നിപ: ഉറവിടം അവ്യക്തം; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്;17 പേർ നിരീക്ഷണത്തിൽ; മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റർ പരിധിയിൽ റോഡുകൾ അടച്ചു; സമീപത്തെ വാർഡുകളിലും ഭാഗികമായി നിയന്ത്രണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്. നിപയുടെ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിലാണിത്. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന പ്രദേശം പോലീസെത്തി അടച്ചു കഴിഞ്ഞു. ഈ വീടുൾപ്പെടുന്ന വാർഡിലേക്കുള്ള റോഡും അടച്ചു. 17 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതിൽ ഉൾപ്പെടും. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. വീടിന് […]

പൊട്ടിത്തെറികൾ ഒത്തുതീർപ്പിലേക്ക്; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ വന്ന്കണ്ട് വി.ഡി സതീശൻ; പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം വേദനയുണ്ടാക്കിയെന്ന് ഉമ്മൻചാണ്ടി; അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വി.ഡി സതീശൻ

സ്വന്തം ലേഖകൻ കോട്ടയം: പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതോടു കൂടി കോൺ​ഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികൾ ഒത്തുതീർപ്പിലെത്തിക്കുന്നതിന്റെ ഭാഗമെന്നോണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുമായി കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുതിർന്ന നേതാക്കൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ […]

പാരാലിമ്പിക്‌സ്: ബാഡ്മിന്റണിൽ കൃഷ്ണ നാഗറിലൂടെ ഇന്ത്യക്ക് സ്വർണം; ഇന്ത്യക്കിത് അഞ്ചാം സ്വർണം

സ്വന്തം ലേഖകൻ ടോക്യോ:പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. ബാഡ്മിന്റൺ എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നാഗർ സ്വർണം നേടി. ഹോങ് കോങ്ങിന്റെ ചു മാൻ കൈയെ കീഴടക്കിയാണ് താരം സ്വർണം കരസ്ഥമാക്കിയത്. സ്‌കോർ: 21-17, 16-21, 21-17. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം. കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമിൽ അനാവശ്യ പിഴവുകൾ വരുത്തിയതോടെ ഹോങ് കോങ് താരം ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിമിൽ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ താരം 21-17 എന്ന […]

സിന്ധുവിനെ കൊന്നത് ക്രൂരമായ മർദ്ദനത്തിന് ശേഷം ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്; സംസ്ഥാനത്തിനകത്തും പുറത്തും ബിനോയിക്കായി വ്യാപക തിരച്ചിൽ

സ്വന്തം ലേഖകൻ ഇടുക്കി: അടിമാലി കൊലപാതകത്തിൽ കൊല്ലപ്പെട്ട സിന്ധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നതായും, വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തിരച്ചിൽ തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. സിന്ധുവിന്റെ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങളാണ്. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് […]

മുട്ടിൽ മരംമുറിക്കേസ്; ആരോപണവിധോയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല; ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്താൽ ഇളവ് ലഭിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ ആരോപണവിധോയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മരം മുറിക്കേസിൽ ധർമ്മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാൽ നടപടി എടുക്കും. പക്ഷേ, അത് മറ്റേതെങ്കിലും തരത്തിൽ ചാർത്തിക്കൊടുത്ത് കുറ്റം ഉണ്ടാക്കാൻ പറ്റില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നു എന്നത് ശരിയാണ്. […]

സിന്ധുവിന് എങ്ങോട്ടും പോകാൻ അനുവാദമില്ല; വിലക്കിയിട്ടും, കാൻസർ ബാധിതനായ ഭർത്താവിനെ തിരക്കി സിന്ധു പോയത് ബിനോയിയിൽ വൈരാ​ഗ്യം വളർത്തി; തെളിവ് നശിപ്പിക്കാൻ കൊലപാതകത്തിനു ശേഷം തറ ചാണകം കൊണ്ട് മെഴുകി, മുകളിൽ അടുപ്പ് പണിത് ജാതിപത്രി ഉണങ്ങാൻ ഇട്ടു; മൃതദേഹത്തിന് സമീപം വറ്റൽ മുളകും; അടിമാലി കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ അടിമാലി: പണിക്കൻകുടിയിൽ സിന്ധുവിന്റെ കൊലപാതകത്തിനു പിന്നിൽ ബിനോയിയുടെ സംശയ രോ​ഗം. ബിനോയിയുടെ വീടിന്റെ  അയൽ പക്കത്ത് താമസിച്ചിരുന്ന സിന്ധുവിനെ മറ്റെങ്ങും പോകാൻ അനുവദിച്ചിരുന്നില്ല. ഈ സമയം ഇളയ മകൻ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. സിന്ധുവിന്റെ സഹോദരന്റെ കേസുമായി ബന്ധപ്പെട്ട് 6 വർഷം മുൻപ് കോടതിയിൽ എത്തിയപ്പോഴാണ് സിന്ധുവുമായി ബിനോയി അടുപ്പത്തിലായത്. ഈ സമയം മറ്റൊരു ക്രിമിനൽ കേസിൽ ബിനോയി കോടതിയിൽ എത്തിയതായിരുന്നു. ആ പരിചയം വളർന്ന് സൗഹൃദമായി. സിന്ധുവിന്റെ ഭർത്താവായ പെരിഞ്ചാംകുട്ടി താമഠത്തിൽ ബാബുവിന് അടുത്തിടെ കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ […]

കേരളത്തിൽ അടുത്ത മൂ​ന്ന് മ​ണി​ക്കൂ​റി​നുള്ളിൽ ഇടിയോടു കൂടി കനത്തമഴ ; 10 ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ അടുത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​വും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല എ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 […]

‘തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി അത് ആളിക്കത്തിക്കരുത്; നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തത്, പരസ്യ പ്രതികരണത്തിന് പരിധിയുണ്ട്; ഉമ്മൻചാണ്ടിയെ മറയാക്കി ചെന്നിത്തല പിന്നിൽ ഒളിക്കരുത്’; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

സ്വന്തം ലേഖകൻ കോട്ടയം: കോൺ​ഗ്രസ് ഭിന്നത തുടരുന്നതിനിടെ രമേശ് ചെന്നിത്തയ്‌ക്കെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഉമ്മൻചാണ്ടിയെ മറയാക്കി ചെന്നിത്തല പിന്നിൽ ഒളിക്കരുതെന്നും പറ‌ഞ്ഞതിൽ ചെന്നിത്തല പശ്ചാത്തപിക്കുമെന്ന് കരുതുന്നു. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി അത് ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തതെന്നും പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു. ചെന്നിത്തല പ്രസംഗിച്ചത് ഉമ്മൻചാണ്ടി അറിഞ്ഞാണ് എന്ന് കരുതുന്നില്ല. പാർട്ടിയിലെ പുതിയ നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാൻ അവസരം ഒരുക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേദിയിൽ […]

ആനി രാജയെ തള്ളി കാനം; ‘കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല, നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളുമില്ല; കോൺ​ഗ്രസിലെ തർക്കങ്ങൾ ചായക്കോപ്പിലെ കൊടുങ്കാറ്റു പോലെ അവസാനിക്കും’

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനി രാജ കേരള പോലീസിനെതിരേ നടത്തിയ വിമർശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്നും, സംസ്ഥാന സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു. കേരളത്തിലെ നേതാക്കൾക്കാർക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തിൽ കേരളത്തിലെ പാർട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാർട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു. അതേസമയം, സംസ്ഥാന നേതൃത്വത്തോട് ആലോചിക്കുക പോലും […]

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ജ്ഞാ​ത പനി പടരുന്നു; മരണം നൂറ് കടന്നതായി റിപ്പോർട്ട്; മരിക്കുന്നതിലേറെയും കുട്ടികൾ; വാർത്ത നിഷേധിച്ച് യു.പി സർക്കാർ

സ്വന്തം ലേഖകൻ ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ജ്ഞാ​ത രോ​ഗം പടരുന്നതായി റിപ്പോർട്ട്. പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ഗ്ര, മ​ഥു​ര, ഫി​റോ​സാ​ബാ​ദ്, മെ​യ്ൻ​പു​രി, കാ​സ്ഗ​ഞ്ച് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാണ് രോ​ഗം ബാധിച്ച് നൂറോളം പേ​ർ മ​രി​ച്ച​തായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മ​രി​ക്കു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും കു​ട്ടി​ക​ളാ​ണ്. പ​നി ബാ​ധി​ച്ച് ഒ​രു മാ​സ​ത്തി​നി​ടെ ഫി​റോ​സാ​ബാ​ദി​ൽ മാ​ത്രം അ​മ്പ​തി​ന് മു​ക​ളി​ൽ പേ​രാ​ണ് മ​രി​ച്ച​ത്. അ​ജ്ഞാ​ത പ​നി ഭീ​തി​യെ തു​ട​ർ​ന്ന് യു​പി​യി​ലെ പ​ല ഗ്രാ​മ​ങ്ങ​ളി​ലും ആ​ളു​ക​ൾ വീ​ട​ട​ച്ച് നാ​ടു​വി​ട്ടു​തു​ട​ങ്ങി​യാ​തും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം, അ​ജ്ഞാ​ത രോ​ഗം പ​ട​രു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി. ഫി​റോ​സാ​ബാ​ദി​ലെ മ​ര​ണ​ങ്ങ​ൾ […]