ഭാര്യയെയും മക്കളേയും പ്രാണനെ പോലെ സ്നേഹിച്ച, യാത്രകളേയും കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന, ഹരികൃഷ്ണൻ ഇ‌ങ്ങനെയൊരു കടുംകൈ ചെയ്തത് എന്തിന്? കുഞ്ചി എന്ന് വിളിച്ചെത്താൻ അച്ഛൻ ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ അഗ്രജ മോൾ; ഹരികൃഷ്ണന്റെ ഓർമയിൽ നിന്ന് കരകയറാൻ കഴിയാതെ സുഹൃത്തുക്കൾ

ഭാര്യയെയും മക്കളേയും പ്രാണനെ പോലെ സ്നേഹിച്ച, യാത്രകളേയും കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന, ഹരികൃഷ്ണൻ ഇ‌ങ്ങനെയൊരു കടുംകൈ ചെയ്തത് എന്തിന്? കുഞ്ചി എന്ന് വിളിച്ചെത്താൻ അച്ഛൻ ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ അഗ്രജ മോൾ; ഹരികൃഷ്ണന്റെ ഓർമയിൽ നിന്ന് കരകയറാൻ കഴിയാതെ സുഹൃത്തുക്കൾ


സ്വന്തം ലേഖകൻ

വാഹന കമ്പനിയിൽ ജനറൽ മാനേജരായിരുന്ന ഹരികൃഷ്ണൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് എന്തിന്? ഇന്നലെ പ്രിയ സുഹൃത്തിന്റെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി നിന്നിരുന്ന ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നു പോയ ചോദ്യം ഇതാണ്. ബാങ്കിൽ അസിസ്റ്റൻറ് മാനേജർ ആയ ഭാര്യയ്ക്കും രണ്ട് പൊന്നു മക്കൾക്കും ഒപ്പം ജീവിതം ആഘോഷമാക്കിയ ഹരിയുടെ ജീവിതം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് ഹരി വിനോദയാത്രകൾ നടത്തിയിരുന്നു. ഇനി പോകാൻ കേരളത്തിൽ സ്ഥലം ഒന്നും ബാക്കി ഇല്ലെന്നുതന്നെ പറയാം. അന്യസംസ്ഥാനങ്ങളിലും വിനോദയാത്ര പോയ കുടുംബം ഈ മാസം ആദ്യമാണ് തിരിച്ചു കോട്ടയത്തെ വീട്ടിലെത്തിയത്. അത്രമേൽ കുടുംബത്തെ സ്നേഹിച്ചിരുന്ന ഹരി വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.

എന്നാൽ ഹരി എന്തിനിത് ചെയ്തു എന്ന ചോദ്യത്തിന് കൂട്ടുകാർക്ക് പോലും ഉത്തരം നൽകാൻ ആകുന്നില്ല എന്നതാണ് സത്യം. പഠിച്ചത് നഴ്സിങ് ആയിരുന്നെങ്കിലും വാഹനങ്ങളോടും യാത്രകളോടുമുള്ള കമ്പം അയാളെ എത്തിച്ചത് പ്രമുഖ കമ്പനികളുടെ മാർക്കറ്റിംഗ് രംഗത്ത് ആണ്. എന്നാൽ കോവിഡ് കാലത്ത് തൻ്റെ പഠന മേഖലയിൽ സേവനത്തിനും ഹരികൃഷ്ണൻ സമയം കണ്ടെത്തി. കോവിഡ് സാഹചര്യത്തിൽ മാസങ്ങളോളം തെക്കുംതലയിലെ കേന്ദ്രത്തിൽ നഴ്സായി ജോലി നോക്കിയിരുന്നു. ലോക്ഡൗണിനുശേഷമാണ് കോടിമതിയിലെ ഇരുചക്രവാഹന ഷോറൂമിലെ ജനറൽ മാനേജറായി തിരികെയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനിക്കാട് മുക്കാലി റൂട്ടിലെ ഹരികൃഷ്ണൻ്റെ വീട് ആരെയും ആകർഷിക്കുന്നതാണ്. ഷോർട്ട് ഫിലിമുകളുടെയും, യൂട്യൂബ് വീഡിയോകളും ഷൂട്ടിംഗ് ഇവിടെ നടന്നിരുന്നു. ഇന്നലെ ജോലിക്ക് വീട്ടിൽ നിന്നും കാറിൽ ഇറങ്ങിയതാണ് ഹരി. രാവിലെ 11.10 ന് മുട്ടമ്പലത്താണ് സംഭവം നടന്നത്. ഈ ഭാഗത്ത് പാതയിരട്ടിപ്പിക്കൽ നടക്കുന്നുണ്ട്. ട്രെയിനുകൾ 20 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ ഓടുന്നത്. ട്രെയിൻ പോകുന്നതിനായി അടച്ച റെയിൽവേ ക്രോസിംഗിൽ കാർ നിർത്തി ഹരികൃഷ്ണൻ മാറി നിന്ന് ഫോൺ ചെയ്യുന്നത് പലരും കണ്ടിരുന്നു. ട്രെയിൻ പോകുന്ന സമയം വരെ ഫോൺ ചെയ്യുകയാണെന്നാണ് കണ്ടുനിന്നവർ കരുതിയത്.

പുനലൂർ ഗുരുവായൂർ എക്സ്പ്രസ്സ് അവസാന രണ്ട് കമ്പാർട്ട്മെൻറ് കൂടി പോകാൻ ഉള്ളപ്പോഴാണ് ഹരികൃഷ്ണൻ ബോഗികൾക്ക് ഇടയിലേക്ക് നടന്നുകയറിയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.ഹരികൃഷ്ണൻ്റേത് സ്വയം മ,രി,ച്ച,ത് ആണെന്ന് സ്ഥിരീകരിച്ചതായി കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി ജോസഫ് പറഞ്ഞു. ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കവെയാണ് അപകടം എന്ന് പോലീസ് പറയുന്നു. ഹരി കഥ എഴുതിയ ഷോർട്ട് ഫിലിം പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു. അതിലേക്കായി ഹരികൃഷ്ണൻ എഴുതിയ വരികൾ ‘നിഴലായി മാത്രമായി അരികത്ത് കൂട്ടുനിന്ന ചിരകാല സ്വപ്നമേ വിടവാങ്ങിയോ’ എന്നതായിരുന്നു.

ഇത് അറംപറ്റി പോയല്ലോ എന്നാണ് സുഹൃത്തുക്കൾ വേദനയോടെ ചോദിക്കുന്നത്. ഭാര്യയെയും മക്കളെയും പ്രാണനെ പോലെ സ്നേഹിച്ച, യാത്രകളെയും കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന, ഹരികൃഷ്ണൻ ഇത്തരമൊരു കടുംകൈ ചെയ്തത് ഇപ്പോഴും ആർക്കും വിശ്വസിക്കാനായിട്ടില്ല. ഭർത്താവിൻ്റെ വിയോഗം ഭാര്യ ലക്ഷ്മിയെയും, മക്കളായ അഗ്രജയെയും ആർദ്രവിനെയും പാടെ ത,ക,ർ,ത്തി,രി,ക്കുകയാണ്. കുഞ്ചി എന്ന് വിളിച്ചെത്താൻ അച്ഛൻ ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ അഗ്രജ മോൾക്ക് ഇനിയും ആയിട്ടില്ല .