ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ജ്ഞാ​ത പനി പടരുന്നു; മരണം നൂറ് കടന്നതായി റിപ്പോർട്ട്; മരിക്കുന്നതിലേറെയും കുട്ടികൾ; വാർത്ത നിഷേധിച്ച് യു.പി സർക്കാർ

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ജ്ഞാ​ത പനി പടരുന്നു; മരണം നൂറ് കടന്നതായി റിപ്പോർട്ട്; മരിക്കുന്നതിലേറെയും കുട്ടികൾ; വാർത്ത നിഷേധിച്ച് യു.പി സർക്കാർ

സ്വന്തം ലേഖകൻ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ജ്ഞാ​ത രോ​ഗം പടരുന്നതായി റിപ്പോർട്ട്. പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ഗ്ര, മ​ഥു​ര, ഫി​റോ​സാ​ബാ​ദ്, മെ​യ്ൻ​പു​രി, കാ​സ്ഗ​ഞ്ച് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാണ് രോ​ഗം ബാധിച്ച് നൂറോളം പേ​ർ മ​രി​ച്ച​തായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മ​രി​ക്കു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും കു​ട്ടി​ക​ളാ​ണ്. പ​നി ബാ​ധി​ച്ച് ഒ​രു മാ​സ​ത്തി​നി​ടെ ഫി​റോ​സാ​ബാ​ദി​ൽ മാ​ത്രം അ​മ്പ​തി​ന് മു​ക​ളി​ൽ പേ​രാ​ണ് മ​രി​ച്ച​ത്. അ​ജ്ഞാ​ത പ​നി ഭീ​തി​യെ തു​ട​ർ​ന്ന് യു​പി​യി​ലെ പ​ല ഗ്രാ​മ​ങ്ങ​ളി​ലും ആ​ളു​ക​ൾ വീ​ട​ട​ച്ച് നാ​ടു​വി​ട്ടു​തു​ട​ങ്ങി​യാ​തും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​തേ​സ​മ​യം, അ​ജ്ഞാ​ത രോ​ഗം പ​ട​രു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി. ഫി​റോ​സാ​ബാ​ദി​ലെ മ​ര​ണ​ങ്ങ​ൾ ഡെ​ങ്കി​പ്പ​നി​യും സീ​സ​ണ​ൽ രോ​ഗ​ങ്ങ​ളും മൂ​ല​മെ​ന്നാ​ണ് അ​ഡീ​ഷ​ണ​ൽ ചീഫ് ​സെ​ക്ര​ട്ട​റി ന​വ​നീ​ത് സെ​ഗാ​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ഡെ​ങ്കി​പ്പ​നി​യും സീ​സ​ണ​ൽ രോ​ഗ​ങ്ങ​ളും മൂ​ലം ഫി​റോ​സാ​ബാ​ദി​ലെ മ​ര​ണ​സം​ഖ്യ അ​മ്പ​ത് ക​ട​ന്നി​ട്ടു​ണ്ട്. ആ​ദ്യ ഘ​ട്ട​ത്തി​ലെ മ​ര​ണ​ത്തി​ൻറെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ ഡെ​ങ്കി​പ്പ​നി ചി​കി​ത്സ​യോ​ട് രോ​ഗി​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. കൂടാതെ സം​സ്ഥാ​ന​ത്ത് കൊ​തു​കു നി​യ​ന്ത്ര​ണം സ​ജീ​വ​മാ​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.