മദ്യപിച്ച്‌ അസഭ്യം പറഞ്ഞു; പൊലീസെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

മദ്യപിച്ച്‌ അസഭ്യം പറഞ്ഞു; പൊലീസെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക

കോഴിക്കോട്: മദ്യപിച്ച്‌ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കോട്ടപ്പറമ്ബ് ആശുപത്രിക്ക് മുന്നില്‍വച്ച്‌ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഫ്രാന്‍സിസ് റോഡ് സ്വദേശിയായ അജ്മല്‍ നാസിയുടെ ഓട്ടോയില്‍ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.

പൊലീസെന്ന് പറഞ്ഞാണ് തല്ലിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവറെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.