‘എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണം; അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യം’; ശ​ശി ത​രൂ​ർ എം​പി

സ്വന്തം ലേഖകൻ മൂ​വാ​റ്റു​പു​ഴ: എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ണി​യ ഗാ​ന്ധി നി​ല​വി​ൽ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​യാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പു​തി​യ നേ​തൃ​ത്വം ഉ​ട​ൻ വേ​ണം. സോ​ണി​യ മി​ക​ച്ച നേ​താ​വാ​ണ്. എ​ന്നാ​ൽ സ്ഥി​രം അ​ധ്യ​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്നെ​ങ്കി​ൽ ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

സ്രവ പരിശോധന ഇല്ല, ആധാർ കാർഡും പണവും നൽകിയാൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മഞ്ചേരിയിൽ സ്വകാര്യ ലാബ് അടപ്പിച്ചു

സ്വന്തം ലേഖകൻ മഞ്ചേരി: പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഫ ലാബിനെ എതിരെയാണ് നടപടി. ആധാർ കാർഡും പണവും നൽകിയാൽ സ്രവ പരിശോധന പോലുമില്ലാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലാബ് നൽകുന്നു എന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ലാബിൽ പരിശോധന നടത്തിയത്. പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി. ഇതോടെയാണ് മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ […]

പ​ന​മ​രം ഇരട്ട കൊലപാതകം; പ്രതി അർജുനെ കുടുക്കിയത് മൊ​ഴി​യിലെ വൈ​രു​ധ്യം; വീട്ടിൽ കയറിയത് മോഷണത്തിന്; പൂജാമുറിയിൽ ഒളിച്ചത് കണ്ടുപിടിച്ചതോടെ പ്രതി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച് ഓ​ടി ര​ക്ഷ​പ്പെട്ടു

സ്വന്തം ലേഖകൻ ക​ൽ​പ്പ​റ്റ: പ​ന​മ​രം കൊലപാതകത്തിൽ അയൽവാസിയായ പ്രതി അർജുനെ കുടുക്കിയത് മൊ​ഴി​യിലെ വൈ​രു​ധ്യം. അ​ർ​ജു​നെ നേരത്തെ ചോദ്യം ചെയ്തെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീ​ണ്ടും ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തത്. ഇതിനിടെയാണ് അർജുൻ പുറത്തേക്ക് ഇറങ്ങിയോടി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കേ​സ​ന്വേ​ഷ​ണ​ത്തി​ൻറെ ഭാ​ഗ​മാ​യി മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ള​ട​ക്കം മൂ​വാ​യി​ര​ത്തോ​ളം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം മൊ​ബൈ​ൽ ഫോ​ൺ കോ​ളു​ക​ളും പ്ര​ദേ​ശ​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും 150 ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. സം​ഭ​വ ​ദി​വ​സം സ​ന്ധ്യ​ക്കു മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് […]

കള്ളപ്പണം വെളുപ്പിക്കൽ; കേരളപൊലീസിലെ 4 ഉദ്യോഗസ്ഥർക്കെതിരെ ഇ.ഡി അന്വേഷണം; ഇവരിൽ രണ്ട് പേർ ഇൻസ്പ്കെടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ; വിവരങ്ങൾ തിരക്കി പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇൻസ്പ്കെടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെയാണ് ഇഡി അന്വഷണം. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച് ഒ സുരേഷ്കുമാർ, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോർജ്ജ്, കൊടകര എസ്എച്ചഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപാടുകൾ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടർ പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി. സംസ്ഥാന പൊലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഉന്നത ഐപിഎസ് […]

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

സ്വന്തം ലേഖകൻ ബംഗളൂർ: ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗർ(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞുമാണ് മരിച്ചത്. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരിൽ മുതിർന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളിൽ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ […]

‘ജിഎസ്ടി ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; തെറ്റിധാരണ പരത്തരുത്; വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതി’ – ധനമന്ത്രി കെ. എൻ. ബാലഗോപാൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി ഉൾപ്പെടുത്തിയാൽ കുറയുമെന്നുള്ളത് തെറ്റിധരിപ്പിക്കുന്ന പ്രചരണമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതിയെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. മുമ്പില്ലാത്ത തരത്തിൽ വലിയ തോതിൽ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കേസ് വന്നതിനെ തുടർന്ന് ജിഎസ്ടി കൗൺസിൽ ഇക്കാര്യം പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശം നൽകിയിരുന്നു. […]

‘കോ​ൺ​ഗ്ര​സ് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​യ​ഞ്ഞത്; മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​തി​ൽ തെ​റ്റില്ല; ബി​ഷ​പ് ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ൽ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ൻ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യു​ണ്ട്’; വി.​ഡി.​സ​തീ​ശ​ൻ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​യ​ഞ്ഞ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സ​ർ​ക്കാ​രി​ൻറെ ഭാ​ഗ​ത്തു ​നി​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഒ​രു ശ്ര​മ​വും ഉ​ണ്ടാ​കു​ന്നി​ല്ല. സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യാ​ൽ പ്ര​തി​പ​ക്ഷം സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന് നി​ല​പാ​ടി​ല്ല. പ​ല അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സി​പി​എം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​ലാ ബി​ഷ​പ് ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ൽ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ൻ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ ഐ​ഡി​ക​ൾ നി​ർ​മി​ച്ച് ഭി​ന്ന​ത വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​തി​ൽ […]

ചന്ദ്രിക കള്ളപ്പണക്കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഇ.ഡിക്ക് മുൻപിൽ ഹാജരാകില്ല; സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി

സ്വന്തം ലേഖകൻ കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി ചോദ്യം ചെയ്യലിന് മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് കത്ത് നൽകി. പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇബ്രാഹിംകുഞ്ഞിന് നേരത്തെ ഇ.ഡി നോട്ടീസ് നൽകിയിരുന്നത്. മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ഇഡി നോട്ടീസ് നൽകിയിരുന്നത്. കേസിൽ ഇതിന് മുമ്പും ഇബ്രാംഹിംകുഞ്ഞിനെ ഇഡി വിളിപ്പിച്ചിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് […]

‘വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി; ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്’; മന്ത്രി വി. എൻ വാസവനെതിരെ ‘സമസ്ത’ രം​ഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: മന്ത്രി വി. എൻ വാസവൻ വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയെന്ന് ആരോപിച്ച് സമസ്ത രം​ഗത്ത്. സമസ്ത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനമെഴുതിയത്. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്. മന്ത്രിയുടെ നടപടി സർക്കാർ നിലപാടാണോ എന്ന് വ്യക്തമാക്കണം. ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികൾക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. നാർകോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ വിവാദത്തിലായിരിക്കെ […]

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും; അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ എത്രയും പെട്ടെന്ന്‌ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച് പഠിക്കുന്നതിന് ഇടവേള നൽകിക്കൊണ്ടുള്ള ടൈംടേബിൾ തയ്യാറാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ […]