പാരാലിമ്പിക്‌സ്: ബാഡ്മിന്റണിൽ കൃഷ്ണ നാഗറിലൂടെ ഇന്ത്യക്ക് സ്വർണം; ഇന്ത്യക്കിത് അഞ്ചാം സ്വർണം

പാരാലിമ്പിക്‌സ്: ബാഡ്മിന്റണിൽ കൃഷ്ണ നാഗറിലൂടെ ഇന്ത്യക്ക് സ്വർണം; ഇന്ത്യക്കിത് അഞ്ചാം സ്വർണം

Spread the love

സ്വന്തം ലേഖകൻ

ടോക്യോ:പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. ബാഡ്മിന്റൺ എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നാഗർ സ്വർണം നേടി. ഹോങ് കോങ്ങിന്റെ ചു മാൻ കൈയെ കീഴടക്കിയാണ് താരം സ്വർണം കരസ്ഥമാക്കിയത്. സ്‌കോർ: 21-17, 16-21, 21-17.

മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം. കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമിൽ അനാവശ്യ പിഴവുകൾ വരുത്തിയതോടെ ഹോങ് കോങ് താരം ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിമിൽ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ താരം 21-17 എന്ന സ്‌കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്‌സ് മെഡലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും സ്വർണം നേടിയിരുന്നു. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ 24-ാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.