മണ്ണ് കയറ്റിവന്ന ടോറസ് ലോറി അയ്മനത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: അയ്മനം കുടയംപടി റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി എത്തിയ ടോറസ് വാഹനം സമീപത്തെ ഇടത്തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് കയറ്റിവന്ന ടോറസ് വാഹനം കല്ലുമട പാലത്തിന് സമീപം മണ്ണ് ഇറക്കുന്നതിനിടയിൽ തോടിൻ്റെ മൺതിട്ടയിടിഞ്ഞ് മറിയുകയായിരുന്നു. ആദ്യമെത്തിയ ജെ.സി.ബി ഉപയോഗിച്ച് ഉയർത്തുവാൻ കഴിയാതെ വന്നതിനെത്തുടർന്ന് ഭാരവാഹനങ്ങൾ ഉയർത്തുന്ന ക്രെയിൻ കൊണ്ട് വന്ന് ശ്രമങ്ങളാരംഭിച്ചു.

പടക്കം കയ്യില്‍ വച്ച്‌ കത്തിച്ചു; യുവാവിൻ്റെ ഇടത് കൈപ്പത്തിയും വലത് കൈവിരലുകളും അറ്റുപോയി

സ്വന്തം ലേഖിക തലശ്ശേരി: പടക്കം കയ്യില്‍ വച്ച്‌ കത്തിക്കാന്‍ ശ്രമിച്ച യുവാവിൻ്റെ ഇടത് കൈപ്പത്തിയും വലത് കൈവിരലുകളും അറ്റുപോയി. കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി അഫ്നാസില്‍ ഉനൈസിനാണ് (23) ദീപാവലി ദിനത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ദീപാവലി ദിവസം വൈകിട്ട് നാലരയോടെ കതിരൂര്‍ ആറാം മൈല്‍ കുന്നിന് മുകളിലുള്ള സുഹൃത്തിൻ്റെ ലഘുഭക്ഷണശാലയില്‍ വച്ചാണ് പൊട്ടിത്തെറി നടന്നത്. ഉനൈസ് സുഹൃത്ത് സിനാനുമൊത്ത് തലശ്ശേരിയില്‍ വന്ന് വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടയില്‍ കതിരൂരിലെ പടക്കക്കടയില്‍ നിന്നും ഗുണ്ട് ഉള്‍പ്പെടെയുള്ള പടക്കങ്ങള്‍ വാങ്ങിയിരുന്നു. പടക്കങ്ങളുമായി ഇരുവരും ആറാം മൈലിലെ സുഹൃത്തിന്റെ കടയിലെത്തി. […]

സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ്; 50 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 332; രോഗമുക്തി നേടിയവര്‍ 6934

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കി; ബന്ധു അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: ആറ് വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍. പൂയപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മനോജാണ് പൊലീസ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. . വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ ബാലികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. നിരന്തരമായി ഒന്നര വര്‍ഷത്തോളമാണ് ഇയാളില്‍ നിന്നും ബാലികയ്ക്ക് പീഡനം നേരിടേണ്ടി വന്നതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത അനുഭവപ്പെടുകയും പിന്നീട് അമ്മ കുട്ടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തപ്പോഴാണ് […]

അധ്യാപകനെ ചുമതലയിൽ നിന്നു നീക്കി; ഗവേഷക വിദ്യാർത്ഥിനി നിരാഹാര സമരം അവസാനിപ്പിച്ചേക്കും

കോട്ടയം: എം.ജി. സർവകലാശാല നാനോടെക്നോളജി സെന്റർ ഡയറക്ടർ നന്ദകുമാറിനെ ചുമതലയിൽ നിന്നു മാറ്റി. നന്ദകുമാറിനെതിരെ ജാതീയ അധിക്ഷേപം ആരോപിച്ച് ഗവേഷണ വിദ്യാർത്ഥിനി ദീപ എട്ടുദിവസമായി ഉപവാസ സമരത്തിലായിരുന്നു. സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് വിസി. അധ്യാപകനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നറിഞ്ഞ ശേഷം തീരുമാനമെന്ന് വിദ്യാർത്ഥിനി.

ചങ്ങനാശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ ചങ്ങനാശേരി: തുരുത്തി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി വാഴൂർ റോഡ് റെയിൽവേ ജംഗ്ഷനിൽ റോഡ് മുറിക്കേണ്ടതിനാൽ നാളെ രാവിലെ 7 മുതൽ ചങ്ങനാശേരി ളായിക്കാട് മുതൽ പാലാത്ര ജംഗ്ഷൻ വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. വലിയ വാഹനങ്ങൾ ഗതാഗതത്തിന് എം സി റോഡ് ഉപയോഗിക്കണം. ചെറുവാഹനങ്ങൾക്ക് സർവ്വീസ് റോഡുകൾ ഉപയോഗിക്കാവുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കൂട്ടിക്കൽ പ്രളയദുരന്തത്തിൽ എല്ലാം തകർന്ന നാട്ടുകാർക്ക് വേണ്ടി ഗവർണറെ കണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ; കേന്ദ്ര സഹായത്തിനായി ഗവർണർക്ക് നിവേദനം നൽകി; കൂട്ടിക്കൽ പ്രളയദുരന്തം, കേന്ദ്രസഹായത്തിന് ഗവർണർ ഇടപെടുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

സ്വന്തം ലേഖകൻ കോട്ടയം : പ്രളയത്തിൽ സർവം നശിച്ച നാടിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് ഗവർണർക്ക് മുന്നിലെത്തി എം.എൽ.എ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗവർണർ കൂട്ടിക്കൽ സന്ദർശനം മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഗവർണറെ നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തി സന്ദർശിച്ച് നിവേദനം നൽകിയത്. ഒക്ടോബർ പതിനാറാം തീയതിയാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ പ്രദേശങ്ങളിൽ പ്രകൃതി ദുരന്തമുണ്ടായത്. പ്രകൃതി ദുരന്തത്തിൽ കേന്ദ്ര സഹായം അഭ്യർത്ഥിച്ചാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂഞ്ഞാർ എംഎൽഎ […]

ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം ഒന്നരക്കോടി രൂപ; ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടി; ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ജീവനക്കാർ വീണ്ടും ദുരിതത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ (വെള്ളി) മാത്രം കെഎസ്ആർടിസിക്കുണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപ. 3,307 സർവീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. 4,42,63,043 രൂപയാണ് നാലാം തീയതിയിലെ വരുമാനം. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഇന്ധനചെലവ് കഴിച്ചുള്ള തുകയാണ് ഒരു ദിവസത്തെ വരുമാന നഷ്ടമായ ഒന്നരക്കോടി. ഒരു ദിവസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്. പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ […]

തലയ്ക്കടിച്ച്‌ ബോധം കെടുത്തി; മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി; കരുനാഗപ്പള്ളിയില്‍ 86കാരിയുടെ മരണം കൊലപാതകം; മരുമകള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: കരുനാഗപ്പള്ളിയില്‍ 86കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷിയാണ് മരിച്ചത്. ഇവരുടെ മരുമകൾ രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. നളിനാക്ഷിയെ തലയ്ക്കടിച്ച്‌ ബോധം കെടുത്തിയ ശേഷം, മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ രാധാമണി വ്യക്തമാക്കി. കഴിഞ്ഞമാസം 29നാണ് നളിനാക്ഷി മരിച്ചത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം. എന്നാല്‍ നളിനാക്ഷിയും രാധാമണിയും തമ്മില്‍ വീട്ടില്‍ നിരന്തരം വഴകായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് […]

വൈഎംസിഎയുടെ അഖില ലോക പ്രാര്‍ഥനാവാരം ഏഴു മുതല്‍ 13 വരെ

സ്വന്തം ലേഖകൻ കോട്ടയം: വൈഎംസിഎയുടെ അഖില ലോക പ്രാര്‍ഥനാവാരം ഏഴു മുതല്‍ 13 വരെ നടക്കും. സബ് റീജിയണ്‍ ഉദ്ഘാടനം വാകത്താനം വൈഎംസിഎയില്‍ ഏഴിനു വൈകുന്നേരം അഞ്ചിനു തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിക്കും. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിക്കും. റവ.ഡോ. പി.സി. തോമസ് വചനസന്ദേശം നല്‍കും. റീജിയണിലെ എല്ലാ യൂണിറ്റുകളിലും പ്രാര്‍ഥനാവാരം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, മിഷന്‍ ഡവലപ്പ്‌മെന്റ് കണ്‍വീനര്‍ കുറിയാക്കോസ് തോമസ് എന്നിവര്‍ അറിയിച്ചു.