play-sharp-fill
‘വിദ്വേഷ പ്രചാരകന്  മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി; ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്’; മന്ത്രി വി. എൻ വാസവനെതിരെ ‘സമസ്ത’ രം​ഗത്ത്

‘വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി; ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്’; മന്ത്രി വി. എൻ വാസവനെതിരെ ‘സമസ്ത’ രം​ഗത്ത്

സ്വന്തം ലേഖകൻ

കൊച്ചി: മന്ത്രി വി. എൻ വാസവൻ വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയെന്ന് ആരോപിച്ച് സമസ്ത രം​ഗത്ത്. സമസ്ത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനമെഴുതിയത്. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്. മന്ത്രിയുടെ നടപടി സർക്കാർ നിലപാടാണോ എന്ന് വ്യക്തമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികൾക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. നാർകോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ വിവാദത്തിലായിരിക്കെ പാലാ ബിഷപ്പിനെ മന്ത്രി വി.എസ് വാസവൻ ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ചിരുന്നു.

വിവാദം ചർച്ചയായില്ലെന്നും സൗഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. എന്നാൽ മറ്റുള്ളവർ എത്തിയതിന്റെ ദുരുദ്ദേശം ഇല്ലെന്നാണ് വി എൻ വാസവൻ പ്രതികരിച്ചത്. താൻ പാലാ ബിഷപ് ഹൗസിൽ പുതിയ ഒരാളല്ല. ജില്ലാ സെക്രട്ടറിയിയായിരിക്കെ പലപ്പോഴും എത്തിയിട്ടുണ്ട്.

ഇവിടെ നിന്ന് പിതാവുമായി ഒപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. പ്രസംഗിച്ചിട്ടുണ്ട്. പല പുസ്തകങ്ങളേയും കുറിച്ചു സംസാരിച്ചിട്ടുണ്ട്. നല്ല സൗഹാർദ്ദമാണ് തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമീപകാല വിവാദമാവുമായി ബന്ധപ്പെട്ടു ചർച്ചകളുടെ ആവശ്യമില്ല. അതു സംബന്ധിച്ച വിശദീകരണം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.

വർഗ്ഗീയ വേർതിരിവുണ്ടാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചു കഴിഞ്ഞു. തീവ്രവാദികളും വർഗീയ വാദികളാണ് ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ സമവായ ചർച്ചകളുടെ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.