നോബൽ പുരസ്ക്കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതായി

അസ്സർ ആണ് വരന്‍ എന്ന് മാത്രം കുറിച്ചു കൊണ്ട് സമൂഹമാധ്യങ്ങളിലൂടെ മലാല തന്നെയാണ് വിവാഹക്കാര്യം പങ്കുവച്ചത്. “ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം.” വിവാഹ ചിത്രങ്ങളും മലാല ട്വിറ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായാണ് ചടങ്ങ് നടന്നത്. 24-കാരിയായ മലാലയും കുടുംബവും ലണ്ടിനിലെ ബെര്‍മിങ്ഹാമിലാണ് താമസം. വരന്റെ പേര് മാത്രമാണ് മലാല ട്വിറ്ററിൽ പങ്കുവച്ചതെങ്കിലും അസ്സർ മാലിക് പാക്കിസ്ഥാൻ ക്രിക്കറ്റ് […]

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറിയിൽ മന്ത്രിമാർ തമ്മിൽ ഭിന്നത

സ്വന്തം ലേഖകൻ തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു. ഈ മാസം ഒന്നാം തിയ്യതി അനൌദ്യോഗികമായി പോലും യോഗം ചേർന്നിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയതെന്നും മന്ത്രി വിശദീകരിച്ചു. മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധന ഫയലുകളുടെ ചുമതല ജല വിഭവ വകുപ്പിന് എന്നായിരുന്നു ശശീന്ദ്രന്റെ ഇന്നലത്തെ വിശദീകരണം. ഇതാണ് ജലവകുപ്പ് […]

കോടിയേരി നാളെ സി പി എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു വർഷം മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ആ സ്ഥാനത്തേക്കു മടങ്ങിയെത്തുന്നു. കോടിയേരി നാളെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേൽക്കും. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും. ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ ഒഴിഞ്ഞുനിൽക്കൽ. പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി.

പ്രഭാകുമാരി നിര്യാതയായി

സ്വന്തം ലേഖകൻ അയ്മനം: പതിമറ്റം വീട്ടിൽ പ്രഭാകുമാരി (55) നിര്യാതയായി. സംസ്കാരം നാളെ (11-11-2021) 11.30 AM ന് മുട്ടമ്പലം ശ്മശാനത്തിൽ ഭർത്താവ് പാക്കിൽ വാരിയത്ത്പറമ്പിൽ പ്രസന്നകുമാർ മക്കൾ പ്രശാന്ത്, പ്രസീത, മരുമക്കൾ: മനു നീണ്ടൂർ.

തൻ്റെ യജമാനന് അപകടം സംഭവിച്ചത് അറിഞ്ഞില്ലെങ്കിലും വീട്ടില്‍ സംഭവിച്ച ദുരന്തം മനസിലാക്കി വളര്‍ത്തുനായ; അപരിചിതരെ കണ്ടാല്‍ കുരച്ച്‌ ശബ്ദമുണ്ടാക്കുന്ന നായ ഒന്നും കഴിക്കാതെ മൗനത്തില്‍; കോവളം ബൈപാസില്‍ വാഹനാപകടത്തിൽ മരിച്ച രാജേഷിൻ്റെ വീട്ടിലേക്ക് എത്തുന്നവര്‍ക്ക് കാണാനാകുന്നത് രാജേഷിനായി കാത്തിരിക്കുന്ന വളര്‍ത്തുനായയുടെ ദുഖം

സ്വന്തം ലേഖിക തിരുവനന്തപുരം: അപരിചിതരെത്തിയാല്‍ നിര്‍ത്താതെ കുരയ്ക്കുമായിരുന്ന വളര്‍ത്തു നായ ഇപ്പോള്‍ തന്നെ സംരക്ഷിച്ച വീട്ടുകാര്‍ക്ക് എന്തോ ആപത്ത് സംഭവിച്ചു എന്ന് മനസിലായ രീതിയിലാണ് പെരുമാറ്റം. തൻ്റെ യജമാനനേയും നോക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നായ. അയല്‍പക്കത്തുള്ളവര്‍ കൊടുക്കുന്ന ആഹാരം പോലും കഴിക്കാന്‍ തയ്യാറാവുന്നില്ല. കഴക്കൂട്ടം കോവളം ബൈപാസില്‍ ഇന്‍ഫോസിസിനു സമീപം ഗുരുനഗര്‍ ജംഗ്ഷനി പൊടുന്നനെ നിറുത്തിയ കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു കയറി യുവാവും അഞ്ചുവയസുള്ള മകനും ദാരുണമായി മരിച്ച സംഭവം ഞെട്ടലോടെയാണ് തലസ്ഥാനവാസികള്‍ അറിഞ്ഞത്. തൃശൂര്‍ പാഴായി പനിയത്ത് വീട്ടില്‍ […]

ഗ്യാസ് കുറ്റി സ്ട്രച്ചറിൽ കിടത്തി പ്രതിഷേധവുമായി ഹോട്ടൽ അസോസിയേഷൻ: തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റത്തിന് എതിരെ പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. പാചക വാതക സിലിണ്ടർ സ്ട്രച്ചറിൽ കിടത്തിയായിരുന്നു പ്രതിഷേധ ധർണ. ധർണയും സമരവും തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഹോട്ടലുകൾ അടച്ച് പൂട്ടിയിട്ടും സർക്കാരുകൾ കൃത്യമായ ഇടപെടൽ നടത്തുന്നില്ല. ഈ മേഖലയിൽ പ്രതിസന്ധി പരിഹരിക്കാൻ കൃത്യമായ സഹായം കൂടിയേ തീരു. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ […]

സംസ്ഥാനത്ത് ഇന്ന് രാത്രി 10 മണിവരെ ഇടിമിന്നലിന് സാധ്യത; ജാ​ഗ്രത നിർദ്ദേശവുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ▪️– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ […]

കോട്ടയം നഗരസഭയുടെ കുമാരനെല്ലൂർ സോണൽ ഓഫീസിൽ വിജിലൻസ് പരിശോധന

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയുടെ കുമാരനെല്ലൂർ സോണൽ ഓഫീസിൽ വിജിലൻസ് പരിശോധന. കുമാരനെല്ലൂർ സോണിൽ വ്യാപക കൈക്കൂലിയാണെന്ന് ആരോപണമുണ്ടായിരുന്നു. പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധന.

ഇന്ധന വില കേരളത്തേക്കാള്‍ കുറവ്; വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തികളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍‍ പമ്പുടമകള്‍

സ്വന്തം ലേഖിക കാസര്‍കോട്: ഇന്ധന വില കേരളത്തേക്കാള്‍ കുറവായതിനാൽ കേരളത്തിലെ വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തികളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്ബുടമകള്‍. കന്നടയിലും മലയാളത്തിലും തയ്യാറാക്കിയ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അടുത്തുള്ള കേരള പമ്പിനേക്കാള്‍ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും കുറവെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് പിന്നാലെ കര്‍ണാടകയും തമിഴ്നാടും നികുതിയില്‍ കുറവ് വരുത്തിയതോടെ അതിര്‍ത്തിക്ക് അപ്പുറത്തെ പമ്ബുകളില്‍ പെട്രോളിന് കേരളത്തെക്കാള്‍ വിലക്കുറഞ്ഞത്. കര്‍ണാടകയിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഡീസലിന് എട്ട് […]

മരക്കഷണങ്ങളും, ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന ട്യൂബും ഉപയോഗിച്ച് മർദ്ദനം; ലഹരിയ്ക്കടിമയായ പിതാവിൽ നിന്നും ഒൻപത് വയസുകാരൻ നേരിട്ടത് കൊടിയ പീഢനം; പരാതിയുമായി നാട്ടുകാർ

സ്വന്തം ലേഖകൻ കൊല്ലം: കുളത്തൂപ്പുഴയിൽ ഒമ്പതു വയസുകാരന് പിതാവിന്റെ ക്രൂരമർദനം. മർദ്ദനം പതിവായതോടെ പിതാവ് ബൈജുവിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. വലിയ മരക്കഷണങ്ങൾ ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പിതാവ് തന്നെ പതിവായി മർദ്ദിക്കാറുണ്ടെന്ന് കുട്ടി വ്യക്തമാക്കി. മരക്കഷണങ്ങളും, ഗ്യാസ് സിലിണ്ടറിൽ ഉപയോഗിക്കുന്ന ട്യൂബും ഉപയോഗിച്ചാണ് മർദിക്കുന്നത്. എന്നും ഉപദ്രവിക്കാറുണ്ട്. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുമെന്നും ഒമ്പത് വയസ്സുകാരൻ പറഞ്ഞു. കൂട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരന്തരമായി വീട്ടിൽ നിന്നും കരച്ചിൽ കേട്ടതോടെയാണ് നാട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുളത്തൂപ്പുഴ […]