽ ഗാന്ധിയ്‌ക്ക് നീരസമുണ്ടാക്കിയെന്നും ഒരു പ്രതിഷേധത്തിനുമില്ലെന്ന് തന്നോട് പറഞ്ഞശേഷവും ചെന്നിത്തല […]

പാരാലിമ്പിക്‌സ്: ഷൂട്ടിങിൽ സിങ്‌രാജ് അധാനക്ക് വെങ്കലം; ഇന്ത്യയുടെ എട്ടാം മെഡൽ

സ്വന്തം ലേഖകൻ ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെ‍ഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്‌രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എട്ടാം മെഡൽ ആണിത്. 216.8 പോയന്റുകളുമായാണ് സിങ്‌രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. ചൈനയുടെ ചാവോ യാങ് (237.9) സ്വർണം നേടിയപ്പോൾ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡൽ സ്വന്തമാക്കി. അതേസമയം […]

ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേസ്: രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം; ​കണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കരുതെന്ന് കോടതി

സ്വന്തം ലേഖകൻ കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. മൂ​ന്ന് മാ​സ​ത്തേ​ക്ക് അർജുന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാൻ സാധിക്കില്ല. കൂടാതെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന് പു​റ​മേ ര​ണ്ടു ല​ക്ഷം രൂ​പ​യും ത​തു​ല്യ​മാ​യ ഒ​രു ആ​ൾ​ജാ​മ്യ​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ലും ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും മു​ൻ​നി​ർ​ത്തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജൂ​ൺ 28-നാ​ണ് അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ര​ണ്ടു ത​വ​ണ ഇ​യാ​ൾ കീ​ഴ്ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ […]

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകിയില്ല: 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ ജപ്തി; നടപടിയ്ക്ക് ഉത്തരവിട്ടത് ഡെപ്യൂട്ടി ലേബർ കമ്മിഷണർ

സ്വന്തം ലേഖകൻ കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ്. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 30 ദിവസത്തിനകം നൽകണമെന്നും, നൽകിയില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. 2019 ഏപ്രിൽ, മെയ് മാസം വിരമിച്ച 10 ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണാധികാരിയായ ഡെപ്യൂട്ടിലേബർ കമ്മീഷൺ (കോട്ടയം) മുമ്പാകെ പരാതിയുമായി എത്തിയത്. […]

യു.എസ്, യു.കെ വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇ വിസഓൺ അറൈവൽ സൗകര്യം നിർത്തിവെച്ചു; നടപടി താൽക്കാലികമെന്ന് അധികൃതർ

  സ്വന്തം ലേഖകൻ യു.എ.ഇ: യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വിസ വിലക്ക്. നടപടി താൽക്കാലികമാണ്. ഇത്തിഹാദ് എയർവേയ്സ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പതിനാലു ദിവസത്തിലധികം ഇന്ത്യയിൽ തങ്ങി തിരിച്ചു വരുന്ന യാത്രക്കാർക്കും വിലക്ക് ബാധകമാണ്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ എയർവെയിസിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. യുഎസ്. യുകെ, അല്ലെങ്കിൽ ഒരു യൂറോപ്യൻ യൂണിയൻ നൽകുന്ന വിസ അല്ലെങ്കിൽ […]

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീൻ; നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍; മെഡിക്കൽ, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല

സ്വന്തം ലേഖകൻ കർണാടക: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവില്‍ എത്തിയവരെ പോകാന്‍ അനുവദിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, യാത്രക്കാ‍‍‍ര്‍ എന്നിവര്‍ക്കാണ് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കൽ, പാരാമെഡിക്കല്‍.നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഇതില്ലെങ്കില്‍ ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാല്‍ […]

‘കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാനും ആസൂത്രിത ശ്രമം’; ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. ഇത്തരത്തിലുള്ളവർ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. നിലവിൽ രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചില സംസ്ഥാനത്ത്‌ 120 കേസിൽ ഒന്നും 100 കേസിൽ ഒന്നുമൊക്കെയാണ് […]