നീലിമംഗലം പാലം ജില്ലാ കളക്ടർ സന്ദർശിച്ചു; അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ നിർദേശം

കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണത്തിന് പൊലീസിനെയും മോട്ടോർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി ആവശ്യമെങ്കിൽ പഴയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടാനും നിർദ്ദേശിച്ചു. സ്ട്രിപ്പ് സീൽ എത്തിക്കുന്നതിന് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചൊവ്വാഴ്ച അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ കഴിയുമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് പറഞ്ഞു.

പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു; മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനം

ചണ്ഡീഗഢ്: പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന്‍റെ മൂല്യവര്‍ദ്ധിത നികുതി 10 രൂപ കുറച്ചു. ഡീസലിന് അഞ്ചുരൂപയും കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറിച്ചിരുന്നു. എന്‍ഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും തീരുമാനം പിന്തുടര്‍ന്നു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും […]

സിനിമാ ഷൂട്ടിങ് തടയാൻ എത്തിയതാ; ഒടുവിൽ തമ്മിൽ അടിച്ചു പിരിഞ്ഞ്‌ യൂത്ത്‌ കോൺഗ്രസുകാർ; സത്യത്തിൽ ഇവിടെന്താ നടന്നത്‌….ആർക്കും അറിയില്ല; സെക്യൂരിറ്റിയായി നിന്നതും യൂത്തൻമാർ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സിനിമാ ഷൂട്ടിങ്‌ തടയാനെത്തിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടി. പൃഥ്വിരാജ്‌ നായകനാകുന്ന “കടുവ’ എന്ന സിനിമയുടെ ഷൂട്ടിങ്‌ നടക്കുന്ന കുന്നുംഭാഗത്തെ സെറ്റിലേക്കാണ്‌ ഞായറാഴ്‌ച വൈകിട്ട്‌ നാലോടെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പ്രകടനമായെത്തിയത്‌. ഗതാഗതം തടസപ്പെടുത്തിയാണ്‌ ഷൂട്ടിങ്‌ എന്ന്‌ ആരോപിച്ചായിരുന്നു തടയാൻ വെള്ളയും വെള്ളയുമിട്ട്‌ യൂത്തൻമാർ എത്തിയത്‌. നടൻ ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രവർത്തകർ എത്തിയത്‌. പൊൻകുന്നം ഭാഗത്തു നിന്ന്‌ പ്രവർത്തകർ വരുന്ന കാര്യം കാഞ്ഞിരപ്പള്ളിയിലെ യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വം അറിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന്‌ സെക്യൂരിറ്റിയായി നിന്നിരുന്നത്‌ കാഞ്ഞിരപ്പള്ളിയിലെ യൂത്ത്‌ […]

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടും നടപടിയില്ല; ട്രാവൻകൂർ സിമന്റ്‌സിന് ഷോക്കോസ് നോട്ടീസ്

കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടും നടപടിയെടുക്കാതെ ട്രാവൻകൂർസിമന്റ്‌സ് മാനേജർമെന്റ്. ഉത്തരവിട്ട് അറുപത് ദിവസം കഴിഞ്ഞിട്ടും മാനേജ്‌മെന്റ് നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിൽ ഡെപ്യൂട്ടി ലേബർ കമ്മിഷണർ കമ്പനിയ്ക്ക് ഷോക്കോസ് നോട്ടീസ് അയച്ചു. ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവിന് കൃത്യമായി മറുപടി നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ നോട്ടീസിനോടും കമ്പനി പ്രതികരിച്ചില്ലെങ്കിൽ ജപ്തി നടപടികളിലേയ്ക്കു നീങ്ങിയേക്കും. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്സിലെ ജീവനക്കാർ നൽകിയ […]

സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കോവിഡ്; 21 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 327; രോഗമുക്തി നേടിയവര്‍ 7488

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318, മലപ്പുറം 314, ആലപ്പുഴ 303, പാലക്കാട് 278, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമം; നഗ്നചിത്രം പകര്‍ത്തി ആവശ്യപ്പെട്ടത് 10 ലക്ഷം; അന്വേഷത്തിൽ വഴിത്തിരിവായത് യുവാവിൻ്റെ കാറുവിറ്റ് പണം സ്വരൂപിക്കാൻ ശ്രമിച്ചത്; അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി

സ്വന്തം ലേഖിക മാരാരിക്കുളം: വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമിച്ച അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി. തൃശ്ശൂര്‍ സ്വദേശികളായ മുളക്കര പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ആയൂര്‍ അരങ്ങത്തുപറമ്ബില്‍ മുഹമ്മദ് ഷാഹിന്‍ (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി കല്ലാടിക്കുന്നത്ത് അഷറഫ് (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി സനൂഷ് (22), മുളങ്കുന്നത്തുകാവ് ചോറ്റുപാറ വലിയവിരിപ്പില്‍ സനു (27), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി പാളയംകോട്ടക്കാരന്‍ വീട്ടില്‍ സജീര്‍ (30) എന്നിവരെയാണു മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് […]

മരം മുറി ഉത്തരവ് കേരളം മരവിപ്പിച്ചു; ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ ഉത്തരവിട്ടത് സര്‍ക്കാർ അറിയാതെ; ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവ് കേരളം മരവിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിൻ്റെ നിലപാട് ചോദിക്കാതെയാണ് ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ ഉത്തരവിട്ടത്. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്ന ശേഷമാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടത്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിൻ്റെ നിലപാടല്ല ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് […]

തിരുനക്കര ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റായി ടി.സി ഗണേഷിനെ തിരഞ്ഞെടുത്തു; അജയ് ടി.നായർ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.സി ഗണേഷിനെയും ജനറൽ സെക്രട്ടറിയായി അജയ് ടി.നായരെയുമാണ് തിരഞ്ഞെടുത്തത്. ഇതോടൊപ്പം 13 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഹാജരായ അംഗങ്ങളിൽ നിന്നും നറക്കെടുപ്പിലൂടെയാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

തൊട്ടാൽ പൊള്ളും വിലയിൽ ഞെട്ടി ഹോട്ടൽ മേഖല; അതിജീവന സമരത്തിന് ഒരുങ്ങി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ; സമരം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നവംബർ പത്തിന് രാവിലെ 10 മണിക്ക്

സ്വന്തം ലേഖകൻ കോട്ടയം: തൊട്ടാൽ പൊള്ളുന്ന വിലയിൽ ഞെട്ടി ഹോട്ടൽ മേഖല. അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിനും, അവശ്യ സാധന വിലവർദ്ധനവും, നിലം പരിശാക്കുന്ന ഇന്ധന വില വർദ്ധനവിനും എതിരെയാണ് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സമരം നടത്തുന്നത്. അതിജീവന സമരത്തിന്റെ ഭാഗമായി നവംബർ പത്തിന് രാവിലെ പത്തു മുതൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലാണ് പ്രതിഷേധ ധർണ നടക്കുക. ശ്രീ തോമസ് ചാഴികാടൻ എം പി ധർണ ഉദ്ഘാടനം ചെയ്യും. കേറ്ററിംഗ് അസോസിയേഷൻ പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി […]

അപകട പാതയായി എം സി റോഡ്; രാവിലെ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചതിന് തൊട്ടുപിന്നാലെ എസ് എച്ച് മൗണ്ടിൽ നിയന്ത്രണം വിട്ട സ്കോർപിയോ കാർ മറ്റൊരു കാറിലിടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കെ എസ് ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ എം സി റോഡിൽ വീണ്ടും അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ഭാഗത്താണ് രണ്ടാമത്തെ അപകടമുണ്ടായത്. കുമാരനല്ലൂർ ഭാഗത്തുനിന്നും എത്തിയ സ്കോർപ്പിയ കാർ എതിർ ദിശയിൽ വന്ന ബ്രസ കാറിലിച്ച ശേഷമാണ് നിയന്ത്രണം വിട്ട് മതിലിലിടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ഇടിയുടെ ആഘാതത്തിൽ സ്കോർപിയോയുടെ മുൻ ഭാഗവും, ബ്രസ കാറിൻ്റെ ഒരുവശവും പൂർണമായി തകർന്നു. പരിക്കേറ്റ […]