സ്രവ പരിശോധന ഇല്ല, ആധാർ കാർഡും പണവും നൽകിയാൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മഞ്ചേരിയിൽ സ്വകാര്യ ലാബ് അടപ്പിച്ചു

സ്രവ പരിശോധന ഇല്ല, ആധാർ കാർഡും പണവും നൽകിയാൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മഞ്ചേരിയിൽ സ്വകാര്യ ലാബ് അടപ്പിച്ചു

സ്വന്തം ലേഖകൻ

മഞ്ചേരി: പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഫ ലാബിനെ എതിരെയാണ് നടപടി.

ആധാർ കാർഡും പണവും നൽകിയാൽ സ്രവ പരിശോധന പോലുമില്ലാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലാബ് നൽകുന്നു എന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ലാബിൽ പരിശോധന നടത്തിയത്. പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയത്. ഇവിടെ നടന്ന ക്രമക്കേട് കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് വിശദമാക്കി.

ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.കെ.പി.അഫ്സൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.വി.നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന ലാൽ, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനിത, ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ. എം.സി.നിഷിത്ത്, അഡ്മിനിസ്ട്രേഷൻ മെഡിക്കൽ ഓഫിസർ ഡോ. നവ്യ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.